മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രകടനത്തിന്റെ കാര്യത്തില്‍ എക്കാലത്തും കൈയടി നേടിയിട്ടുള്ളവരാണ്. ഓരോ കാലഘട്ടത്തിലും പ്രതിഭകൊണ്ട് മികവുകാട്ടി കൃത്യമായി പകരക്കാര്‍ ഇന്ത്യന്‍ ടീമിലെത്താറുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളമൊഴിഞ്ഞപ്പോള്‍ വിടവ് നികത്തി വിരാട് കോലിയെത്തി. വീരേന്ദര്‍ സെവാഗിന് പകരം അതിലും വെടിക്കെട്ട് ബാറ്റ്‌സ്മാനായി രോഹിത് എത്തി. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രകടനത്തിന്റെ കണക്ക് ചോദിച്ചാല്‍ ഒരു പക്ഷെ ഭൂരിഭാഗം പേര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ചാല്‍ ആര്‍ക്കും വലിയ പിടിയുണ്ടാവില്ല. നിലവിലെ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാം.