IND vs SA: ബെസ്റ്റ് ഫിനിഷര്‍, എല്ലാ ഭാഗത്തേക്കും ഷോട്ട് കളിക്കുന്നു, ഡികെയെ പ്രശംസിച്ച് കേശവ്

രാജ്‌കോട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യ 82 റണ്‍സിന് ജയിച്ചപ്പോള്‍ ഏറ്റവും കൈയടി നേടിയത് ദിനേഷ് കാര്‍ത്തികാണ്. ദക്ഷിണാഫ്രിക്കയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്ന ഗംഭീര ബാറ്റിങ് പ്രകടനമാണ് കാര്‍ത്തിക് കാര്‍ത്തിക് കാഴ്ചവെച്ചത്. ഇന്ത്യയുടെ ടോപ് ഓഡര്‍ നിരാശപ്പെടുത്തിയെങ്കില്‍ 27 പന്തില്‍ 55 റണ്‍സുമായി കാര്‍ത്തിക് നിറഞ്ഞാടിയതോടെ ഇന്ത്യ 169 എന്ന ഗംഭീര സ്‌കോറിലേക്കെത്തുകയായിരുന്നു. മത്സരത്തില്‍ താരമായതും കാര്‍ത്തികാണ്.
മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ കാര്‍ത്തിക് ഇന്ത്യക്കായി ടി20 ഫിഫ്റ്റി നേടുന്ന പ്രായം കൂടിയ താരം ആറാം നമ്പറിലെ ടോപ് സ്‌കോറര്‍ തുടങ്ങിയ റെക്കോഡുകളെല്ലാം സ്വന്തം പേരിലാക്കിയിരുന്നു. പല പ്രമുഖരും കാര്‍ത്തികിന്റെ പ്രകടനത്തെ പ്രശംസിച്ചെങ്കിലും ഇപ്പോഴിതാ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് കാര്‍ത്തികിനെ അഭിനന്ദിച്ച് ഒരു താരം എത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജാണ് ഡികെയുടെ ബാറ്റിങ് മികവിനെ അഭിനന്ദിച്ചത്.

'ഫിനിഷര്‍ റോളില്‍ വളരെയധികം ഫോമിലാണ് കാര്‍ത്തികുള്ളത്. മത്സരത്തിലെ ബെസ്റ്റ് ഫിനിഷറായിരുന്നു കാര്‍ത്തിക്. പരമ്പരാഗതമായ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് അദ്ദേഹം ഷോട്ടുകള്‍ കളിച്ചത്. ഐപിഎല്ലില്‍ കൈയടി നേടിയ താരങ്ങളിലൊരാളാണ് കാര്‍ത്തിക് എന്ന് എല്ലാവര്‍ക്കും അറിയാം. ഇന്നവന്‍ തന്റെ പ്രതിഭയെന്തെന്ന് തെളിയിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്'-കേശവ് മഹാരാജ് പറഞ്ഞു.
അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ് കാര്‍ത്തിക്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫിനിഷര്‍ റോളിലും കാര്‍ത്തികുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. മറ്റ് താരങ്ങളെ അപേക്ഷിച്ച് നേരിടുന്ന ആദ്യ പന്ത് മുതല്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തിന് കെല്‍പ്പുണ്ട്. ഈ മികവ് അധികമാര്‍ക്കും ക്രിക്കറ്റില്‍ ഇല്ലാത്തതാണ്. അതുകൊണ്ട് തന്നെ കാര്‍ത്തിക് വ്യത്യസ്തനാവുന്നു.
'റെക്കോഡ് സൃഷ്ടിച്ചു, അതേ ദിവസം തന്നെ തിരുത്തപ്പെട്ടു', അറിയണം ഈ നാല് റെക്കോഡുകള്‍

ഞായറാഴ്ച ബംഗളൂരുവില്‍ നടക്കുന്ന അഞ്ചാം മത്സരമാണ് പരമ്പര വിജയിയെ തീരുമാനിക്കുന്നത്. നിലവില്‍ 2-2 എന്ന നിലയിലാണ് ഇരു ടീമും. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയുടെ കരുത്ത് പരീക്ഷിക്കപ്പെടുന്ന മികച്ച മത്സരമായിരിക്കും ബംഗളൂരുവിലേതെന്ന് കേശവ് അഭിപ്രായപ്പെട്ടു. 'ആദ്യ രണ്ട് മത്സരം ഞങ്ങള്‍ ജയിച്ചെങ്കിലും പിന്നീടുള്ള രണ്ട് മത്സരം ജയിച്ച് ഇന്ത്യ തിരിച്ചുവന്നു. മികച്ച കാണികളുടെ പിന്തുണയാണ് മത്സരത്തിന് ലഭിക്കുന്നത്. ഇത് ആവേശം ഉയര്‍ത്തുന്നു. ഞങ്ങളുടെ ടീമിനെ സംബന്ധിച്ച് കരുത്ത് പരീക്ഷിക്കപ്പെടുന്ന മത്സരമായിരിക്കും ബംഗളൂരുവിലേത്. ഈ സാഹചര്യത്തില്‍ പരമ്പര നേടാനാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്'- കേശവ് മഹാരാജ് കൂട്ടിച്ചേര്‍ത്തു.
പാകിസ്താന്‍ എതിരേ വന്നാല്‍ ഇവര്‍ വിടില്ല, ഗംഭീര റെക്കോഡ്, അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

ഇന്ത്യയെ സംബന്ധിച്ച് പരമ്പര കൈവിട്ടാല്‍ അത് വലിയ നാണക്കേടാവും. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ് ഈ പരമ്പര. നായകനെന്ന നിലയില്‍ റിഷഭ് പന്തിന് ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ പരമ്പര നേടിക്കൊടുക്കേണ്ടതായുണ്ട്. ഇന്ത്യക്ക് ഭേദപ്പെട്ട റെക്കോഡ് മാത്രമുള്ള ബംഗളൂരുവില്‍ ആര് നേടുമെന്നത് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications