For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA T20: ഈ ടീമിനെക്കൊണ്ടാകില്ല!, ഇന്ത്യ മൂന്ന് മാറ്റം വരുത്തണം, സാധ്യതകള്‍ ഇതാ

വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരുടെ അഭാവവും കെ എല്‍ രാഹുലിനേറ്റ പരിക്കും ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു.

1

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിലും ഇന്ത്യ തോറ്റതോടെ അഞ്ച് മത്സര പരമ്പരയില്‍ ടീം 2-0ന് പിന്നിലായിരിക്കുകയാണ്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യയുടെ പ്രകടനത്തില്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും അതിനൊത്ത് ഉയരാന്‍ ടീമിന് സാധിക്കുന്നില്ലെന്ന് പറയാം. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരുടെ അഭാവവും കെ എല്‍ രാഹുലിനേറ്റ പരിക്കും ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു.

ആദ്യ രണ്ട് മത്സരത്തിലും ഒരേ പ്ലേയിങ് 11മായി ഇറങ്ങിയ ഇന്ത്യക്ക് മൂന്നാം മത്സരത്തില്‍ മാറ്റം അനിവാര്യമാണ്. അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ ഇന്ത്യ 2-0ന് പിന്നിലാണ്. മൂന്നാം മത്സരം തോറ്റാല്‍ പരമ്പര കൈവിടുമെന്നതിനാല്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ആതിഥേയരായ ഇന്ത്യ മൂന്നാം മത്സരത്തില്‍ വരുത്തേണ്ട മൂന്ന് മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഉമ്രാന്‍ മാലിക് വരണം

ഉമ്രാന്‍ മാലിക് വരണം

നിലവില്‍ ഇന്ത്യന്‍ ടീം നേരിടുന്ന പ്രധാന പ്രശ്‌നം അതിവേഗത്തില്‍ പന്തെറിയുന്ന ബൗളറുടെ അഭാവമാണ്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡയും ആന്‍ റിച്ച് നോക്കിയേയും ശരാശരി 140ന് മുകളില്‍ വേഗത്തില്‍ പന്തെറിയുമ്പോള്‍ ഇന്ത്യന്‍ പേസര്‍മാരുടെ വേഗം ശരാശരി 135ല്‍ താഴെയാണ്. ഇത് ഇന്ത്യയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. ആവേഷ് ഖാന് വിശ്രമം നല്‍കി ഇന്ത്യ മൂന്നാം മത്സരത്തില്‍ ഉമ്രാനെ കളിപ്പിക്കാനുള്ള സാധ്യതയുണ്ട്.

തുടര്‍ച്ചയായി 150 പ്ലസ് വേഗമുള്ള ബൗളറാണ് ഉമ്രാന്‍. നെറ്റ്‌സ് പരിശീലനത്തില്‍ 167 വേഗം കുറിച്ച് ഉമ്രാന്‍ ഞെട്ടിച്ചിരുന്നു. ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളിലേക്ക് പരിഗണിക്കപ്പെടുന്നവരിലൊരാളെന്ന വിശേഷണവും ഉമ്രാനുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ അദ്ദേഹത്തെ കളത്തിലിറക്കേണ്ടതായുണ്ട്. ആവേഷ് ഖാന് ആദ്യ രണ്ട് മത്സരത്തിലും കാര്യമായ ചലനം സൃഷ്ടിക്കാനാവാത്തതിനാല്‍ ഈ മാറ്റം ടീമിന് ഗുണം ചെയ്യാനാണ് സാധ്യത.

'കാര്‍ത്തിക് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണോ?, റിക്കി പോണ്ടിങ് പറയുന്നതിങ്ങനെ

അക്ഷര്‍ പട്ടേലിന് പകരം ദീപക് ഹൂഡ

അക്ഷര്‍ പട്ടേലിന് പകരം ദീപക് ഹൂഡ

സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഇന്ത്യ കളിപ്പിക്കുന്നതില്‍ വലിയ കാര്യമില്ല. ബാറ്റുകൊണ്ട് ശരാശരി പ്രകടനം നടത്തുന്ന അക്ഷര്‍ വിക്കറ്റ് വീഴ്ത്താനും മിടുക്കുകാട്ടുന്നില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹം ടീമിന് ബാധ്യതയാണ്. സ്പിന്‍ ഓള്‍റൗണ്ടറായ ദീപക് ഹൂഡ അവസരം കാത്ത് പുറത്തിരിക്കുകയാണ്. ഹൂഡയെത്തിയാല്‍ ഇന്ത്യയുടെ ബാറ്റിങ് കരുത്തുയരും. പാര്‍ട് ടൈം സ്പിന്നറെന്ന നിലയിലും ഹൂഡക്ക് തിളങ്ങാനാവും. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം മികച്ച പ്രകടനമാണ് ഹൂഡ കാഴ്ചവെച്ചത്. അദ്ദേഹം ടീമിലുള്ളത് ടീമിന്റെ ബാലന്‍സ് നിലനിര്‍ത്തും. നിലവിലെ സാഹചര്യത്തില്‍ ഹൂഡയെ ഇന്ത്യന്‍ ടീം ആവിശ്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ മാറ്റത്തിന് ഇന്ത്യ തയ്യാറായേക്കും.

'ഗതി കെട്ടാന്‍ കീപ്പറുമാവും', സാഹചര്യം കൊണ്ട് കീപ്പറായ അഞ്ച് സൂപ്പര്‍ താരങ്ങളിതാ

ചഹാലിന് പകരം ബിഷ്‌നോയ്

ചഹാലിന് പകരം ബിഷ്‌നോയ്

ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് നേടിയെത്തിയ യുസ് വേന്ദ്ര ചഹാല്‍ ഇന്ത്യന്‍ ടീമിലെ അനുഭവസമ്പന്നനായ സ്പിന്നറാണ്. ടി20 ക്രിക്കറ്റില്‍ ചഹാലിന് മികച്ച റെക്കോഡുണ്ടെങ്കിലും സമീപകാല ഫോം വളരെ മോശമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ രണ്ട് ടി20യിലും ചഹാല്‍ നിരാശപ്പെടുത്തി. ആദ്യ മത്സരത്തില്‍ നാല് ഓവര്‍ പൂര്‍ത്തീകരിക്കാന്‍ അവസരം ലഭിക്കാത്ത താരത്തിന് രണ്ടാം മത്സരത്തില്‍ നാല് ഓവറില്‍ പന്തെറിയാന്‍ അവസരം ലഭിച്ചപ്പോള്‍ 49 റണ്‍സാണ് വിട്ടുകൊടുത്തത്. ഒരു ഘട്ടത്തിലും ആധിപത്യം കാട്ടാനാവാത്ത ചഹാലിനെ മൂന്നാം മത്സരത്തില്‍ പുറത്തിരുത്തിയേക്കും. പകരം യുവ സ്പിന്നര്‍ രവി ബിഷ്‌നോയ്ക്ക് അവസരം ലഭിച്ചേക്കും. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനായി മികച്ച പ്രകടനമാണ് ബിഷ്‌നോയ് കാഴ്ചവെച്ചത്.

Story first published: Monday, June 13, 2022, 11:44 [IST]
Other articles published on Jun 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+