IND vs SA T20: ദീപക് ചഹാര്‍ അല്ല, കളിക്കേണ്ടത് അവന്‍!, ചൂണ്ടിക്കാട്ടി വസിം ജാഫര്‍

തിരുവനന്തപുരം: ഓസ്‌ട്രേലിയന്‍ പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇറങ്ങുകയാണ്. ആദ്യ മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് വേദിയാവുന്നത്. ടി20 ലോകകപ്പ് ഒക്ടോബര്‍ 16ന് ആരംഭിക്കാനിരിക്കെ രണ്ട് ടീമിനും നിര്‍ണ്ണായകമായ പരമ്പരയാണിത്. ഇന്ത്യക്ക് ലോകകപ്പിന് മുമ്പ് ചില മാറ്റങ്ങളും അഴിച്ചുപണികളും ടീമില്‍ ആവിശ്യമാണ്. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ പ്രകടനത്തോടെ ശ്രദ്ധയോടെയാണ് എല്ലാവരും വീക്ഷിക്കുന്നത്.
ഏഷ്യാ കപ്പ് മുതലുള്ള ഇന്ത്യയുടെ പ്രകടനം നിരീക്ഷിക്കുമ്പോള്‍ ഏറ്റവും തലവേദനയാവുന്നത് ഡെത്ത് ഓവറിലെ പ്രകടനമാണ്. സൂപ്പര്‍ പേസര്‍മാര്‍ ഏറെയാണെങ്കിലും അവസാന ഓവറിലെ റണ്ണൊഴുക്ക് തടയാന്‍ ആര്‍ക്കുമാവുന്നില്ല. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ടീമില്‍ വരുത്തേണ്ട മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍.

പേസ് നിരയില്‍ ദീപക് ചഹാറിനെക്കാള്‍ മുകളില്‍ അര്‍ഷദീപ് സിങ്ങിനെ പരിഗണിക്കണമെന്നാണ് വസിം ജാഫര്‍ പറയുന്നത്. അതിന്റെ കാരണവും ജാഫര്‍ ചൂണ്ടിക്കാട്ടി. 'അര്‍ഷദീപ് സിങ്ങിനെയാണ് ഞാന്‍ പ്ലേയിങ് 11 പരിഗണിക്കുക. കാരണം ഇന്ത്യയെ സംബന്ധിച്ച് ഡെത്ത് ഓവര്‍ ബൗളിങ് പ്രശ്‌നമാണ്. അര്‍ഷദീപ് ഉണ്ടെങ്കില്‍ ഹര്‍ഷല്‍ പട്ടേലിന് മുകളിലുള്ള സമ്മര്‍ദ്ദം ഒരു പരിധിവരെ കുറയും.
അതുകൊണ്ടാണ് ദീപക് ചഹാറിന് മുകളില്‍ അര്‍ഷദീപ് വേണമെന്ന് പറയുന്നത്. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം ടീമിന്റെ ബാലന്‍സിനെ ബാധിക്കും. പ്രധാനമായും ആറാം ബൗളര്‍ ആരെന്നതാണ് ചോദ്യം. വിരാട് കോലി, ദീപക് ഹൂഡ എന്നിവര്‍ മാത്രമാണ് പകരക്കാര്‍. ഇന്ത്യക്ക് മുന്നില്‍ മറ്റ് വഴികളില്ല. എന്നാല്‍ ഹൂഡക്ക് പരിക്കേറ്റതിനാല്‍ പരമ്പര നഷ്ടമായിരിക്കുകയാണ്'-ജാഫര്‍ പറഞ്ഞു.
T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

ദീപക് ചഹാര്‍ ന്യൂബോളില്‍ മികച്ച സ്വിങ് കണ്ടെത്തുന്ന ബൗളറാണ്. വിക്കറ്റ് നേടാനും കഴിവുണ്ട്. എന്നാല്‍ അവസാന ഓവറുകളില്‍ വിശ്വസിക്കാന്‍ കഴിയുന്ന താരമല്ല. ദീപക്കിനെ ഡെത്ത് ഓവറില്‍ പരിഗണിച്ചാല്‍ നിലവിലെ ഇന്ത്യയുടെ സമ്മര്‍ദ്ദം ഇരട്ടിയാവും. അതുകൊണ്ട് തന്നെ ഇന്ത്യ ദീപക്കിനെ ന്യൂബോളിലേക്ക് മാത്രമായി പരിഗണിച്ചേക്കില്ല. എന്നാല്‍ ദീപക് നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ്. ഇന്ത്യയുടെ വാലറ്റത്തിന്റെ ബൗളിങ് കരുത്തുയര്‍ത്താന്‍ ദീപക്കിന് സാധിച്ചേക്കും.
പക്ഷെ നിലവിലെ ഇന്ത്യന്‍ ടീമിന്റെ സാഹചര്യത്തില്‍ അത്യാവശ്യം അര്‍ഷദീപിനെപ്പോലൊരു പേസറെയാണ്. ഇടം കൈയന്‍ പേസറാണ് അര്‍ഷദീപ്. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാനും റണ്ണൊഴുക്കിനെ തടുത്തുനിര്‍ത്താനും അര്‍ഷദീപിന് കഴിവുണ്ട്. നിലവില്‍ ഇന്ത്യക്കാവശ്യം ഇത്തരമൊരു ബൗളറെയാണ്. എന്നാല്‍ ന്യൂബോളില്‍ വിക്കറ്റ് നേടി മികവ് കാട്ടുന്നതില്‍ അര്‍ഷദീപ് അല്‍പ്പം പിന്നിലാണ്.
T20 World Cup: തലവേദന ഒഴിയാതെ ഇന്ത്യ, അഞ്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം!, അറിയാം

ഓസ്‌ട്രേലിയക്കെതിരേ പരമ്പര നേടിയതോടെ വലിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യയുടെ വരവ്. എന്നാല്‍ മികച്ച ബാറ്റിങ് കരുത്തും ബൗളിങ് കരുത്തുമുള്ള ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പരമ്പര നേട്ടം എളുപ്പമാവില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് വസിം ജാഫര്‍. 'ആറ് ബൗളര്‍മാരും അഞ്ച് ബാറ്റ്‌സ്മാന്‍മാരുമായി ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ നേരിടാനാവില്ല.
അതുകൊണ്ട് തന്നെ രോഹിത് ശര്‍മക്ക് വലിയ വെല്ലുവിളി തന്നെയാണ് മുന്നിലുള്ളത്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മികച്ച ഒരുപാട് താരങ്ങളുണ്ട്. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരാണ് ഏറെയും. അതുകൊണ്ട് തന്നെ അവര്‍ക്കെതിരേ പരമ്പര നേടുക എളുപ്പമല്ല. ഇന്ത്യ ഏറ്റവും മികച്ച ക്രിക്കറ്റ് തന്നെ കാഴ്ചവെക്കേണ്ടതായി വരും'-ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ശക്തി കരുത്തുറ്റ പേസ് നിരയാണ്. കഗിസോ റബാഡ, ആന്റിച്ച് നോക്കിയേ, ലൂങ്കി എന്‍ഗിഡി എന്നീ മൂന്ന് സൂപ്പര്‍ പേസര്‍മാരും ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും. തബ്രൈസ് ഷംസി, കേശവ് മഹാരാജ് തുടങ്ങിയ സ്പിന്നര്‍മാരും ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നു. എന്തായാലും പരമ്പര നേട്ടം രണ്ട് ടീമുകള്‍ക്കും വലിയ തലവേദനയാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications