Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: രാജ്കോട്ട് സൗത്താഫ്രിക്കന്‍ കോട്ട! ധോണിക്കായില്ല, ഇന്ത്യയെ റിഷഭ് രക്ഷിക്കുമോ?

ജീവന്‍മരണ പോരാട്ടത്തിനു കച്ചമുറുക്കിയാണ് റിഷഭ് പന്തും സംഘവും സൗത്താഫ്രിക്കയുമാ യുളള നാലാം ടി20ക്ക് ഇറങ്ങുന്നത്. രാജ്‌കോട്ടില്‍ നടക്കാനിരിക്കുന്ന ഈ മല്‍സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നില്ല. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ സൗത്താഫ്രിക്ക 2-1നു ലീഡ് ചെയ്യുന്നതിനാല്‍ രാജ്‌കോട്ടില്‍ ജയിച്ച 2-2ന് ഒപ്പമെത്താനാണ് ഇന്ത്യയുടെ ശ്രമം.

1

ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട ശേഷമായിരുന്നു മൂന്നാമത്തെ കളി ജയിച്ച് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയത്. പക്ഷെ സാനമായൊരു പ്രകടനം രാജ്‌കോട്ടില്‍ ഇന്ത്യക്കു ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നതാണ് ചോദ്യം. കാരണം സൗത്താഫ്രിക്കയുടെ പൊന്നാപുരം കോട്ടയാണ് രാജ്‌കോട്ടെന്നു ചരിത്രം കാണിച്ചുതരുന്നു. ഇവിടെ നേരത്തേ രളിച്ച രണ്ടു മല്‍സരങ്ങളിലും ഇന്ത്യയെ കെട്ടുകെട്ടിക്കാന്‍ അവര്‍ക്കായിട്ടുണ്ട്. അതുകൊണ്ടു തന്നെ രാജ്‌കോട്ടില്‍ ഹാട്രിക് തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യക്കു ഏറ്റവും മികച്ച കളി തന്നെ കെട്ടഴിക്കേണ്ടിവരും.

2

1996ലെ ടൈറ്റന്‍ കപ്പിലായിരുന്നു ഇന്ത്യയും സൗത്താഫ്രിക്കയും ആദ്യമായി രാജ്‌കോട്ടില്‍ വച്ചു കൊമ്പുകോര്‍ത്തത്. അന്നത്തെ കളി സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലായിരുന്നില്ല മറിച്ച് മുനിസിപ്പല്‍ സ്റ്റേഡിയത്തിലായിരുന്നു.
ഏകദിന ഫോര്‍മാറ്റില്‍ നടന്ന ഈ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു വെറും 185 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതിഹാസ ഫാസ്റ്റ് ബൗളര്‍ അലന്‍ ഡൊണാള്‍ഡാണ് ഇന്ത്യയെ തകര്‍ത്തത്. അദ്ദേഹം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. മറുപടിയില്‍ എട്ടു ബോളുകള്‍ ബാക്കിനില്‍ക്കെ സൗത്താഫ്രിക്ക വിജയം കൊയ്യുകയും ചെയ്തു. ഇതിഹാസ താരം ജോണ്ടി റോഡ്‌സായിരുന്നു ബാറ്റിങില്‍ സൗത്താഫ്രിക്കയ്ക്കായി തിളങ്ങിയത്.

ലുക്കില്‍ മാത്രമല്ല, സച്ചിനും സെവാഗും തമ്മില്‍ നിങ്ങളറിയാത്ത അഞ്ച് സാമ്യങ്ങള്‍!

3

2015ലെ ഏകദിന പരമ്പരയിലാണ് ഇന്ത്യയും സൗത്താഫ്രിക്കയും രാജ്‌കോട്ടില്‍ വച്ച് രണ്ടാമതായി കൊമ്പുകോര്‍ത്തത്. ഈ മല്‍സരം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലായിരുന്നു. അന്നു ആദ്യം ബാറ്റ് ചെയ്തത് സൗത്താഫ്രിക്കയാണ്. ക്വിന്റണ്‍ ഡികോക്കിന്റെ (103) സെഞ്ച്വറിയുടെ മികവില്‍ അവര്‍ ഏഴു വിക്കറ്റിനു 270 റണ്‍സ് സ്‌കോര്‍ ചെയ്തു. ഫഫ് ഡുപ്ലെസി 60 റണ്‍സെടുത്തു.

IPL: വമ്പന്‍ താരങ്ങള്‍, ഇവരും ആര്‍സിബിക്കായി കളിച്ചു- നിങ്ങളറിയുമോ?

4

മറുപടിയില്‍ ഇന്ത്യയുടെ റണ്‍ചേസ് ആറു വിക്കറ്റിനു 252 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, അജിങ്ക്യ രഹാനെ തുടങ്ങിയവര്‍ക്കൊന്നും ബാറ്റിങില്‍ തിളങ്ങാനായില്ല. വിരാട് കോലിയും (77) രോഹിത് ശര്‍മയുമായിരുന്നു (65) പ്രധാന സ്‌കോറര്‍മാര്‍. നാലു വിക്കറ്റുകളെടുത്ത മോര്‍നെ മോര്‍ക്കലാണ് സൗത്താഫ്രിക്കയ്ക്കു 18 റണ്‍സിന്റെ വിജയം സമ്മാനിച്ചത്.

നാലാം ടി20യിലെ സാധ്യതാ ഇലവന്‍

നാലാം ടി20യിലെ സാധ്യതാ ഇലവന്‍

ഇന്ത്യ- ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ആവേശ് ഖാന്‍.

സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റന്‍), റീസ ഹെന്‍ഡ്രിക്‌സ്, ഡ്വയ്ന്‍ പ്രിട്ടോറിയസ്, റാസി വാന്‍ഡെര്‍ ഡ്യുസ്സെന്‍, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍നല്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്കിയ, തബ്രൈസ് ഷംസി.

Story first published: Friday, June 17, 2022, 13:00 [IST]
Other articles published on Jun 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+