
ഇന്ത്യക്ക് മെച്ചപ്പെടണം
പരമ്പര മോഹവുമായി ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടാന്‍ നിലവിലെ ഇന്ത്യയുടെ പ്രകടനം പോരാ. അടിമുടി മെച്ചപ്പെടാനുണ്ട്. ഇന്ത്യയുടെ പ്രധാന ടീം ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പോയതിനാല്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന രണ്ടാം നിര ടീമാണ് ഈ പരമ്പര കളിക്കുന്നത്. ഇന്ത്യക്ക് ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും മികവ് കാട്ടേണ്ടതായുണ്ട്.
ബാറ്റിങ്ങില്‍ ശിഖര്‍ ധവാന്‍-ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. ആദ്യ മത്സരത്തില്‍ രണ്ട് പേര്‍ക്കും തിളങ്ങാനായിരുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തെയത് കാര്യമായി ബാധിക്കുകയും ചെയ്തു. ഇരുവരും ഫോമിലേക്കെത്താത്ത പക്ഷം ഇന്ത്യക്ക് വിജയം നേടിയെടുക്കുക പ്രയാസമാണെന്ന് പറയാം.
Also Read : T20 World Cup: 'മറ്റെല്ലാവരും ക്ഷമിക്കണം', ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഗവാസ്‌കര്‍

മധ്യനിരയും മെച്ചപ്പെടണം
അരങ്ങേറ്റം നടത്താന്‍ റുതുരാജ് ഗെയ്ക് വാദിന് അവസരം ലഭിച്ചെങ്കിലും മോശം പ്രകടനമാണ് ആദ്യ മത്സരത്തില്‍ കാഴ്ചവെച്ചത്. ടെസ്റ്റ് ക്രിക്കറ്റ് ശൈലിയില്‍ ബാറ്റുവീശിയ താരം ഇന്ത്യയുടെ തോല്‍വിക്ക് കാരണമായെന്ന തരത്തില്‍ വലിയ വിമര്‍ശനവും നേരിട്ടിരുന്നു. ഇടം കൈയന്‍ ഇഷാന്‍ കിഷന്റെ കാര്യവും അങ്ങനെ തന്നെ. ഇന്ത്യക്കായി ഏകദിന, ടി20 അരങ്ങേറ്റത്തില്‍ ഫിഫ്റ്റി നേടി വലിയ പ്രതീക്ഷ നല്‍കിയ ഇഷാന് പിന്നീട് ഈ ഫോം നിലനിര്‍ത്താനായില്ല.

സഞ്ജുവും ശ്രേയസും ഫോം തുടരണം
സഞ്ജു സാംസണിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയെ വണ്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ശ്രേയസ് അയ്യരും നിര്‍ണ്ണായക ഫിഫ്റ്റി നേടി തിളങ്ങിയിരുന്നു. ഈ രണ്ട് പേരുടെയും പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. രണ്ടാം മത്സരത്തിലും ഇരുവരും ഫോം തുടരാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാവും. സഞ്ജുവിന് ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ മികച്ച ഫോം തുടരേണ്ടത് അത്യാവശ്യമാണ്.

ബൗളിങ്ങും ഫീല്‍ഡിങ്ങും മെച്ചപ്പെടണം
ഇന്ത്യയുടെ ബൗളിങ് നിര തല്ലുകൊള്ളികളാവുന്നു. മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍ എന്നിവരെല്ലാം തല്ലുകൊള്ളികളാവുമ്പോള്‍ ശര്‍ദുല്‍ ഠാക്കൂറിന്റെ പ്രകടനത്തില്‍ പ്രതീക്ഷ. രവി ബിഷ്‌നോയി ആദ്യ മത്സരത്തില്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടിയിരുന്നില്ല. കുല്‍ദീപ് യാദവ് തകര്‍പ്പന്‍ ബൗളിങ്ങാണ് പുറത്തെടുത്തത്. ഫീല്‍ഡിങ്ങിലാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടത്. ക്യാച്ചുകള്‍ കൈവിടുന്നതോടൊപ്പം അനാവശ്യമായി ഫീല്‍ഡിങ് പിഴവിലൂടെ റണ്‍സ് വഴങ്ങുകയും ചെയ്യുന്നു. ഇതിന് തടയിടാനാവാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസം തന്നെയാണ്.
Also Read : ടി20യില്‍ ഇന്ത്യ ഒന്നാം നമ്പറിലേക്ക് ഉയര്‍ന്നതെങ്ങനെ?, പ്രധാന കാരണം ചൂണ്ടിക്കാട്ടി ഡികെ

ദക്ഷിണാഫ്രിക്ക കരുത്തര്‍
ദക്ഷിണാഫ്രിക്ക കരുത്തരുടെ നിരയാണ്. ക്യാപ്റ്റന്‍ ടെംബ ബാവുമ മോശം ഫോമിലാണെങ്കിലും മറ്റെല്ലാവരും തകര്‍ത്ത് കളിക്കുന്നു. ക്വിന്റന്‍ ഡീകോക്ക്, ഹെന്‍ റിച്ച് ക്ലാസന്‍, ജെന്നിമാന്‍ മലാന്‍, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍ തുടങ്ങി പേരെടുത്ത് പറയാന്‍ സാധിക്കുന്ന സൂപ്പര്‍ താരങ്ങളേറെയാണ്. അതുകൊണ്ട് തന്നെ രണ്ടാം നിര ടീമുമായി ഇറങ്ങുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല. കഗിസോ റബാഡ, ലൂങ്കി എന്‍ഗിഡി, വെയ്ന്‍ പാര്‍ണല്‍ എന്നീ പേസര്‍മാരെല്ലാം മികവ് കാട്ടുന്നു. കേശവ് മഹാരാജും തബ്രൈസ് ഷംസിയും സ്പിന്നിലും മികവ് കാട്ടുന്നതിനാല്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് പണികൂടും.

സാധ്യതാ 11
ഇന്ത്യ- ശിഖര്‍ ധവാന്‍, ശുബ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഷഹബാസ് അഹമ്മദ്, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്
ദക്ഷിണാഫ്രിക്ക- ജെന്നിമാന്‍ മലാന്‍, ക്വിന്റന്‍ ഡീകോക്ക്, ടെംബ ബാവുമ (ക്യാപ്റ്റന്‍), എയ്ഡന്‍ മാര്‍ക്രം, ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, കേശവ് മഹാരാജ്, കഗിസോ റബാഡ, തബ്രൈസ് ഷംസി, ലൂങ്കി എന്‍ഗിഡി.


Click it and Unblock the Notifications












