IND vs SA 2022: 'കോലിക്കും രാഹുലിനും വിശ്രമം', എന്തിന്?, ചോദ്യമുയര്‍ത്തി ആകാശ് ചോപ്ര

ഇന്‍ഡോര്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര പോക്കറ്റിലാക്കിയിട്ടുണ്ട്. നാട്ടില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടി20 പരമ്പര നേടുന്നത് ഇതാദ്യമായാണ്. മൂന്നാം ടി20യും ജയിച്ച് പരമ്പര തൂത്തുവാരാനുറച്ചാവും ഇന്ത്യ ഇറങ്ങുക. മൂന്നാം ടി20യില്‍ ഇന്ത്യ പ്ലേയിങ് 11 മാറ്റം വരുത്തുമെന്നാണ് ലഭിക്കുന്ന വിവരം.
വിരാട് കോലിയേയും കെ എല്‍ രാഹുലിനേയും മുംബൈ എയര്‍പോര്‍ട്ടില്‍ ഇതിനോടകം കണ്ടതിനാല്‍ രണ്ട് പേരും മൂന്നാം മത്സരം കളിക്കില്ലെന്നുറപ്പായിരിക്കുകയാണ്. ടി20 ലോകകപ്പിന് മുന്നോടിയായി ഇരുവര്‍ക്കും വിശ്രമം നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. രണ്ട് പേരും മൂന്നാം ടി20 കളിക്കില്ലെനന്നുറപ്പായതിന് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരേ ചോദ്യമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

അനാവശ്യ വിശ്രമം
ഇന്ത്യന്‍ ടീം മികച്ച പ്രകടനം നടത്തി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ എന്തിനാണ് ഇപ്പോള്‍ മാറ്റമെന്നാണ് ആകാശ് ചോപ്ര ചോദിക്കുന്നത്. 'എല്ലാം നന്നായി പോകുന്ന സാഹചര്യത്തില്‍ എന്തിനാണ് വിശ്രമമെന്നാണ് വ്യക്തിപരമായി എനിക്ക് തോന്നുന്നത്. പരിശീലനം നടത്തുകയും നെറ്റ്‌സില്‍ കളിക്കുകയും ചെയ്യാം. എന്നാല്‍ ലോകകപ്പിന് മുമ്പ് കളിക്കുന്ന അവസാന ടി20 മത്സരം എന്തിനാണ് ഒഴിവാക്കുന്നത്?'-ആകാശ് ചോദിക്കുന്നു.
വിരാട് കോലി മികച്ച ഫോമിലാണ്. മോശം പ്രകടനത്തിന്റെ പേരില്‍ വലിയ പഴികേട്ട കോലി അവസാന ഏഷ്യാ കപ്പോടെ പഴയ ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. എതിരാളികളെ കടന്നാക്രമിക്കുന്ന, ടീമിന്റെ മാച്ച് വിന്നറെന്ന നിലയിലേക്ക് വീണ്ടും കോലി ഉയര്‍ന്നു. രാഹുല്‍ പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി വിശ്രമത്തിലായിരുന്നു. ഇതിന് ശേഷം സിംബാബ് വെക്കെതിരായ പരമ്പരയിലൂടെയാണ് അദ്ദേഹം തിരിച്ചെത്തിയത്.

ലോകകപ്പിന് മുമ്പുള്ള അവസാന ടി20
ഓസ്‌ട്രേലിയക്കെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും മികച്ച ഫോമില്‍ കളിച്ച രാഹുലിന് ഇപ്പോഴും പരിക്കിന്റെ വെല്ലുവിളി തുടരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് വിശ്രമം നല്‍കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തയ്യാറായത്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന മത്സരമാണിത്. ഇതിന് ശേഷം ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് പോകും. അവിടെവെച്ച് സന്നാഹ മത്സരങ്ങള്‍ കളിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യ ലോകകപ്പ് കളിക്കാന്‍ സാധ്യതയുള്ള പ്രമുഖ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരം കളിക്കേണ്ടതായുണ്ട്.

രോഹിത്തിന് വിശ്രമം നല്‍കണം
ഇപ്പോള്‍ കോലിക്കും രാഹുലിനും നല്‍കിയ വിശ്രമം അനാവശ്യമാണെന്ന് തന്നെ പറയാം. അങ്ങനെയാണെങ്കില്‍ ഇന്ത്യ ആദ്യം വിശ്രമം നല്‍കേണ്ടത് നായകന്‍ രോഹിത് ശര്‍മക്കാണ്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും മോശം ഫിറ്റ്‌നസുള്ള താരങ്ങളിലൊരാള്‍ രോഹിത് ശര്‍മയാണെന്ന് പറയാം. എന്നാല്‍ രോഹിത്തിന് വിശ്രമം നല്‍കാതെ ഇന്ത്യ കോലിക്കും രാഹുലിനും വിശ്രമം അനുവദിച്ചിരിക്കുകയാണ്
Also Read : IPL 2023: നിലവിലെ ചാമ്പ്യന്മാര്‍, പക്ഷെ ഗുജറാത്ത് ഈ മൂന്ന് പേരെ വില്‍ക്കും!, ആരൊക്കെ?

ഉത്തമ പകരക്കാരില്ല?
ഇന്ത്യ രാഹുലിനും കോലിക്കും വിശ്രമം അനുവദിച്ചാല്‍ പകരക്കാരായി ഉത്തമ ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടോയെന്ന് സംശയമാണെന്ന് ആകാശ് ചോപ്ര പറഞ്ഞു. 'മൂന്നാം ടി20യില്‍ ഇന്ത്യക്കൊപ്പം രാഹുലും കോലിയുമില്ല. എന്നാല്‍ ഇവര്‍ക്ക് മികച്ച പകരക്കാരാവാന്‍ ഇന്ത്യന്‍ ടീമില്‍ ആളുകളുണ്ടോ?. ശ്രേയസ് അയ്യര്‍ ഒരാളാണ്. എന്നാല്‍ രണ്ടാമത്തെയാള്‍ ആരാണ്?. കോലി ഏഷ്യാ കപ്പ് കളിക്കാനെത്തിയത് വലിയ ഇടവേളക്ക് ശേഷമാണ്. ഓസ്‌ട്രേലിയന്‍ പരമ്പരക്ക് മുമ്പ് 12 ദിവസത്തെ ഇടവേളയും ലഭിച്ചു. ഇപ്പോള്‍ വീണ്ടും വിശ്രമം അനുവദിച്ചിരിക്കുന്നു'-ആകാശ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications