IND vs SA : ഷഹബാസിന് അരങ്ങേറ്റം, ആവേശിന് പകരം ദീപക്, ജയിക്കാന്‍ ഇന്ത്യക്ക് രണ്ട് മാറ്റം

റാഞ്ചി: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഞായറാഴ്ച നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്ക മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം മത്സരം തോറ്റാല്‍ ഇന്ത്യ പരമ്പര കൈവിടുമെന്നതിനാല്‍ ഇന്ത്യക്ക് ജയിക്കേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. രണ്ടാം മത്സരത്തില്‍ എന്ത് വിലകൊടുത്തും ഇന്ത്യക്ക് ജയിക്കേണ്ടതായുണ്ട്.
ആദ്യ മത്സരത്തിലെ ഇന്ത്യയുടെ പ്ലേയിങ് 11 രണ്ടാം മത്സരത്തിലും തുടര്‍ന്നാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടികള്‍ നേരിടാന്‍ സാധ്യത കൂടുതല്‍. നിര്‍ണ്ണായക മത്സരമായതിനാല്‍ ഇന്ത്യക്ക് പരീക്ഷണങ്ങളല്ല വേണ്ടത്. ജയിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മികച്ച മാറ്റങ്ങളാണ്. ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ദുരന്തമായ ഇന്ത്യക്ക് ജയിക്കാന്‍ എവിടെയാണ് മാറ്റം വരുത്തേണ്ടതെന്ന് പരിശോധിക്കാം.

ബിഷ്‌നോയ്ക്ക് പകരം ഷഹബാസ്
ഇന്ത്യന്‍ നിരയില്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറുടെ കുറവുണ്ട്. അതുകൊണ്ട് തന്നെ ആദ്യ മത്സരത്തില്‍ റണ്‍സ് വഴങ്ങാന്‍ പിശുക്കുകാട്ടാത്ത രവി ബിഷ്‌നോയിയെ പുറത്തിരുത്തി ഇന്ത്യക്ക് ഷഹബാസ് അഹമ്മദിനെ പരിഗണിക്കാം. ഐപിഎല്ലില്‍ ആര്‍സിബിക്കായും ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങിയ താരമാണ് ഷഹബാസ്. ഇന്ത്യക്ക് ആദ്യ മത്സരത്തിലെ ബാറ്റിങ് നിരയില്‍ അധികം മാറ്റം വരുത്താനാവില്ല.
ഒരു ബാറ്റ്‌സ്മാനെ പുറത്തിരുത്തി ഷഹബാസിനെ കളിപ്പിക്കുന്നത് മികച്ച തീരുമാനമായിരിക്കില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ബിഷ്‌നോയിയെത്തന്നെ പുറത്തിരുത്തേണ്ടി വരും. ഇന്ത്യയുടെ വാലറ്റത്തിന്റെ ബാറ്റിങ് ദുര്‍ബലമാണ്. ഷഹബാസ് വരുന്നതോടെ അത് മെച്ചപ്പെടുമെന്നുറപ്പ്. എന്തുകൊണ്ടും ഷഹബാസിനെപ്പോലൊരു ഓള്‍റൗണ്ടറെ ഇന്ത്യ പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം.
Also Read : T20 World Cup: 'മറ്റെല്ലാവരും ക്ഷമിക്കണം', ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഗവാസ്‌കര്‍

ആവേശിന് പകരം ദീപക് ചഹാര്‍
ആവേശ് ഖാനെ ഇന്ത്യക്ക് ടി20യില്‍ മാത്രമല്ല ഏകദിനത്തിലും വിശ്വസിക്കാനാവാത്ത അവസ്ഥയാണ്. തല്ലുകൊള്ളി ബൗളറെന്ന നിലയില്‍ത്തന്നെ അദ്ദേഹം തുടരുകയാണ്. ആദ്യ മത്സരത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ ആവേശിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം ടീമില്‍ തുടരുന്നതില്‍ വലിയ കാര്യമില്ല. ഇന്ത്യ ആദ്യ മത്സരത്തില്‍ ദീപക് ചഹാറിനെ പുറത്തിരുത്തിയത് തന്നെ വിവാദമായിരുന്നു.
അതുകൊണ്ട് തന്നെ ഇന്ത്യ രണ്ടാം മത്സരത്തില്‍ ദീപക്കിനെ പ്ലേയിങ് 11ലേക്കെത്തിക്കാന്‍ സാധ്യത കൂടുതല്‍. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മാത്രമല്ല ബാറ്റുകൊണ്ട് നിര്‍ണ്ണായകമാവാനും അദ്ദേഹത്തിനാവും. ദീപക്കിനെപ്പോലൊരു താരം ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ആദ്യ മത്സരം ഇന്ത്യ ജയിക്കുമായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഇന്ത്യ പ്ലേയിങ് 11 തിരിച്ചെത്തിക്കാനാണ് സാധ്യത.
Also Read : ടി20യില്‍ ഇന്ത്യ ഒന്നാം നമ്പറിലേക്ക് ഉയര്‍ന്നതെങ്ങനെ?, പ്രധാന കാരണം ചൂണ്ടിക്കാട്ടി ഡികെ

റുതുരാജും ഇഷാനും തുടരണം
ഇന്ത്യയുടെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഏറ്റവും വിമര്‍ശനം കേട്ടത് റുതുരാജ് ഗെയ്ക് വാദും ഇഷാന്‍ കിഷനുമാണ്. ടെസ്റ്റ് ശൈലിയില്‍ രണ്ട് പേരും കളിച്ചത് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായിത്തന്നെ പറയാം. എന്നാല്‍ ഇഷാനെയും റുതുരാജിനെയും ഇന്ത്യക്ക് പുറത്തിരുത്താനാവില്ല. ബാറ്റിങ് കരുത്ത് നിലനിര്‍ത്താന്‍ ഇരുവരേയും നിലനിര്‍ത്താതെ ഇന്ത്യക്ക് മറ്റ് വഴികളില്ലെന്നതാണ് വാസ്തവം. രണ്ട് പേര്‍ക്കും രണ്ടാം മത്സരം നിര്‍ണ്ണായകമാണ്. തിളങ്ങാനാവാത്ത പക്ഷം ടീമിലെ സീറ്റ് തെറിക്കുമെന്നുറപ്പ്.

സാധ്യതാ 11
ശിഖര്‍ ധവാന്‍, ശുബ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഷഹബാസ് അഹമ്മജ്, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications