For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സൗത്താഫ്രിക്കയ്‌ക്കെതിരേ സഞ്ജുവിന് പുതിയ റോള്‍, വൈസ് ക്യാപ്റ്റനാവും!

ധവാനായിരിക്കും ടീമിനെ നയിക്കുക

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സഞ്ജു സാംസണിനു സുപ്രധാന റോള്‍ ലഭിച്ചേക്കുമെന്ന് സൂചനകള്‍. ടീമിന്റെ വൈസ് ക്യാപ്റ്റനായി സഞ്ജുവിനെ നിയമിക്കുമെന്നാണ് വിവരം. ആരാധകരെ സംബന്ധിച്ച് ഏറെ അഭിമാനവും ആഹ്ലാദവും നല്‍കുന്ന കാര്യം കൂടിയാണിത്.

1

മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇന്ത്യയും സൗത്താഫ്രിക്കയും കൊമ്പുകോര്‍ക്കുക. ടി20 പരമ്പരയ്ക്കുള്ള ടീമിനെ മാത്രമേ ഇന്ത്യ തിരഞ്ഞെടുത്തിട്ടുള്ളൂ. ഏകദിന സംഘത്തെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടി20 പരമ്പരയില്‍ നിന്നും വ്യത്യസ്തമായി ഏകദിനത്തില്‍ രണ്ടാംനിര സംഘത്തെയായിരിക്കും ഇന്ത്യ അണിനിരത്തുക. ഒക്ടോബര്‍ ആറിനാണ് ഐസിസിയുടെ ടി20 ലോകകപ്പിനായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്കു തിരിക്കുന്നത്. ഇതേ ദിവസം തന്നെയാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിന പോരാട്ടം.

2

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട താരങ്ങളൊന്നും തന്നെ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിലുണ്ടാവില്ല. സീനിയര്‍ താരം ശിഖര്‍ ധവാനായിരിക്കും ഏകദിന പരമ്പരയില്‍ ടീമിനെ നയിക്കുക. സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റനുമാവും. മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ് ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്കു തിരിക്കുന്നതിനാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ വിവിഎസ് ലക്ഷ്മണായിരിക്കും ഇന്ത്യയെ പരിശീലിപ്പിക്കുക.
നിലവില്‍ ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനെ നയിച്ചു കൊണ്ടിരിക്കുകയാണ് സഞ്ജു. ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ച്് ടീം പരമ്പര ഇതിനകം വരുതിയിലാക്കുകയും ചെയ്തിട്ടുണ്ട്.

3

രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങി ടി20 ലോകകപ്പിനായി തിരിക്കുന്ന ടീമിലെ കളിക്കാര്‍ക്ക് ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. ശിഖര്‍ ധവാനായിരിക്കും ടീമിനെ നയിക്കുക. ഇന്ത്യ എയും ന്യൂസിലാന്‍ഡ് എയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു ശേഷം പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നും മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു.

IND vs SA: ഷമിയും ഹൂഡയും പുറത്ത്! പകരക്കാരെ പ്രഖ്യാപിച്ച് ബിസിസിഐ, സഞ്ജുവിന് വിളിയില്ല

4

ഒക്ടോബര്‍ ആറു മുതല്‍ 11 വരെയാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പര നടക്കുക. ആറിനു റാഞ്ചിയിലാണ് ആദ്യ ഏകദിനം നടക്കുക. രണ്ടാമത്തെ മല്‍സരം ഒമ്പതിനു ലഖ്‌നൗവിലും മൂന്നാമത്തെയും അവസാനത്തെയും മല്‍സരം 11ന് ഡല്‍ഹിയിലുമായിരിക്കും.
ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന അതേ ടീമുമായാണ് സൗത്താഫ്രിക്ക ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇന്ത്യയുമായുള്ള ടി20 പരമ്പരയിലും ഏകദിന പരമ്പരയിലും ഒരേ ടീമിനെ തന്നെയാണ് അവര്‍ ഇറക്കുന്നത്.

IND vs AUS: ടി20 പരമ്പരയില്‍ ഇന്ത്യന്‍ ഹിറ്റുകളും ഫ്‌ളോപ്പുകളും ആരൊക്കെ? ബുംറ സൂപ്പര്‍ ഫ്‌ളോപ്പ്!

5

അതേസമയം, ടി20 ലോകകപ്പിനു മുമ്പ് ഓസ്‌ട്രേലിയയില്‍ രണ്ടു സന്നാഹ മല്‍സരങ്ങളില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ഓസ്‌ട്രേലിയ, ന്യൂലാന്‍ഡ് എന്നിവര്‍ക്കെതിരേയാണ് ഇന്ത്യയുടെ സന്നാഹങ്ങള്‍.
ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളും കാലാവസ്ഥയുമായും പൊരുത്തപ്പെടുന്നതിനു വേണ്ടിയാണ് ഇന്ത്യന്‍ സംഘം നേരത്തേ അവിടേക്കു യാത്ര തിരിക്കുന്നത്. ഈ കാരണത്താലാണ് സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ മറ്റൊരു ടീമിനെ പരീക്ഷിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ സാധ്യതാ ഏകദിന ടീം

സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ സാധ്യതാ ഏകദിന ടീം

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, പൃഥ്വി ഷാ, സഞ്ജു സാംസണ്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രാഹുല്‍ ത്രിപാഠി, രജത് പാട്ടിധര്‍, ഷഹബാസ് അഹമ്മദ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് സെന്‍.

Story first published: Tuesday, September 27, 2022, 9:22 [IST]
Other articles published on Sep 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+