Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Sa t20: രണ്ടാം ടി20ക്ക് കളമൊരുങ്ങി, ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാവുമോ?, ബെസ്റ്റ് 11 ഇതാ

1

ഗുവാഹത്തി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ ഗുവാഹത്തിയില്‍. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ജയം നേടിയ ഇന്ത്യ 1-0ന് പരമ്പരയില്‍ മുന്നിലാണ്. രണ്ടാം ടി20യിലും ജയിച്ച് പരമ്പര സ്വന്തമാക്കാനുറച്ചാവും ഇന്ത്യ ഇറങ്ങുക. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയാണിത്. അതുകൊണ്ട് തന്നെ പരമ്പര നേടി ആത്മവിശ്വാസത്തോടെ ലോകകപ്പിലേക്ക് പോകാന്‍ ഇന്ത്യക്ക് ജയം അനിവാര്യം.

ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. 9 റണ്‍സിനിടെ ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ബാറ്റിങ്ങില്‍ കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവും ഫിഫ്റ്റി നേടിയും തിളങ്ങി. രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യ പ്ലേയിങ് 11 മാറ്റം വരുത്തുമോ?. ഇന്ത്യ കളത്തിലിറക്കാന്‍ സാധ്യതയുള്ള ബെസ്റ്റ് 11 പരിശോധിക്കാം.

രോഹിത് - രാഹുല്‍ ഓപ്പണിങ്

രോഹിത് - രാഹുല്‍ ഓപ്പണിങ്

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും തന്നെ തുടരും. ടി20 ലോകകപ്പിലും ഇന്ത്യ മുഖ്യ ഓപ്പണര്‍മാരായി പരിഗണിക്കുന്നത് ഇവരെത്തന്നെയായതിനാല്‍ കൂടുതല്‍ അവസരങ്ങള്‍ ഇവര്‍ക്ക് തന്നെ നല്‍കും. ഒന്നാം ടി20യില്‍ രോഹിത് ഡെക്കായിരുന്നു. ഇതിന്റെ ക്ഷീണം രണ്ടാം മത്സരത്തില്‍ രോഹിത്തിന് തീര്‍ക്കേണ്ടതായുണ്ട്. രാഹുല്‍ ഫിഫ്റ്റി നേടിയെങ്കിലും വലിയൊരു ഇന്നിങ്‌സെന്ന് ഇതിനെ വിശേഷിപ്പിക്കാനാവില്ല.

വിരാട് കോലിയുടെയും ആദ്യ മത്സരത്തിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. കോലിക്ക് മികവ് കാട്ടാന്‍ സാധിക്കാതെ പോയതിനാല്‍ത്തന്നെ രണ്ടാം മത്സരത്തില്‍ തിളങ്ങേണ്ടത് അദ്ദേഹത്തിനും നിര്‍ണ്ണായകമാണ്. കോലി സമീപകാലത്തായി മികച്ച ഫോമിലാണ്. ഇത് നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ കോലിക്ക് സാധിക്കേണ്ടതായുണ്ട്.

Also Read : 'വ്യത്യസ്തനാം ഡികെ', ഹെല്‍മറ്റിന്റെ ലുക്ക് മാത്രമല്ല പൊളി, പ്രത്യേകതകളും ഏറെ!, അറിയാം

മധ്യനിരയിലും മാറ്റമുണ്ടാകില്ല

മധ്യനിരയിലും മാറ്റമുണ്ടാകില്ല

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ഉണ്ടാവും. സമീപകാലത്തായി വമ്പന്‍ അടികള്‍ കാഴ്ചവെച്ച് എല്ലാവരെയും വിറപ്പിക്കാന്‍ സൂര്യക്കാവുന്നുണ്ട്. ആദ്യ ടി20യിലും വെടിക്കെട്ട് ഫിഫ്റ്റിയാണ് സൂര്യകുമാര്‍ നേടിയത്. ആധുനിക ടി20യിലെ ബെസ്റ്റ് ബാറ്റ്‌സ്മാനായി സൂര്യകുമാര്‍ മാറുകയാണ്. അഞ്ചാം നമ്പറില്‍ റിഷഭ് പന്തിനാണ് അവസരം.

ഇന്ത്യ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റിഷഭിന് ഓസീസ് പരമ്പരയിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല. റിഷഭിന് അവസരം നല്‍കി ഫോമിലേക്കെത്തിക്കാന്‍ സാധിക്കേണ്ടതായുണ്ട്. അഞ്ചാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയില്ലാത്തതിനാല്‍ ദിനേഷ് കാര്‍ത്തിക് ആ സ്ഥാനത്തെത്തും. ഇന്ത്യ ഫിനിഷറെന്ന നിലയില്‍ ചേര്‍ത്തുപിടിക്കുന്ന താരമാണ് കാര്‍ത്തിക്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കഴിവുള്ള താരമാണ് കാര്‍ത്തിക്.

ഓള്‍റൗണ്ടര്‍മാര്‍

ഓള്‍റൗണ്ടര്‍മാര്‍

ഓള്‍റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേലും ആര്‍ അശ്വിനും തുടര്‍ന്നേക്കും. രണ്ട് പേരും സ്പിന്നര്‍മാരാണ്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേല്‍ പവര്‍പ്ലേയിലടക്കം പന്തെറിഞ്ഞ് വിക്കറ്റ് നേടുന്നു. അശ്വിനെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിച്ചതിനാല്‍ ഫോമില്‍ നിലനിര്‍ത്തേണ്ടത് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രണ്ട് പേര്‍ക്കും ഇന്ത്യ ടി20 ലോകകപ്പില്‍ നിര്‍ണ്ണായക സ്ഥാനം നല്‍കുന്നു.

Also Read : മുംബൈയില്‍ കളിച്ചതല്ല, സൂര്യയുടെ കരിയര്‍ മാറ്റിയത് ആ തീരുമാനം, ചൂണ്ടിക്കാട്ടി പോണ്ടിങ്

പേസ് നിര തുടരണം

പേസ് നിര തുടരണം

ആദ്യ ടി20യിലെ അതേ പേസ് നിര തുടര്‍ന്നേക്കും. ദീപക് ചഹാറും ഹര്‍ഷല്‍ പട്ടേലും അര്‍ഷദീപ് സിങ്ങും കളിക്കുമ്പോള്‍ ജസ്പ്രീത് ബുംറക്ക് പകരമെത്തുന്ന മുഹമ്മദ് സിറാജ് അവസരത്തിനായി കാത്തിരിക്കണം. ആദ്യ മത്സരത്തില്‍ ദീപക് ചഹാറും അര്‍ഷദീപും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ ടോപ് ഓഡറിന്റെ ചിറകരിഞ്ഞത്. പിച്ചില്‍ സ്വിങ് ലഭിച്ചാല്‍ ദീപക് കസറുമെന്നുറപ്പ്. അര്‍ഷദീപ് സിങ് ന്യൂബോളിലും മികവ് കാട്ടുന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

ഇന്ത്യയുടെ സാധ്യതാ 11: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ദീപക് ചഹാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ്.

Story first published: Saturday, October 1, 2022, 7:23 [IST]
Other articles published on Oct 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+