IND vs SA: രോഹിത്-രാഹുല്‍ ഓപ്പണിങ്, ഹര്‍ദിക്കിന് പകരം അവന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

തിരുവനന്തപുരം: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്കിറങ്ങുകയാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം 28ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയാണിത്. അതുകൊണ്ട് തന്നെ പരമ്പര നേടി ആത്മവിശ്വാസത്തോടെ ഓസ്‌ട്രേലിയയിലേക്ക് വണ്ടി കയറാനാവും ഇന്ത്യ ആഗ്രഹിക്കുക.
ഓസീസ് പരമ്പരയില്‍ ഇന്ത്യക്കൊപ്പമുണ്ടായിരുന്ന ചില സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ഇറങ്ങുന്നത്. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കാണ് ഇന്ത്യ വിശ്രമം നല്‍കിയത്. കരുത്തരായ ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ പരമ്പര കളിച്ച് മടങ്ങിയിട്ട് അധികനാള്‍ ആയില്ല. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11 ഏതാണെന്ന് പരിശോധിക്കാം.

ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലിനെ മാറ്റിനിര്‍ത്തി ഇന്ത്യ മുന്നോട്ട് പോകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ രാഹുല്‍-രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ട് തന്നെ തുടര്‍ന്നേക്കും. ഈ കൂട്ടുകെട്ട് ക്ലിക്കാവുന്നില്ലെന്നതാണ് സമീപകാല മത്സരങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. എന്നാല്‍ ഇന്ത്യ ലോകകപ്പില്‍ ഈ കൂട്ടുകെട്ടില്‍ത്തന്നെ വിശ്വസിക്കുന്നതിനാല്‍ ഇരുവരും ഓപ്പണിങ്ങില്‍ തുടര്‍ന്നേക്കും.
മൂന്നാം നമ്പറിലെ വിരാട് കോലിയുടെ ഫോം ഇന്ത്യക്ക് നിര്‍ണ്ണായകം. കോലി ക്രീസില്‍ നിന്നാല്‍ സഹതാരങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാനാവും. കോലിയുടെ സാന്നിധ്യം ഇന്ത്യക്ക് വലിയ കരുത്തേകുന്നു. അദ്ദേഹം പഴയ ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് കൂടുതല്‍ നിറം നല്‍കുന്നു.
T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് തുടരും. സൂര്യ മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്തുന്നുണ്ട്. അഞ്ചാം നമ്പറില്‍ റിഷഭ് പന്തിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. റിഷഭിനെ പുറത്തിരുത്തി ഇന്ത്യ മുന്നോട്ട് പോയേക്കും. അങ്ങനെ വന്നാല്‍ അഞ്ചാം നമ്പറില്‍ ദീപക് ഹൂഡക്ക് അവസരം ലഭിച്ചേക്കും. ടി20 ലോകകപ്പിന് മുമ്പ് ഓള്‍റൗണ്ടര്‍ക്ക് ഇന്ത്യ അവസരം നല്‍കേണ്ടതായുണ്ട്.
ഫിനിഷര്‍ റോളില്‍ ഇന്ത്യ ദിനേഷ് കാര്‍ത്തികിനെ പരിഗണിക്കും. ഓസ്‌ട്രേലിയക്കെതിരേ മികച്ച പ്രകടനമായിരുന്നു കാര്‍ത്തിക് കാഴ്ചവെച്ചത്. സീനിയര്‍ താരത്തെത്തന്നെ ലോകകപ്പിലും ഇന്ത്യ ഫിനിഷര്‍ റോളില്‍ വിശ്വസിച്ചേക്കും. മികച്ച ഫോമിലുള്ള അക്ഷര്‍ പട്ടേല്‍ ഏഴാം നമ്പറില്‍ തുടരും. ഓസീസ് പരമ്പരയിലെ മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം അക്ഷര്‍ പട്ടേലിനായിരുന്നു.
T20 World Cup: 'അവന്‍ പ്ലേയിങ് 11 വേണം', ഡികെ-റിഷഭ് എന്നിവരിലെ ബെസ്റ്റ് ആരെന്ന് ഗില്‍ക്രിസ്റ്റ്

എട്ടാം നമ്പറില്‍ ദീപക് ചഹാര്‍ എത്തിയേക്കും. ഭുവനേശ്വര്‍ കുമാറിന്റെ അഭാവത്തില്‍ ഇന്ത്യ ന്യൂബോളില്‍ വിശ്വസിക്കുക ദീപക്കിനെയാവും. ഡെത്ത് ഓവറില്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും പവര്‍പ്ലേയില്‍ മികച്ച സ്വിങ് ബൗളിങ്ങിലൂടെ വിക്കറ്റ് നേടാന്‍ മിടുക്കനാണ്. ബാറ്റുകൊണ്ടും ദീപക് ഉപകാരിയാണ്. ഒമ്പതാമനായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെത്തും. പരിക്കിന്റെ ഇടവേളക്ക് ശേഷമെത്തിയ ബുംറക്ക് ടി20 ലോകകപ്പിന് മുമ്പ് താളം കണ്ടെത്താന്‍ ഈ പരമ്പര ഉപകാരപ്പെടും. 10ാമനായി ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ് എത്തുമ്പോള്‍ 11ാം നമ്പറില്‍ ഇന്ത്യക്ക് യുസ് വേന്ദ്ര ചഹാലിനെയും പരിഗണിക്കാം.

ഇന്ത്യയുടെ ബെസ്റ്റ് 11-രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ദീപക് ചഹാര്‍, ജസ്പ്രീത് ബുംറ, അര്‍ഷദീപ് സിങ്, യുസ് വേന്ദ്ര ചഹാല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications