IND vs SA: ലക്ഷ്യമിട്ടത് ആ ബൗളറെ, 4 സിക്‌സെങ്കിലും അടിക്കാമെന്നുറപ്പിച്ചു!- സഞ്ജു പറയുന്നു
സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ കിടിലന്‍ ഇന്നിങ്‌സിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു സാംസണ്‍. മഴയെ തുടര്‍ന്നു 40 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ച കളിയില്‍ ഇന്ത്യയെ വിജയത്തിന്റെ പടിവാതില്‍ക്കെ വരെയെത്തിക്കാന്‍ സഞ്ജുവിനായിരുന്നു. കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സ് പുറത്തെടുത്ത അദ്ദേഹം പുറത്താവാതെ 86 റണ്‍സാണ് നേടിയത്. 63 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
കളിയില്‍ വിജയം വഴുതിപ്പോയെങ്കിലും സഞ്ജുവിന്റെ പ്രകടനത്തെ മുന്‍ താരങ്ങളും ആരാധകരുമെല്ലാം ഒരുപോലെ പ്രശംസിക്കുകയാണ്. മുന്‍ ഇതിഹാസ നായകനും സൂപ്പര്‍ ഫിനിഷറുമായ എംഎസ് ധോണിയുടെ ഇന്നിങ്‌സിനോടാണ് ചിലര്‍ സഞ്ജുവിന്റെ പ്രകടനത്തെ താരതമ്യം ചെയ്തത്.

രണ്ടു ഷോട്ടുകള്‍ കുറവ്
ബാറ്റിങിന് ഇറങ്ങിയാല്‍ കുറച്ചു സമയം ക്രീസില്‍ സമയം ചെലവഴിക്കാന്‍ തനിക്കു ഇഷ്ടമാണെന്നു സഞ്ജു സാംസണ്‍ വ്യക്തമാക്കി. മല്‍സരശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കാനിറങ്ങുമ്പോള്‍ അതു എല്ലായ്‌പ്പോഴും വളരെ സ്‌പെഷ്യലാണ്. മല്‍സരം ജയിപ്പിക്കാന്‍ തന്നെയാണ് കളിക്കാറുള്ളത്. പക്ഷെ സൗത്താഫ്രിക്കയുമായുള്ള മല്‍സരത്തില്‍ രണ്ടു ഷോട്ടുകളുടെ വ്യത്യാസത്തിലാണ് നമുക്ക് വിജയം നഷ്ടമായത്. അടുത്ത തവണ കൂടുതല്‍ നന്നായി ചെയ്യാന്‍ ശ്രമിക്കാമെന്നും സഞ്ജു പറഞ്ഞു.

ഷംസിയെ ലക്ഷ്യമിട്ടു
സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ മല്‍സരത്തില്‍ വളരെ മികച്ച ബൗളിങായിരുന്നു കാഴ്ചവച്ചത്. പക്ഷെ തബ്രെയ്‌സ് ഷംസി കൂടുതല്‍ റണ്‍സ് ഈ കളിയില്‍ വഴങ്ങുന്നതായി മനസ്സിലായി. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ലക്ഷ്യടാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
ഷംസിയുടെ ഒരോവര്‍ അവസാനത്തേക്കു ബാക്കിയുണ്ടായിരുന്നു. ജയിക്കാന്‍ 24 റണ്‍സ് ആവശ്യമായാല്‍പ്പോലും നാലു സിക്‌സറുകളടിക്കാന്‍ എനിക്കു സാധിക്കുമെന്നു ആത്മവിശ്വാസമുണ്ടായിരുന്നു. അതിനു വേണ്ടിയാണ് കളി അവസാനം വരെ നീട്ടിക്കൊണ്ടുപോയത്. ഇതായിരുന്നു തങ്ങുടെ പ്ലാനെന്നും സഞ്ജു സാംസണ്‍ വെളിപ്പെടുത്തി.
Also Read: T20 World Cup 2022: 35 പ്ലസുകാരുടെ കിടിലന്‍ ടീം, രോഹിത്തടക്കം ഇന്ത്യയുടെ മൂന്നു പേര്‍

ന്യൂബോള്‍ നേരിടുക ദുഷ്കരം
സൗത്താഫ്രിക്കയുടെ ഇന്നിങ്‌സെടുത്താലും ന്യൂബോളില്‍ റണ്ണെടുക്കുക വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് നമുക്ക് കാണാന്‍ സാധിക്കും. 15-20 ഓവറുകള്‍ക്കു ശേഷം ഡേവിഡ് മില്ലറും ഹെന്റിക്ക് ക്ലാസെനും വളരെ മികച്ച ബാറ്റിങായിരുന്നു കാഴ്ചവച്ചത്. ആ സമയത്ത് ബാറ്റിങ് കുറേക്കൂടി എളുപ്പമായി മാറിയിരുന്നു.
ഇന്ത്യയുടെ ഇന്നിങ്‌സെടുത്താലും 15-20 ഓവറുകള്‍ക്കു ശേഷമാണ് ബാറ്റിങ് കൂടുതല്‍ എളുപ്പമായി മാറിയതെന്നു വ്യക്തമാവും. ശ്രേയസ് അയ്യരും ശര്‍ദ്ദുല്‍ ടാക്കൂറുമെല്ലാം വളരെ നന്നായി ബാറ്റ് ചെയ്യുകയും ചെയ്തുവെന്നും സഞ്ജു സാംസണ്‍ വ്യക്തമാക്കി.

മില്ലറെ പുകഴ്ത്തി
ഈ മല്‍സരം ടീമിനു പലതും പഠിക്കാനുള്ള അവസരം കൂടിയായിരുന്നു. അടുത്ത മല്‍സരത്തില്‍ കൂടുതല്‍ മികച്ച കളി പുറത്തെടുക്കാനായിരിക്കും ഞങ്ങള്‍ ശ്രമിക്കുക. തീര്‍ച്ചയായും ചില കാര്യങ്ങളില്‍ ടീം ഇനിയും മെച്ചപ്പെടാനുണ്ട്. പക്ഷെ എതിര്‍ ടീമില്‍ നമ്മള്‍ ബൗള്‍ ചെയ്യുന്ന ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നും നോക്കേണ്ടത് ആവശ്യമാണ്.
ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറാണ് സൗത്താഫ്രിക്കയുടെ ഡേവിഡ് മില്ലര്‍. ഈ ഗ്രൗണ്ടില്‍ അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യുകയെന്നത് വളരെയധികം വെല്ലുവിളിയാണ്. പക്ഷെ നമ്മള്‍ റണ്‍ചേസിനോടു മോശമല്ലാതെ പ്രതികരിച്ചുവെന്നാണ് ഞാന്‍ കരുതുന്നതെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.

അഞ്ചോവറില്‍ 50 റണ്‍സ്
അഞ്ചോവറില്‍ 50 റണ്‍സെടുക്കുകയെന്നത് നേരത്തേ അത്ര എളുപ്പമായിരുന്നില്ല. പക്ഷെ ഇപ്പോള്‍ അതു സാധ്യമാണ്. ഇന്ത്യയുടെ പ്രകടനം അത്ര മോശമായിരുന്നില്ല. തീര്‍ച്ചയായും ടീം ഇനിയും മെച്ചപ്പെടും.
സൗത്താഫ്രിക്കയുടേത് വളരെയധികം അനുഭവസമ്പത്തുള്ള ടീമാണ്. അതുകൊണ്ടു തന്നെ പരമ്പരയിലെ ഇനിയുള്ള മല്‍സരങ്ങളും വളരെയധികം വെല്ലുവിളിയുയര്‍ത്തുന്നത് ആയിരിക്കുമെന്നും സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications