'സര്‍വ്വം സച്ചിന്‍', ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ സച്ചിന്റെ മൂന്ന് 'ഐഡിയകള്‍' ഇതാ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന പേരാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലെന്ന് പറഞ്ഞാല്‍ എതിരഭിപ്രായങ്ങള്‍ കുറവായിരിക്കും. കാരണം നടന്നുപോയ വഴികളിലെല്ലാം ചരിത്രം രചിച്ച സച്ചിനാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. പിച്ചവെപ്പിച്ചവരും വളര്‍ത്താന്‍ ശ്രമിച്ചവരും നിരവധിയാണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയത് സച്ചിനാണെന്ന് നിസംശയം പറയാം. മഡല്‍ ബാറ്റില്‍ എംആര്‍എഫ് എന്നെഴുതി ഉള്‍ഗ്രാമങ്ങളില്‍ പോലും കുട്ടികള്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം ഇന്ത്യയിലെ ജനങ്ങളില്‍ ചെലുത്തിയ സ്വാധീനം എത്രത്തോളമെന്ന് ഊഹിച്ച് നോക്കുക.
നായകനെന്ന നിലയില്‍ സച്ചിന് കാര്യമായൊന്നും കരിയറില്‍ ചെയ്യാനായില്ലെങ്കിലും ഇന്ത്യയിലെ പ്രമുഖരായ പല നായകന്മാരുടെയും ശക്തി സച്ചിന്റെ ഉപദേശങ്ങള്‍ തന്നെയായിരുന്നു. ദീര്‍ഘ വീക്ഷണത്തോടെ സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നല്‍കിയ ഉപദേശങ്ങളാണ് പിന്നീട് ടീമിന്റെ കരുത്തായി മാറിയത്. ഇത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ സച്ചിന്റെ മൂന്ന് നിര്‍ണ്ണായക തീരുമാനങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഗാംഗുലിയെ നായകനായി നിര്‍ദേശിച്ചു
ഇന്ത്യന്‍ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്മാരെ പരിശോധിച്ചാല്‍ അതില്‍ മുന്‍നിരയില്‍ത്തന്നെ സൗരവ് ഗാംഗുലിയെന്ന പേരുണ്ടാവും. ഒത്തുകളി ആരോപണത്തില്‍പെട്ട് തകര്‍ന്ന ഇന്ത്യന്‍ ടീമിനെ 2003ലെ ഏകദിന ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ച ഗാംഗുലിയുടെ പോരാട്ടവീര്യത്തിന് കൈയടിക്കാതെ വയ്യ. ഇടം കൈയന്‍ ബാറ്റ്‌സ്മാനായി ടോപ് ഓഡറില്‍ മുന്നില്‍ നിന്ന് നയിച്ച ഗാംഗുലി വിട്ടുവീഴ്ച്ചയില്ലാത്ത നായകനെന്ന നിലയിലാണ് പേരെടുത്തത്. പൊതുവേ ശാന്തശീലരായിരുന്ന ഇന്ത്യന്‍ താരങ്ങളെ വിദേശ പര്യടനങ്ങളിലടക്കം തല ഉയര്‍ത്തി പോരാടാന്‍ പഠിപ്പിച്ചത് ഗാംഗുലിയാണ്. ഇന്ത്യയുടെ വീര നായകന്മാരിലൊരാളായ ഗാംഗുലിയെ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ഗാംഗുലിയുടെ കഴിവ് തിരിച്ചറിഞ്ഞ് ഗാംഗുലിയെ ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് നിര്‍ദേശിച്ചത് സച്ചിനായിരുന്നു.
'വഴിയേ പോയ പണി ഇരന്നു വാങ്ങി', സ്വന്തം പിഴവില്‍ പരിക്കേറ്റ് പുറത്തായ അഞ്ച് താരങ്ങളിതാ

ദ്രാവിഡിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ചു
കരിയറിന്റെ തുടക്കകാലത്ത് രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാനായിരുന്നു. എന്നാല്‍ ദ്രാവിഡിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് അദ്ദേഹത്തെ ടെസ്റ്റില്‍ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി ഇറക്കിയത് സച്ചിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. ഇത് പിന്നീട് ചരിത്ര തീരുമാനമായി. ഇന്ത്യയുടെ ബാറ്റിങ് വന്മതിലായാണ് അദ്ദേഹം വിരമിച്ചത്. ദ്രാവിഡിനെ ടോപ് ഓഡറിലേക്കെത്തിച്ചപ്പോള്‍ ടോപ് ഓഡര്‍ താരമായിരുന്ന സൗരവ് ഗാംഗുലിയെ അഞ്ചാം നമ്പറിലേക്കെത്തിച്ചതും സച്ചിന്റെ നിര്‍ദേശ പ്രകാരമാണ്. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വളരെ ചലനമുണ്ടാക്കിയ മാറ്റമായിരുന്നു ഇത്. സച്ചിന്റെ ദീര്‍ഘ വീക്ഷണം എത്രത്തോളം മികച്ചതായിരുന്നുവെന്ന് വ്യക്തമാക്കുന്ന തീരുമാനമായിരുന്നു ഇത്.
കല്യാണം കഴിയുന്നതിന് മുമ്പെ അച്ഛനായി, ക്രിക്കറ്റിലെ അഞ്ച് വിരുതന്മാരിതാ, ഒരു ഇന്ത്യക്കാരനും

നായകനായി എംഎസ് ധോണിയെ നിര്‍ദേശിച്ചു
ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത ഇതിഹാസ നായകനാണ് എംഎസ് ധോണി. 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യയെ ചൂടിച്ച് വരവറിയിച്ച ധോണി 2011ലെ ഏകദിന ലോകകപ്പും 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയുടെ അലമാരയിലേക്കെത്തിച്ചു. കിരീടത്തിന്റെ എണ്ണം പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിക്ക് പകരക്കാരനില്ലെന്ന് പറയാം. ധോണിയെ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിച്ചതും സച്ചിന്റെ ഇടപെടലാണ്. സീനിയര്‍ താരമെന്ന നിലയില്‍ യുവരാജ് സിങ്ങായിരുന്നു ഇന്ത്യയുടെ നായകന്‍ ആവേണ്ടിയിരുന്നത്. എന്നാല്‍ ധോണിയെ നായകനാക്കാന്‍ സച്ചിനാണ് നിര്‍ദേശിച്ചതെന്ന് അന്നത്തെ ബിസിസി ഐ തലവന്‍ ശരത് പവാര്‍ വെളിപ്പെടുത്തിയിരുന്നു. എന്തായാലും സച്ചിന്റെ ഈ തീരുമാനം എത്രത്തോളം മികച്ചതായിരുന്നുവെന്ന് ചരിത്രം തന്നെ വ്യക്തമാക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications