Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഡികെയ്ക്ക് മുമ്പ് അക്ഷര്‍ ക്രീസില്‍, അബദ്ധമല്ല!, കാരണം വ്യക്തമാക്കി ശ്രേയസ്

1

കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിലും ഇന്ത്യ പരാജയപ്പെട്ടതോടെ ഇന്ത്യന്‍ നായകന്‍ റിഷഭ് പന്തിനെതിരേ വിമര്‍ശനം ശക്തമാണ്. കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ നായകസ്ഥാനം ലഭിച്ച റിഷഭിന് ആദ്യ രണ്ട് മത്സരത്തിലും ക്യാപ്റ്റനെന്ന നിലയില്‍ മികവ് കാട്ടാനായില്ല. ഇതോടെ വലിയ വിമര്‍ശനമാണ് ഇപ്പോള്‍ അദ്ദേഹം നേരിടുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ബൗളിങ് നിരയുടെ പ്രകടനമാണ് തോല്‍വിക്ക് കാരണമായതെങ്കില്‍ രണ്ടാം മത്സരത്തില്‍ തിരിച്ചടിയായത് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമാണ്.

ഇന്ത്യയുടെ തുടര്‍ തോല്‍വികള്‍ക്ക് കാരണമായി പല കാരണങ്ങളും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഏറ്റവും വിമര്‍ശനം നേരിട്ടത് ദിനേഷ് കാര്‍ത്തിക് ഇറങ്ങുന്നതിന് മുമ്പ് അക്ഷര്‍ പട്ടേലിനെ ഇന്ത്യ ഇറക്കിയതാണ്. ഇന്ത്യയുടെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കാര്‍ത്തിക് ഇന്ത്യക്കായി ഓപ്പണിങ്ങിലും മധ്യനിരയിലും ഒരുപോലെ തിളങ്ങിയിട്ടുള്ള താരങ്ങളിലൊരാളാണ്. എന്നാല്‍ ഇന്ത്യ കാര്‍ത്തിക് ടീമിലുള്ളപ്പോഴും അതിന് മുമ്പായി എന്തുകൊണ്ട് അക്ഷറിനെ ഇറക്കിയെന്നതാണ് എല്ലാവരും ചോദിക്കുന്ന ചോദ്യം.

1

പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും നായകന്‍ റിഷഭ് പന്തിനും എതിരേ വലിയ വിമര്‍ശനങ്ങള്‍ ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു. ഇപ്പോഴിതാ കാര്‍ത്തികിന് മുമ്പായി അക്ഷറിനെ ബാറ്റിങ്ങിനയച്ചത് അബദ്ധമല്ലെന്നും ടീമിന്റെ പദ്ധതിയായിരുന്നു അതെന്നും വ്യക്തമാക്കിയിരിക്കുകയാണ് ശ്രേയസ് അയ്യര്‍. ആദ്യ പന്ത് മുതല്‍ അടിച്ച് കളിക്കുന്ന ഒരു താരത്തെ അല്ല ഇന്ത്യ ആ സമയത്ത് ആവിശ്യപ്പെട്ടിരുന്നതെന്നും അതുകൊണ്ടാണ് അക്ഷര്‍ ഡികെയ്ക്ക് മുന്നെ എത്തിയതെന്നുമാണ് ശ്രേയസ് പറയുന്നത്.

'കാര്‍ത്തിക് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണോ?, റിക്കി പോണ്ടിങ് പറയുന്നതിങ്ങനെ

2

'അക്ഷര്‍ ക്രീസിലേക്കെത്തുമ്പോള്‍ ഏഴ് ഓവറോളം ഇന്ത്യക്ക് ബാക്കിയുണ്ടായിരുന്നു. ആ സമയത്ത് സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് കൈമാറി മത്സരം മുന്നോട്ട് കൊണ്ട് പോകാന്‍ കെല്‍പ്പുള്ള താരത്തെയായിരുന്നു ടീം ആവിശ്യപ്പെട്ടത്. അല്ലാതെ ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കെല്‍പ്പുള്ള താരത്തെയായിരുന്നില്ല. ഡികെയ്ക്കും അത് ചെയ്യാനാവും. എന്നാല്‍ 15 ഓവറിന് ശേഷം അദ്ദേഹം എങ്ങനെയാണ് കളി മുന്നോട്ട് കൊണ്ടുപോയതെന്ന് നോക്കുക. തുടക്കത്തിലെ അവന്‍ പതറിയെങ്കിലും പിന്നീടങ്ങോട്ട് മത്സരം നന്നായിട്ട് കൊണ്ടുപോയി'-ശ്രേയസ് വ്യക്തമാക്കി.

'ഗതി കെട്ടാന്‍ കീപ്പറുമാവും', സാഹചര്യം കൊണ്ട് കീപ്പറായ അഞ്ച് സൂപ്പര്‍ താരങ്ങളിതാ

3

ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ ടൈമിങ് കണ്ടെത്താനാവാതെ പിച്ചില്‍ വളരെയധികം പ്രയാസപ്പെട്ടു. കാര്‍ത്തികിന്റേയും തുടക്കം പതിയെയായിരുന്നു. നിലയുറപ്പിച്ച ശേഷമാണ് അദ്ദേഹവും ആക്രമിക്കാന്‍ തുടങ്ങിയത്. കട്ടക്കില്‍ ബാറ്റിങ് വളരെ ദുഷ്‌കരമായിരുന്നുവെന്നാണ് ശ്രേയസ് പറഞ്ഞത്. 'സത്യസന്ധമായി പറഞ്ഞാല്‍ പിച്ചില്‍ ബാറ്റ് ചെയ്യുക വളരെ പ്രയാസമായിരുന്നു. 35 പന്ത് നേരിട്ടിട്ടും എങ്ങനെയാണ് പിച്ച് പെരുമാറുന്നതെന്ന് മനസിലാക്കാന്‍ സാധിച്ചില്ല. ടൈമിങ് കണ്ടെത്താനും പ്രയാസപ്പെട്ടു. കഴിയുന്നതെല്ലാം അവിടെ പരീക്ഷിച്ചിട്ടുണ്ട്. വളരെ പ്രയാസമുള്ള പിച്ചായിരുന്നു അത്'-ശ്രേയസ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 13, 2022, 13:23 [IST]
Other articles published on Jun 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+