'പേര് ഒരു ഗുമ്മില്ല', ശരിയായ പേരു മാറ്റിയ അഞ്ച് പ്രശസ്ത ക്രിക്കറ്റ് താരങ്ങളെ അറിയാം

ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളുമെല്ലാം തങ്ങളുടെ ശരിയായ പേരുകളില്‍ ചെറിയ മാറ്റം വരുത്തുന്നത് വലിയ കാര്യമല്ല. ചിലര്‍ മതപരമായ കാരണങ്ങള്‍ പേര് മാറ്റുമ്പോള്‍ ചില ഭാഗ്യങ്ങള്‍ക്കായും പേരു മാറ്റും. മറ്റ് ചിലര്‍ വിളിക്കാനുള്ള എളുപ്പത്തിന്റെ പേരിലും കേള്‍ക്കാനുള്ള ഇമ്പത്തിന്റെ പേരിലുമെല്ലാം പേരുകളില്‍ മാറ്റം വരുത്താറുണ്ട്. ക്രിക്കറ്റിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇത്തരത്തില്‍ പേരില്‍ മാറ്റം വരുത്തിയ ചില പ്രശസ്ത താരങ്ങളെ കാണാനാവും. അത് ആരൊക്കെയാണെന്ന് നോക്കാം.

തിലകരത്‌ന ദില്‍ഷന്‍
ശ്രീലങ്കയുടെ വെടിക്കെട്ട് ഓപ്പണര്‍ തിലകരത്‌ന ദില്‍ഷനെ അറിയാത്തവര്‍ ഇല്ലെന്ന് പറയാം. ദില്‍സ്‌കൂപ്പ് ഷോട്ടുകള്‍ ആരാധകരെ നിരവധി തവണ ആവേശം കൊള്ളിച്ചിട്ടുള്ളവയാണ്. എന്നാല്‍ ദില്‍ഷന്റെ ശരിക്കുള്ള പേരല്ല അദ്ദേഹം ക്രിക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. തുവാന്‍ മുഹമ്മദ് ദില്‍ഷന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. 16ാം വയസില്‍ കുടുംബം ബുദ്ധ മതത്തിലേക്ക് മാറിയതോടെ തിലകരത്‌ന ദില്‍ഷന്‍ എന്ന പേരിലേക്കെത്തുകയായിരുന്നു. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണര്‍മാരിലൊരാളാണ് ദില്‍ഷന്‍.

മുഹമ്മദ് യൂസഫ്
പാകിസ്താന്റെ ക്ലാസിക് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് മുഹമ്മദ് യൂസഫ്. പാകിസ്താനായി കളിച്ച് തുടങ്ങുമ്പോള്‍ യൂസഫ് യൊഹാന എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ക്രിസ്ത്യന്‍ മതത്തിലായിരുന്നു അദ്ദേഹം. എന്നാല്‍ പിന്നീട് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു. ഇതോടെ പേര് മുഹമ്മദ് യൂസഫ് എന്നാക്കുകയായിരുന്നു. പാകിസ്താനായി കളിച്ചിട്ടുള്ള മുസ്ലിം അല്ലാത്ത ആറാമത്തെ താരമാണ് യൊഹാന. 2005ലാണ് അദ്ദേഹം തന്റെ പേര് മാറ്റല്‍ നടത്തിയത്.
ടെസ്റ്റ്, ഏകദിനം, ടി20, എബിഡിയുടെ അവസാന വിക്കറ്റ് നേടിയതാര്? മൂന്ന് ബൗളര്‍മാരിതാ

മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി
മുന്‍ ഇന്ത്യന്‍ നായകന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും പേരു മാറ്റിയ ക്രിക്കറ്റ് താരങ്ങളിലൊരാളാണ്. പട്ടൗഡി കുടുംബത്തിലെ അംഗമായ അദ്ദേഹം നവാഫ് ഓഫ് പട്ടൗഡി ജൂനിയര്‍ എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീടാണ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയെന്ന് പേരുമാറ്റിയത്. 11 വയസുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു. ശേഷമാണ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയെന്ന പേര് സ്വീകരിച്ചത്. 1961ല്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തുകയും 1962ല്‍ ഇന്ത്യയുടെ ടെസ്റ്റ് നായകനാവുകയും ചെയ്തു.
'കാര്‍ത്തിക് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണോ?, റിക്കി പോണ്ടിങ് പറയുന്നതിങ്ങനെ

ബോബ് വില്ലിസ് ഡെയ്‌ലാന്‍
മുന്‍ ഇംഗ്ലണ്ട് പേസ് ബൗളര്‍മാരിലൊരാളായ ബോബ് വില്ലിസ് ഡെയ്‌ലാനും തന്റെ പേരുമാറ്റിയിരുന്നു. റോബര്‍ട്ട് ജോര്‍ജ് വില്ലിസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. എന്നാല്‍ അമേരിക്കന്‍ സംഗീതജ്ഞന്‍ ബോബ് ഡെയ്‌ലാന്റെ പേരിനെ ഒപ്പം ചേര്‍ന്ന് അദ്ദേഹം ബോബ് വില്ലിസ് ഡെയ്‌ലാന്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു. 899 ഫസ്റ്റ്ക്ലാസ് മത്സരങ്ങളും 421 ലിസ്റ്റ് എ മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.

സുരാജ് രന്ദീവ്
ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ സുരാജ് രന്ദീവും പാതിവഴിയില്‍ പേര് മാറ്റിയ ക്രിക്കറ്റ് താരമാണ്. മാര്‍ഷുക് മുഹമ്മദ് സൂരജ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. എന്നാല്‍ കുടുംബം ബുദ്ധമതത്തിലേക്കെത്തിയതോടെ അദ്ദേഹം പേര് സുരാജ് രന്ദീവ് എന്ന പേര് സ്വീകരിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റില്‍ വലിയ സ്വാധീനം സൃഷ്ടിക്കാനാവാത്തതിനാല്‍ വലിയ കരിയര്‍ സൃഷ്ടിക്കാനും സുരാജിനായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications