For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: കോലിക്ക് മാധ്യമ വിലക്കോ? എന്തുകൊണ്ട് മാറി നില്‍ക്കുന്നു? വ്യക്തമാക്കി ദ്രാവിഡ്

ജോഹന്നാസ്ബര്‍ഗ്: 2021ന്റെ അവസാന സമയത്താണ് വിരാട് കോലിയെ ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനം ബിസിസിഐ എടുത്തത്. ഇത് വലിയ ചര്‍ച്ചാവിഷയമാവുകയും ബിസിസി ഐയുടെ തീരുമാനത്തില്‍ കോലി അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തിനിടെ കോലി സൗരവ് ഗാംഗുലിയുടെ പല വാദങ്ങളെയും തള്ളിക്കളഞ്ഞതോടെ ഗാംഗുലി-കോലി പോരിലേക്ക് കാര്യങ്ങള്‍ നീങ്ങി. എന്നാല്‍ വലിയ വിവാദമാവാതെ പ്രശ്‌നം ഒത്തുതീരുകയും ചെയ്തു.

1

പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കായി ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോരുകയും ചെയ്തു. ഇതിനിടെ ടെസ്റ്റ് നായകനെന്ന നിലയില്‍ വിരാട് കോലി മാധ്യമങ്ങളെ കാണേണ്ടതായിരുന്നെങ്കിലും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്തത്. ആദ്യ ടെസ്റ്റിന് മുമ്പ് വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ രണ്ടാം ടെസ്റ്റിന് മുമ്പായി മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് എത്തിയത്.

Also Read: 2021ലെ ഏറ്റവും മികച്ച ടി20 ടീമേത്? പ്രകടനം വിലയിരുത്തി റാങ്കിങ് ഇതാ, ഓസീസിന് രണ്ടാം സ്ഥാനം

2

ഇതോടെ വിരാട് കോലി മനപ്പൂര്‍വ്വം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഉയര്‍ന്നു. ഇപ്പോഴിതാ കോലിക്ക് മാധ്യമ വിലക്കുണ്ടോയെന്നത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. നിലവില്‍ കോലിക്ക് അത്തരത്തില്‍ യാതൊരു വിലക്കുകളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും 100ാം ടെസ്റ്റിന് മുന്നോടിയായി കോലി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമെന്നുമാണ് ദ്രാവിഡ് വ്യക്തമാക്കിയത്.

Also Read: 2021ലെ പാകിസ്താന്റെ അഭിമാന നിമിഷം ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിച്ചത്; ബാബര്‍ ആസം

3

'പത്ര സമ്മേളനത്തില്‍ ആര് പങ്കെടുക്കണമെന്നത് എന്റെ തീരുമാനമല്ല. മീഡിയാ മാനേജറാണ് ഇക്കാര്യം തീരുമാനിക്കുന്നത്. കേപ്ടൗണ്‍ ടെസ്റ്റ് കോലിയുടെ 100ാം ടെസ്റ്റാണ്. സുപ്രധാന മത്സരമായതിനാല്‍ 100ാം മത്സരത്തില്‍ കോലി മാധ്യമങ്ങള്‍ മുന്നില്‍ വന്നാല്‍ മതിയെന്നത് മീഡിയാ മാനേജറാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ 100ാം മത്സരത്തിന് മുമ്പ് വിരാടുമായി സംസാരിക്കാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവസരമുണ്ടാവും. പുറത്തുള്ള ഒരു പ്രശ്‌നങ്ങളും അവനെ ബാധിച്ചിട്ടില്ല. പൂര്‍ണ്ണമായും മത്സരത്തില്‍ ശ്രദ്ധ നല്‍കി മുന്നോട്ട് പോകാനാവുന്നുണ്ട്. നായകനെന്ന നിലയില്‍ എല്ലാവരോടും അവന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അവനെപ്പോലൊരാളുമായി പ്രവര്‍ത്തിക്കുന്നത് അഭിമാനമുള്ള കാര്യമാണ്. കോലിക്ക് ഫോമിലേക്കെത്താനായാല്‍ ഇന്ത്യ വലിയ സ്‌കോര്‍ തന്നെ നേടും'-ദ്രാവിഡ് പറഞ്ഞു.

Also Read: IND vs SA: രണ്ടാം ടെസ്റ്റ് നാളെ, ജോഹന്നാസ്ബര്‍ഗ് വേദി, പിച്ച് റിപ്പോര്‍ട്ട്, കളിക്കണക്ക്, എല്ലാമറിയാം

4

കഴിഞ്ഞ രണ്ട് വര്‍ഷവും സെഞ്ച്വറി നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ 2022ലെ ആദ്യ മത്സരത്തില്‍ത്തന്നെ കോലിയുടെ സെഞ്ച്വറി പ്രകടനമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ജോഹന്നാസ്ബര്‍ഗ് കോലിക്ക് മികച്ച റെക്കോഡുള്ള മൈതാനങ്ങളിലൊന്നാണ്. രണ്ട് മത്സരത്തില്‍ നിന്ന് 310 റണ്‍സാണ് കോലി ഇവിടെ നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

Also Read: IND vs SA: അശ്വിന്‍ 'ബിടെക്', കോലി 'പ്ലസ് ടു', ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വിദ്യാഭാസ യോഗ്യത അറിയാം

5

സമീപകാലത്തായി മോശം ഫോമിലുള്ള കോലി ഫോമിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ്. പരിമിത ഓവറിലെ നായകസ്ഥാനം പോയതോടെ കോലിക്ക് വലിയ ജോലിഭാരമൊഴിഞ്ഞു. അദ്ദേഹത്തിന് മറ്റ് സമ്മര്‍ദ്ദങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ മികച്ച പ്രകടനം 2022ല്‍ അദ്ദേഹത്തിന് നടത്താനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Also Read: 'ധോണിക്ക് വലിയ പിന്തുണ ലഭിച്ചു, എന്നെ ഒതുക്കാന്‍ ശ്രമിച്ചു', തുറന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിങ്

6

സെഞ്ച്വൂറിയനില്‍ ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ജോഹന്നാസ്ബര്‍ഗില്‍ ഇതുവരെ ഇന്ത്യ തോറ്റിട്ടില്ല. അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയവും മൂന്ന് സമനിലയുമാണ് ഇന്ത്യ ഈ വേദിയില്‍ നേടിയത്. അതുകൊണ്ട് തന്നെ ജോഹന്നാസ്ബര്‍ഗില്‍ ഇന്ത്യക്ക് ജയിക്കാനായാല്‍ ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയും നേടാനാവും. ബൗളിങ് നിരയുടെ ഫോം വലിയ പ്രതീക്ഷ നല്‍കുന്നു. ബാറ്റ്‌സ്മാന്‍മാര്‍ക്കും അവസരത്തിനൊത്ത് ഉയരാനായാല്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കന്നി പരമ്പര സ്വന്തമാക്കുമെന്നുറപ്പ്. ക്വിന്റന്‍ ഡീകോക്കിന്റെ അഭാവം ദക്ഷിണാഫ്രിക്കയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് സാധ്യത.

Story first published: Monday, January 3, 2022, 12:49 [IST]
Other articles published on Jan 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+