Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സഞ്ജു ഇന്ത്യന്‍ ടീം പ്ലാനിന്റെ ഭാഗം, തുറന്നുപറഞ്ഞ് ഗാംഗുലി; രോഹനും പ്രശംസ

ടി20 ലോകകപ്പും സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയും നഷ്ടമായെഘങ്കിലും മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീം പ്ലാനിന്റെ ഭാഗമാണെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20യുടെ ഭാഗമായി ഇവിടെയെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഓഫീസില്‍ ഗാംഗുലി സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെ വച്ചായിരുന്നു സഞ്ജുവിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു അദ്ദേഹം മറുപടി നല്‍കിയത്. കേരളത്തില്‍ നിന്നും പ്രതിഭാശാലികളായ പല താരങ്ങളും ഇപ്പോള്‍ ഉയര്‍ന്നു വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2

സഞ്ജു സാംസണിനെ ഒഴിവാക്കിയിട്ടില്ല. അദ്ദേഹം ഇന്ത്യക്കായി അടുത്തിടെ കളിച്ചിരുന്നു. ടി20 ലോകപ്പ് സഞ്ജുവിനു നഷ്ടമായി. ടീം പ്ലാനിന്റെ ഭാഗം തന്നെയാണ് അദ്ദേഹമെന്നു എനിക്കുറപ്പുണ്ട്. സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ സഞ്ഡു കളിക്കുന്നുണ്ടാണെന്നാണ് ഞാന്‍ കരുതുന്നത്. സഞ്ജു ഇവിടെയൊക്കെ തന്നെയുണ്ടെന്നും സൗരവ് ഗാംഗുലി ചെറുചിരിയോടെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ സീറ്റ് വേണോ?, സഞ്ജു കേരളത്തിനായി കളിച്ച് തിളങ്ങണം, നിര്‍ദേശിച്ച് ശ്രീശാന്ത്

3

ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസിക്കു വേണ്ടി സഞ്ജു സാംസണ്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ടീമിന്റെ ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം. സഞ്ജു വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നതെന്നും സൗരവ് ഗാംഗുലി പറഞ്ഞു. സഞ്ജു തിരുവനന്തപുരത്തുകാരനല്ലേയെന്നു അദ്ദേഹം തിരിച്ചു മാധ്യമപ്രവര്‍ത്തകരോടു ചോദിക്കുകയും ചെയ്തു.

IND vs SA: ഒരു അവസരം പോലും കിട്ടില്ല! പരമ്പരയില്‍ മുഴുവനും ഇവര്‍ പുറത്തിരിക്കും?

4

നിങ്ങള്‍ക്കു കേരളത്തില്‍ മികച്ച ഒരുപിടി കളിക്കാരുണ്ട്. രോഹന്‍ കുന്നുമ്മല്‍ വളരെ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ്. കഴിഞ്ഞ വര്‍ഷത്തെ രഞ്ജി ട്രോഫിയില്‍ രോഹന്‍ മൂന്നു സെഞ്ച്വറികള്‍ നേടിയിരുന്നു. ഒരുപാട് പ്രതിഭകള്‍ കേരളത്തിലുണ്ടെന്നും സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു. ബേസില്‍ തമ്പിയും കേരളത്തില്‍ നിന്നുള്ള ക്രിക്കറ്ററല്ലേയെന്നും അദ്ദേഹം തിരിച്ചു ചോദിച്ചു.

5

കേരളം ഇപ്പോള്‍ ഫുട്‌ബോളിനു മാത്രം പ്രാധാന്യമുള്ള സംസ്ഥാനമല്ലെന്നും ദാദ ചിരിച്ചുകൊണ്ടു പറഞ്ഞു.
തിരുവനന്തപുരത്ത് ഒരുപാട് മുമ്പ് ഒരു വ്യക്തിപരമായ ആവശ്യത്തിന്റെ ഭാഗമായി താന്‍ വന്നിട്ടുണ്ടെന്നും വളരെ മനോഹരമായ നഗരമാണ് ഇതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, September 28, 2022, 19:10 [IST]
Other articles published on Sep 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+