IND vs SA: ഇഷാന് പകരം റുതുരാജ് മതി, കഴിവ് തെളിയിക്കാന്‍ ഒരു കളിയോ? ആരാധകരോഷം
സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ യുവതാരം റുതുരാജ് ഗെയ്ക്വാദിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും തഴഞ്ഞതിനെതിരേ ആരാധകരോഷം. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഇന്ത്യന്‍ തീരുമാനത്തെ വിമര്‍ശിച്ചിരിക്കുന്നത്. നേരത്തേ ലഖ്‌നൗവില്‍ നടന്ന ആദ്യ ഏകദിനത്തിലൂടെയായിരുന്നു റുതുരാജിന്റെ അരങ്ങേറ്റം. ഈ കളിയില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ താരം നിരാശപ്പെടുത്തിയിരുന്നു. റണ്ണെടുക്കാന്‍ പാടുപെട്ട റുതുരാജ് 42 ബോളില്‍ 19 റണ്‍സ് മാത്രമാണ് നേടിയത്. ഒരു ബൗണ്ടറി മാത്രമേ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.

ടോപ്പ് ഓര്‍ഡര്‍ നിരാശപ്പെടുത്തി
ഇന്ത്യ ഒമ്പതു റണ്‍സിനു പരാജയപ്പെട്ട കളിയില്‍ റുതുരാജുള്‍പ്പെടെയുള്ള ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ മോശം സ്‌ട്രൈക്ക് റേറ്റ് ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ആദ്യ ഏകദിനത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. റുതുരാജ് ഗെയ്ക്വാദ്, രവി ബിഷ്‌നോയ് എന്നിവര്‍ക്കു പകരം പുതുമുഖം ഷഹബാസ് അഹമ്മദ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ കളിപ്പിക്കുകയായിരുന്നു.

മോശമായിപ്പോയി
വളരെ മോശമായിപ്പോയി ബിസിസിഐ. റുതുരാജ് ഗെയ്ക്വാദിനെ ഒരു മല്‍സരത്തില്‍ മാത്രം കളിപ്പിച്ച ശേഷം ഇന്ത്യ ഒഴിവാക്കി. മഹാന്‍മാരായ കളിക്കാര്‍ പോലും അരങ്ങേറ്റ മല്‍സരത്തില്‍ നിരാശപ്പെടുത്തിയിട്ടുണ്ട്. വളരെ മോശം ടീം മാനേജ്‌മെന്റാണിത്. കഴിവ് തെളിക്കാന്‍ ദയവ് ചെയ്തു റുതുരാജിന് അവസരം നല്‍കൂയെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.
Also Read: IPL 2023: സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇത്തവണ ടീമുകള്‍ കൈവിട്ടേക്കും!, അഞ്ച് പേരിതാ

ഒരു അവസരം മാത്രം
ഒരു പരമ്പരയില്‍ വെറുമൊരു അവസരം മാത്രമാണ് റുതുരാജ് ഗെയ്ക്വാദിനു എല്ലായ്‌പ്പോഴും കിട്ടാറുള്ളത്. ഒരു പര്യടനത്തില്‍ ഒരിക്കലും തുടരെ രണ്ടു കളികളില്‍ താരം കളിച്ചിട്ടില്ല. ഇന്ത്യന്‍ ടീമില്‍ റുതുരാജിനു ബാക്കപ്പില്ല. ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ എന്നിവരേക്കാള്‍ മികച്ച താരമായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

ഷഹബാസിനോടു വിരോധമില്ല
ഷഹബാസ് അഹമ്മദിനോടു വിരോധമൊന്നുമില്ല. പക്ഷെ റുതുരാജ് ഗെയ്ക്വാദ് കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നു. ഷഹബാസിനെ കളിപ്പിക്കണമെന്ന ഈ ടീം മാനേജ്‌മെന്റ് യഥാര്‍ഥത്തില്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ ആദ്യ ഏകദിനത്തില്‍ തന്നെ ഉള്‍പ്പെടുത്താമായിരുന്നെന്നും ഒരു യൂസര്‍ കുറിച്ചു.

എങ്ങനെ വിലയിരുത്തും?
ഒരു മല്‍സരത്തിനു ശേഷം റുതുരാജ് ഗെയ്ക്വാദിനെ ഇന്ത്യ പുറത്തിരുത്തിയിരിക്കുകയാണ്. ഒരു കളിയിലെ പ്രകടനം കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്താന്‍ ഉദ്ദേശിച്ചതെങ്കില്‍ ആദ്യ കളിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നു. രവി ബിനോയക്കു പകരം ഷഹബാസ് അഹമ്മദിനെ കളിപ്പിച്ചത് നല്ല നീക്കമാണ്. പക്ഷെ റുതിരാജിനെ തഴഞ്ഞത് മോശമായിപ്പോയെന്നു ഒരു യൂസര്‍ പ്രതികരിച്ചു.

ഇഷാനു പകരം
അരങ്ങേറ്റ മല്‍സരത്തിന്റെ പേരില്‍ ഏതൊരു താരത്തെയും ഒഴിവാക്കുന്നത് അനുചിതമാണെന്നായിരുന്നു ഒരു യൂസറുടെ വിമര്‍ശനം.
ഇഷാന്‍ കിഷനു പകരം റുതുരാജ് ഗെയ്ക്വാദിനു ഏകദിന ഫോര്‍മാറ്റില്‍ കൂടുതല്‍ അവസരം ലഭിക്കണമെന്നു ആഗ്രഹിച്ചിരുന്നു. ഇഷാന് ടി20 പോലെ റുതുരാജിന്റെ
ഏറ്റവും മികച്ച ഫോര്‍മാറ്റ് ഏകദിനമാണ്. ഒരുപക്ഷെ ഇഷാനെ റിഷഭ് പന്തിന്റെ ബാപ്പായി അവര്‍ കരുതുന്നുണ്ടാവാം. അതുകൊണ്ടായിരിക്കാം ഇഷാന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications