Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA T20: ഇന്ത്യക്ക് ജയിക്കണോ?, ദ്രാവിഡ് അതിന് തയ്യാറാവണം!, ഉപദേശിച്ച് വെങ്സര്‍ക്കാര്‍

1

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ആതിഥേയരായ ഇന്ത്യ തോറ്റിരിക്കുകയാണ്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നീ സൂപ്പര്‍ താരങ്ങളൊന്നുമില്ലാതെ ഇറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. ബൗളിങ്ങിലും ബാറ്റിങ്ങിലും ടീമിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കുന്നില്ല. മൂന്നാം മത്സരത്തിലും തോറ്റാല്‍ ഇന്ത്യ പരമ്പര കൈവിടുമെന്നതിനാല്‍ എന്ത് വിലകൊടുത്തും ഇന്ത്യക്ക് ജയിക്കേണ്ടതായുണ്ട്.

എന്നാല്‍ നിലവിലെ ടീമുമായി ജയം പിടിക്കുക ഇന്ത്യക്ക് പ്രയാസമാവും. ടീമില്‍ മാറ്റം വേണ്ടിവരുമെന്ന കാര്യം ഉറപ്പാണ്. എവിടെ ഇന്ത്യ മാറ്റം വരുത്തണമെന്നതാണ് പ്രധാന ചോദ്യം. ഇപ്പോഴിതാ ഇന്ത്യ വിജയവഴിയില്‍ തിരിച്ചെത്താന്‍ എവിടെയാണ് മാറ്റം വരുത്തേണ്ടതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്സര്‍ക്കാര്‍. യുവ പേസര്‍ ഉമ്രാന്‍ മാലിക്കിനെ കളിപ്പിക്കാന്‍ രാഹുല്‍ ദ്രാവിഡ് തയ്യാറാവണമെന്നാണ് വെങ്സര്‍ക്കാര്‍ ഉപദേശിക്കുന്നത്.

1

'ഓരോരുത്തര്‍ക്കും മത്സരത്തെക്കുറിച്ച് ഓരോ വീക്ഷണമാണുള്ളത്. എനിക്ക് തോന്നുന്നത് ഉമ്രാന്‍ മാലിക്ക് തന്റെ വേഗവും കൃത്യതയും ഐപിഎല്ലില്‍ കാട്ടിയത് ഇന്ത്യക്കായി ആവര്‍ത്തിക്കാനാവുമെന്നതാണ്. ഇതാണ് ഉമ്രാനെ ഇന്ത്യ കളിപ്പിക്കാനുള്ള ശരിയായ സമയമെന്നാണ് കരുതുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഏറ്റവും അത്ഭുതപ്പെടുത്തിയ താരങ്ങളിലൊരാളാണ് ഉമ്രാന്‍ മാലിക്. പേസ് ബൗളറെന്ന നിലയില്‍ വലിയ ആക്രമണോത്സകത അവന്‍ നിലനിര്‍ത്തുന്നു. ഇന്ത്യക്കായി ദീര്‍ഘ നാള്‍ കളിക്കാന്‍ അവന് സാധിക്കുമെന്നാണ് പ്രതീക്ഷ'-ദിലീപ് പറഞ്ഞു.

വിശാഖ പട്ടണത്താണ് മൂന്നാം ടി20 നടക്കുന്നത്. ബൗളര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള പിച്ചാണ് അവിടെ. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് അധികം നേരിട്ട് പരിചയമില്ലാത്ത ബൗളറാണ് ഉമ്രാന്‍. തുടര്‍ച്ചയായി 150ന് മുകളില്‍ വേഗത്തില്‍ പന്തെറിയാനുള്ള കഴിവാണ് ഉമ്രാനെ വ്യത്യസ്തനാക്കുന്നത്. നെറ്റ്സില്‍ 167 വേഗം കുറിച്ച് ഞെട്ടിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഈ മികവ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആവര്‍ത്തിക്കാന്‍ ഉമ്രാനാവുമോയെന്നത് കണ്ടറിയാം.

ടെസ്റ്റ്, ഏകദിനം, ടി20, എബിഡിയുടെ അവസാന വിക്കറ്റ് നേടിയതാര്? മൂന്ന് ബൗളര്‍മാരിതാ

2

ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളുടെ ഭാഗമായിട്ടുള്ള താരമാണ് ഉമ്രാന്‍. ഓസ്ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പില്‍ പേസ് ബൗളര്‍മാര്‍ക്ക് തിളങ്ങാനാവും. അവിടുത്തെ പിച്ച് എക്സ്ട്രാ പേസിനെയും ബൗണ്‍സിനെയും തുണക്കുന്നതാണ്. അതുകൊണ്ട് തന്നെ സ്വാഭാവിക പേസുള്ള ഉമ്രാനെപ്പോലെയുള്ളവര്‍ക്ക് മികവ് കാട്ടാനായേക്കും. എന്നാല്‍ തീരുമാനം എടുക്കേണ്ടത് രാഹുല്‍ ദ്രാവിഡാണ്. നെറ്റ്സില്‍ പന്തെറിഞ്ഞപ്പോള്‍ ഉമ്രാന്‍ നന്നായി തല്ലുവാങ്ങിയെന്നാണ് വിവരം. അതുകൊണ്ട് തന്നെ ഉമ്രാന് അവസരം ലഭിക്കുമോയെന്നത് കണ്ടറിയണം.

'കാര്‍ത്തിക് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണോ?, റിക്കി പോണ്ടിങ് പറയുന്നതിങ്ങനെ

3

അര്‍ഷദീപ് സിങ്ങും അവസരം കാത്ത് പുറത്തുണ്ട്. ഇടം കൈയന്‍ പേസര്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ടെന്നതിനാല്‍ അര്‍ഷദീപിനെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സ് പേസറായ താരം അവസാന ഓവറുകളില്‍ നന്നായി പന്തെറിയുന്നവനാണ്. അതുകൊണ്ട് തന്നെ അര്‍ഷദീപില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. ആരെയാവും ഇന്ത്യ പരിഗണിക്കുകയെന്നത് കാത്തിരുന്ന് കാണണം.

Story first published: Monday, June 13, 2022, 18:42 [IST]
Other articles published on Jun 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+