Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ്, ഏകദിനം, ടി20, എബിഡിയുടെ അവസാന വിക്കറ്റ് നേടിയതാര്? മൂന്ന് ബൗളര്‍മാരിതാ

1

ലോക ക്രിക്കറ്റില്‍ ബാറ്റിങ് പ്രതിഭകൊണ്ട് വിസ്മയിപ്പിച്ച താരങ്ങളിലൊരാളാണ് എബി ഡിവില്ലിയേഴ്‌സ്. ദക്ഷിണാഫ്രിക്കന്‍ താരം കോപ്പീബുക്ക് ശൈലികളുടെ പൊളിച്ചെഴുത്ത് നടത്തിയ ബാറ്റ്‌സ്മാനാണ്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള അദ്ദേഹത്തെ പുറത്താക്കുകയെന്നത് ബൗളര്‍മാര്‍ക്ക് മുന്നിലെ കടുത്ത വെല്ലുവിളിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് നിലവില്‍ വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹം. ഐപിഎല്ലിലും കളി മതിയാക്കിയെങ്കിലും എബിഡി അടുത്ത വര്‍ഷം തിരിച്ചെത്തുമെന്ന അഭ്യൂഹവുമുണ്ട്.

പ്രതിഭകൊണ്ട് ഇതിഹാസമായി മാറിയ എബിഡിയെ ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും ഐപിഎല്ലിലും അവസാനമായി പുറത്താക്കിയത് ഏത് ബൗളര്‍മാരാണെന്ന് അറിയാമോ? ആ നാല് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഐപിഎല്ലില്‍ ആര്‍സിബിയുടെ ഭാഗമായാണ് എബിഡി കൂടുതല്‍ കാലവും കളിച്ചത്. ഡല്‍ഹിക്കായും കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാന ഐപിഎല്‍ മത്സരം ആര്‍സിബിക്കൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ്.

1

അന്ന് എബിഡിയെ പുറത്താക്കിയത് സുനില്‍ നരെയ്‌നാണ്. എലിമിനേറ്റര്‍ മത്സരത്തില്‍ നരെയ്ന്‍ എബിഡുയെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. നരെയ്‌ന്റെ പന്തുകള്‍ പൊതുവേ നേരിടുക പ്രയാസമാണ്. ഡിവില്ലിയേഴ്‌സിനെ സംബന്ധിച്ചും അങ്ങനെ തന്നെയാണ്. കരിയറില്‍ നരെയ്‌ന്റെ പന്തുകളെ നേരിടാന്‍ എബിഡി പ്രയാസപ്പെട്ടിരുന്നു. അടുത്ത സീസണില്‍ വീണ്ടും ആര്‍സിബി ജേഴ്‌സിയിലേക്ക് അദ്ദേഹം തിരിച്ചെത്തുമോയെന്നത് കാത്തിരുന്ന് തന്നെ കാണണം.

ടെസ്റ്റ് ക്രിക്കറ്റില്‍ എബിഡിയെ അവസാനമായി പുറത്താക്കിയത് ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ്. 2018ലായിരുന്നു ഇത്. ആദ്യ ഇന്നിങ്‌സില്‍ 69 റണ്‍സുമായി തിളങ്ങിയ കമ്മിന്‍സ് രണ്ടാം ഇന്നിങ്‌സില്‍ ആറ് റണ്‍സിനാണ് പുറത്തായത്. പാറ്റ് കമ്മിന്‍സിന്റെ പേസില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് എബിഡി പുറത്തായത്. ടെസ്റ്റിലും മികച്ച കരിയര്‍ തന്നെ നേടിയാണ് ഡിവില്ലിയേഴ്‌സ് കളം വിട്ടത്.

2

ഏകദിനത്തിലേക്ക് വരുമ്പോള്‍ ഡിവില്ലിയേഴ്‌സിനെ അവസാനമായി പുറത്താക്കിയത് ഇന്ത്യന്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലാണ്. ആര്‍സിബിയില്‍ ഇരുവരും സഹതാരങ്ങളായിരുന്നു. 2018ല്‍ ഇന്ത്യക്കെതിരെയായിരുന്നു എബിഡിയുടെ അവസാന ഏകദിന മത്സരം. 34 പന്തില്‍ 30 റണ്‍സില്‍ നില്‍ക്കവെ യുസ്‌വേന്ദ്ര ചഹാല്‍ എബിഡിയെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ഇന്ത്യക്കായി വിരാട് കോലി സെഞ്ച്വറി നേടിയ മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിക്കുകയും ചെയ്തു.

3

അന്താരാഷ്ട്ര ടി20യിലെ ഡിവില്ലിയേഴ്‌സിന്റെ അവസാന മത്സരം ബംഗ്ലാദേശിനെതിരെയായിരുന്നു. 2017ലായിരുന്നു ഇത്. 15 പന്തില്‍ 20 റണ്‍സാണ് അദ്ദേഹം നേടിയത്. ഡിവില്ലിയേഴ്‌സിന്റെ ടി20യിലെ അവസാന വിക്കറ്റ് നേടാന്‍ ഭാഗ്യം ലഭിച്ചത് മുഹമ്മദ് സെയ്ഫുദ്ദീനാണ്. ക്യാച്ച് നല്‍കിയാണ് അദ്ദേഹം പുറത്തായത്. ഡേവിഡ് മില്ലര്‍ സെഞ്ച്വറി നേടിയ ഈ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 83 റണ്‍സിനാണ് ജയിച്ചത്.

Story first published: Saturday, June 11, 2022, 11:28 [IST]
Other articles published on Jun 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+