Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: 'റിഷഭ് വീട്ടിലിരിക്കട്ടെ, ഡികെ കീപ്പറാവട്ടെ', ഡികെ ഫയറില്‍ ഫാന്‍സ് ഹാപ്പി

1

രാജ്‌കോട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യ ബാറ്റ് ചെയ്ത് അവസാനിപ്പിച്ചപ്പോള്‍ ഏറ്റവും കൈയടി ഏറ്റുവാങ്ങിയത് ദിനേഷ് കാര്‍ത്തികാണ്. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ 37കാരന്‍ കരിയറിലെ ആദ്യ ടി20 ഫിഫ്റ്റിയുമായാണ് തന്റെ പ്രാധാന്യം കാട്ടിക്കൊടുത്തത്. രാജ്‌കോട്ടില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ തിളങ്ങാത്ത മത്സരത്തില്‍ 27 പന്തില്‍ 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 55 റണ്‍സാണ് കാര്‍ത്തിക് നേടിയത്.

203.70 സ്‌ട്രൈക്കറേറ്റിലുള്ള ഗംഭീര പ്രകടനം. എംഎസ് ധോണിക്ക് മുമ്പ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ഡികെയുടെ ആവനാഴിയില്‍ ഇനിയും അമ്പുകളേറെ. റിഷഭ് പന്ത് തുടര്‍ച്ചയായി ടി20യില്‍ നിരാശപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇന്ത്യ ലോകകപ്പിന് വിക്കറ്റ് കീപ്പറായി കാര്‍ത്തികിനെ കൊണ്ടാപോകണമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ഡികെയുടെ പ്രകടനത്തില്‍ ആരാധകര്‍ ഹാപ്പിയാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തം.

1

ഇന്ത്യക്കായി ടി20 ഫിഫ്റ്റി നേടുന്ന പ്രായം കൂടിയ താരം ആറാം നമ്പറിലെ ഉയര്‍ന്ന സ്‌കോറര്‍ ഇങ്ങനെ പല റെക്കോഡുകളും സ്വന്തമാക്കിയ കാര്‍ത്തികിന് ട്വിറ്ററില്‍ ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്. ക്രീസിലെ ഇന്ത്യയുടെ വജ്രായുധമാണ് കാര്‍ത്തിക് എന്നും ഫിനിഷര്‍ റോളില്‍ ലോകകപ്പിലും കാര്‍ത്തിക് വേണമെന്നാണ് കൂടുതല്‍ ആരാധകരും പ്രതികരിച്ചിരിക്കുന്നത്.

ജേഴ്‌സി 2 കാര്‍ത്തികിന്റെ ജീവിതത്തെക്കുറിച്ചുള്ള സിനിമയാണോയെന്നാണ് മറ്റൊരു ആരാധകന്‍ ചോദിച്ചത്. പ്രായം ഒന്നിനും പ്രശ്‌നമല്ലെന്നും ആഗ്രഹവും കഠിനാധ്വാനവുമാണ് വേണ്ടതെന്നും ഡികെയുടെ ജീവിതം തെളിയിക്കുന്നുവെന്നാണ് മറ്റൊരാള്‍ പ്രശംസിച്ചത്. ധോണിക്ക് മുമ്പ് ഡികെയുണ്ടായിരുന്നു ഇപ്പോള്‍ ധോണിക്ക് ശേഷവും ഡികെയുണ്ട് എന്നാണ് മറ്റൊരാള്‍ പ്രശംസിച്ചത്. 25 കാരന്‍ ബാറ്റ് ചെയ്യുന്നതുപോലെ വളരെ മെയ് വഴക്കത്തോടെ എങ്ങോട്ടും ഷോട്ട് കളിക്കാന്‍ ഡികെയ്ക്ക് സാധിക്കുന്നുവെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

പാകിസ്താന്‍ എതിരേ വന്നാല്‍ ഇവര്‍ വിടില്ല, ഗംഭീര റെക്കോഡ്, അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

2

കാര്‍ത്തിക് ഇന്ത്യ വേണ്ടവിധം ഉപയോഗിക്കാത്ത പ്രതിഭയാണെന്നും 2006ല്‍ അരങ്ങേറ്റം നടത്തിയിട്ടും ഇപ്പോഴാണ് വലിയൊരു പിന്തുണ അദ്ദേഹത്തിന് ലഭിക്കുന്നതെന്നുമാണ് മറ്റൊരു ആരാധകന്‍ കുറിച്ചത്. ലോകകപ്പില്‍ ഇന്ത്യ മറ്റൊരു ഫിനിഷറെക്കുറിച്ച് ചിന്തിക്കേണ്ടെന്നും ചില ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. 2006ല്‍ അരങ്ങേറിയിട്ടും ആദ്യ ടി20 ഫിഫ്റ്റിക്കായി ഇത്രയും നാള്‍ അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നു. അനുഭവസമ്പന്നനായ താരം ടി20 ലോകകപ്പിലും ഇന്ത്യക്ക് കരുത്താവും.

'ഗ്രൗണ്ടില്‍ കണ്ണീരണിഞ്ഞു', ശ്രീശാന്ത് മുതല്‍ സിറാജ് വരെ, അഞ്ച് സംഭവങ്ങളിതാ

3

ആര്‍സിബിക്കൊപ്പം ഇത്തവണത്തെ ഐപിഎല്ലില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് കാര്‍ത്തികിനെ തിരിച്ചുവരാന്‍ സഹായിച്ചത്. കമന്റേറ്ററായി കരിയര്‍ തുടങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്. എന്തായാലും കാര്‍ത്തികിന്റെ പ്രകടനം നിരവധി സീനിയേഴ്‌സിന് ഊര്‍ജ്ജം പകരുമെന്നുറപ്പ്. ഓസ്‌ട്രേലിയന്‍ ലോകകപ്പില്‍ കാര്‍ത്തികിനെപ്പോലെ അനുഭവസമ്പന്നനായ താരത്തിന്റെ സേവനം ഇന്ത്യക്ക് ഗുണം ചെയ്യുമെന്നുറപ്പ്.

Story first published: Friday, June 17, 2022, 22:53 [IST]
Other articles published on Jun 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+