IND vs SA T20: ഒടുവില്‍ ജയിച്ചു, ഇന്ത്യക്ക് കരുത്തായത് ഈ മൂന്ന് കാര്യങ്ങള്‍, എന്താണെന്നറിയാം

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ രണ്ട് മത്സരത്തിലെ തോല്‍വിക്ക് ശേഷം ഇന്ത്യ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പരമ്പര കൈവിടാതിരിക്കാന്‍ ജയം അനിവാര്യമായ മത്സരത്തില്‍ 48 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 19.1 ഓവറില്‍ 131 റണ്‍സിനുള്ളില്‍ കൂടാരം കയറേണ്ടി വന്നു. ആദ്യ രണ്ട് മത്സരങ്ങളിലും പഴികേട്ട ഇന്ത്യയുടെ ബൗളിങ് നിരയുടെ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായ മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ചഹാലിന്റെ ബൗളിങ് മികവ്
ആദ്യ രണ്ട് മത്സരത്തിലെ ഇന്ത്യയുടെ തോല്‍വിക്ക് ഏറ്റവും വിമര്‍ശനം നേരിട്ട താരങ്ങളിലൊരാളാണ് യുസ് വേന്ദ്ര ചഹാല്‍. രണ്ട് മത്സരത്തിലും നന്നായി തല്ലുവാങ്ങിയ സീനിയര്‍ സ്പിന്നര്‍ മൂന്നാം മത്സരത്തില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. നാല് ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ചഹാല്‍ നേടിയത്. തന്റെ അനുഭവസമ്പത്തിനെ മുതലാക്കി പന്തെറിഞ്ഞ ചഹാല്‍ ഡ്വെയ്ന്‍ പ്രിട്ടോറിയസ്, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, ഹെന്റിച്ച് ക്ലാസന്‍ എന്നിവരെയാണ് പുറത്താക്കിയത്. ഡ്യൂസനും ക്ലാസനും മികച്ച ഫോമിലുള്ള ബാറ്റ്‌സ്മാന്‍മാരായിരുന്നു. ഇതില്‍ ക്ലാസന്റെ പ്രകടനമാണ് രണ്ടാം മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് ജയം നേടിക്കൊടുത്തത്. ചഹാല്‍ ക്ലാസനെ നേരത്തെ മടക്കിയത് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി.
'സര്‍വ്വം സച്ചിന്‍', ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ സച്ചിന്റെ മൂന്ന് 'ഐഡിയകള്‍' ഇതാ

ഹര്‍ഷല്‍ പട്ടേലിന്റെ ബൗളിങ്
ഇന്ത്യയുടെ യുവ പേസര്‍ ഹര്‍ഷല്‍ പട്ടേലിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് മൂന്നാം മത്സരത്തില്‍ നിര്‍ണ്ണായകമായി. 3.1 ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ഹര്‍ഷല്‍ വീഴ്ത്തിയത്. ആദ്യത്തെ രണ്ട് മത്സരത്തിലും കാര്യമായൊന്നും ചെയ്യാന്‍ ഹര്‍ഷലിനായില്ല. എന്നാല്‍ മൂന്നാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഹര്‍ഷലിനായി. ടെംബ ബാവുമ, റീസ ഹെന്‍ഡ്രിക്‌സ്, ഡേവിഡ് മില്ലര്‍, കഗിസോ റബാഡ എന്നിവരെയാണ് ഹര്‍ഷല്‍ പുറത്താക്കിയത്. ഇതില്‍ മില്ലറെ പുറത്താക്കിയത് നിര്‍ണ്ണായകമായി. സ്ലോ ബോളിലാണ് ഹര്‍ഷല്‍ മില്ലറെ തളച്ചത്. ഇത് മത്സര ഫലത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു.
'പേര് ഒരു ഗുമ്മില്ല', ശരിയായ പേരു മാറ്റിയ അഞ്ച് പ്രശസ്ത ക്രിക്കറ്റ് താരങ്ങളെ അറിയാം

ഓപ്പണര്‍മാരുടെ പ്രകടനം
ഇന്ത്യയുടെ ഓപ്പണര്‍മാരുടെ പ്രകടനവും ടീമിന്റെ ജയത്തില്‍ നിര്‍ണ്ണായകമായി. റുതുരാജ് ഗെയ്ക് വാദിന്റെ തിരിച്ചുവരവാണ് ഇതില്‍ എടുത്തു പറയേണ്ടത്. ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയ റുതുരാജ് 35 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 57 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്‍ 35 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സുമടക്കം 54 റണ്‍സാണ് നേടിയത്. ഒന്നാം വിക്കറ്റില്‍ 97 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാനും ഇരുവര്‍ക്കുമായി. ഇവര്‍ നല്‍കിയ അടിത്തറയിലൂന്നിയാണ് ഇന്ത്യ ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഹര്‍ദിക് പാണ്ഡ്യയുടെ (31*) ഫിനിഷിങ് മികവും ഇന്ത്യക്ക് നിര്‍ണ്ണായകമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications