Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA 2022: 'അഞ്ച് ബൗളര്‍മാരും ആറ് ബാറ്റ്‌സ്മാനും', ബാലന്‍സ് നഷ്ടപ്പെടും, ആകാശ് പറയുന്നു

1

തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടി20 പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. ടി20 ലോകകപ്പിന് മുമ്പായി ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയാണിത്. ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പരമ്പരയാണിത്. ഓസ്‌ട്രേലിയയിലേക്ക് ടി20 ലോകകപ്പ് കളിക്കാന്‍ പോകുന്നതിന് മുമ്പ് ഇന്ത്യക്ക് ചില പ്രശ്‌നങ്ങള്‍ക്ക് കൂടി പരിഹാരം കാണേണ്ടതായുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ പരമ്പരക്കിറങ്ങുമ്പോള്‍ ചില താരങ്ങളുടെ അഭാവം തിരിച്ചടിയാണ്. അതില്‍ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ഹര്‍ദിക് പാണ്ഡ്യ. സ്റ്റാര്‍ പേസ് ഓള്‍റൗണ്ടറുടെ അഭാവം ഇന്ത്യക്ക് ആറാം ബൗളറുടെ അഭാവമുണ്ടാക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് വലിയ തലവേദനയായി ഇത് മാറുമെന്നുറപ്പാണ്.

1

ഇപ്പോഴിതാ ഹര്‍ദിക്കിന്റെ അഭാവം ഇന്ത്യയുടെ ടീം ബാലന്‍സിനെ തകര്‍ക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. 'ഇന്ത്യ അഞ്ച് ബൗളര്‍മാരും ആറ് ബാറ്റ്‌സ്മാന്‍മാരുമായി പോകാനാണ് സാധ്യത. ഇതോടെ ടീമിന്റെ ബാലന്‍സ് നഷ്ടപ്പെടും. രോഹിത് ശര്‍മയും കെ എല്‍ രാഹുലും കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടതായുണ്ട്. കാരണം പാണ്ഡ്യ മധ്യനിരയിലില്ല.

കോലിക്ക് ഭേദപ്പെട്ട റെക്കോഡാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ളത്. എന്നാല്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ കോലിയുടെ റെക്കോഡ് അത്ര മികച്ചതല്ല. സൂര്യകുമാര്‍ യാദവും റണ്‍സ് പിന്തുടരുമ്പോള്‍ മികച്ച പ്രകടനം നടത്തുന്നു. എന്നാല്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ഈ മികവ് കാട്ടുന്നില്ല. ബുംറയും അര്‍ഷദീപും ഹര്‍ഷല്‍ പട്ടേലും കളിച്ചാല്‍ ദീപക് ചഹാറിന് സ്ഥാനമില്ല. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മൂന്ന് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുണ്ട്. അതുകൊണ്ട് അശ്വിന് അവിടെയൊരു ഇടം ഉണ്ടാവുമോ?. എന്നാല്‍ ഇന്ത്യ ഇത്തരം പരീക്ഷണം നടത്തുമെന്ന് കരുതുന്നില്ല'-ആകാശ് പറഞ്ഞു.

T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

2

ഇന്ത്യക്ക് ഇന്ന് ആറാം ബൗളറില്ലെന്നത് വലിയ പ്രശ്‌നമാണ്. ദീപക് ഹൂഡക്ക് പരിക്കേറ്റതിനാല്‍ പരിഗണിക്കാനും സാധിക്കില്ല. അതുകൊണ്ട് തന്നെ വിരാട് കോലിയെക്കൊണ്ട് ഇന്ത്യ രണ്ട് ഓവറെങ്കിലും എറിയിപ്പിക്കാന്‍ സാധ്യതയുണ്ട്. ഓസ്‌ട്രേലിയന്‍ പരമ്പരക്കിടെ വിരാട് കോലി ബൗളിങ് പരിശീലനം നടത്തിയത് ഇന്ത്യ ആറാം ബൗളറായി ഉപയോഗിക്കുമെന്ന സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ആശങ്കകള്‍ കുറവാണ്. വിരാട് കോലി ഫോമിലേക്ക് തിരിച്ചെത്തിയതോടെ ആത്മവിശ്വാസം കൂടി. എന്നാല്‍ പ്രധാന പ്രശ്‌നമായി ഇപ്പോഴും തുടരുന്നത് ഓപ്പണിങ് ക്ലിക്കാവാത്തതാണ്. രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ കൂട്ടുകെട്ട് മികവ് കാട്ടുന്നില്ല. രണ്ട് പേരും മികച്ച റെക്കോഡുള്ള താരങ്ങളാണ്. എന്നാല്‍ കൂട്ടുകെട്ട് പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. മധ്യനിരയില്‍ ഹര്‍ദിക്കിന്റെ അഭാവം നികത്താന്‍ റിഷഭ് പന്ത് എത്തിയേക്കും.

3

ഓസീസ് പരമ്പരയില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതെ പോയ റിഷഭിന് ദക്ഷിണാഫ്രിക്കന്‍ പരമ്പര നിര്‍ണ്ണായകമാണ്. തിളങ്ങാനാവാത്ത പക്ഷം ഇന്ത്യയുടെ ടി20 ലോകകപ്പ് പ്ലേയിങ് 11 ഇടം പിടിക്കുക റിഷഭിന് പ്രയാസമായി മാറും. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. അതുകൊണ്ട് തന്നെ റിഷഭിനെ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ താരത്തിന്റെ മോശം ഫോം തലവേദനയുമാണ്.

T20 World Cup: തലവേദന ഒഴിയാതെ ഇന്ത്യ, അഞ്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം!, അറിയാം

4

റിഷഭ് പന്ത് പ്ലേയിങ് 11 ഉള്‍പ്പെടാനുള്ള സാധ്യതകളെക്കുറിച്ചും ആകാശ് പറഞ്ഞു. 'ദിനേഷ് കാര്‍ത്തികും റിഷഭ് പന്തും ഒരുമിച്ച് കളിക്കും. റിഷഭ് വിക്കറ്റ് കീപ്പറാവണം. ഇന്ത്യക്ക് ആറാം ബൗളറില്ല. അതുകൊണ്ട് തന്നെ ബൗളിങ്ങാണ് ദുര്‍ബലം. ടോസ് നഷ്ടപ്പെട്ടാല്‍ ജയിക്കാനുള്ള സാധ്യത വളരെ കുറവായി മാറും'-ആകാശ് വിലയിരുത്തി.

Story first published: Wednesday, September 28, 2022, 11:37 [IST]
Other articles published on Sep 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+