Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA : എന്തുകൊണ്ട് പൃഥ്വി ഷാ തഴയപ്പെട്ടു?, ഒന്നല്ല, മൂന്ന് കാരണങ്ങള്‍, പരിശോധിക്കാം

1

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും ചര്‍ച്ചയായത് പൃഥ്വി ഷായുടെ അഭാവമാണ്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഒരുപോലെ മികവ് കാട്ടിയിട്ടും ഇന്ത്യ പൃഥ്വിയെ ഇപ്പോള്‍ പരിഗണിക്കുന്നില്ല. ഇതിനോടകം ഇന്ത്യക്കായി അരങ്ങേറ്റം നടത്താന്‍ പൃഥ്വിക്ക് സാധിച്ചിട്ടുണ്ടെങ്കിലും ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ അദ്ദേഹത്തിനായിട്ടില്ല.

എന്തുകൊണ്ടാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് പൃഥ്വിയെ തഴഞ്ഞതെന്നത് ഇതിനോടകം വലിയ ചോദ്യമായി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യ നാല് പുതുമുഖങ്ങള്‍ക്കടക്കം അവസരം നല്‍കിയിട്ടും എന്തുകൊണ്ടാണ് പൃഥ്വിയെ തഴഞ്ഞത്?. വെറുതെയല്ല, ഈ കാരണങ്ങള്‍ അത് വ്യക്തമാക്കും.

ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍

ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍

പൃഥ്വി ഷായുടെ പ്രധാന പ്രശ്‌നം ഫിറ്റ്‌നസാണ്. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട് താരത്തിന് വീട്ടിലിരിക്കേണ്ടി വന്നിരുന്നു. ഇതിന് ശേഷം മടങ്ങിയെത്തിയത് മുതല്‍ അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് വളരെ മോശമാണ്. കുടവയറുള്ള പൃഥ്വിയുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ സെലക്ടര്‍മാരടക്കം ചൂണ്ടിക്കാട്ടിയതാണ്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടുമ്പോഴും ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ പൃഥ്വി ശ്രമിക്കുന്നില്ല. അതിവേഗത്തില്‍ ഓടാന്‍ അദ്ദേഹത്തിനാവില്ല. ഫിറ്റ്‌നസ് മെച്ചപ്പെടുത്താത്ത പക്ഷം പൃഥ്വിക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുക പ്രയാസം.

Also Read : രോഹിത് ശര്‍മയേക്കാള്‍ ചെറുപ്പം, പക്ഷെ ഇതിനോടകം വിരമിച്ചു!, അഞ്ച് താരങ്ങളിതാ

സമാന പിഴവുകള്‍ ആവര്‍ത്തിക്കുന്നു

സമാന പിഴവുകള്‍ ആവര്‍ത്തിക്കുന്നു

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നിരാശപ്പെടുത്തിയ പ്രകടനം കാഴ്ചവെച്ചതോടെയാണ് പൃഥ്വി ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെടുന്നത്. പരമ്പരയില്‍ ഒന്നിലധികം തവണ അദ്ദേഹം ക്ലീന്‍ബൗള്‍ഡായി. സമീപകാലത്തായി കൂടുതല്‍ തവണയും പൃഥ്വി ഷാ ക്ലീന്‍ബൗള്‍ഡായാണ് പുറത്തായത്. ഇത് വഴിയ പിഴവാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനായിരുന്ന റിക്കി പോണ്ടിങ് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പൃഥ്വിയുടെ ഫുട് വര്‍ക്കിലെ പിഴവാണെന്നാണ് അദ്ദേഹം പറഞ്ഞത്. പിഴവുകള്‍ തിരുത്താന്‍ പൃഥ്വി തയ്യാറാവാത്തതും അദ്ദേഹത്തെ തഴയാനുള്ള കാരണങ്ങളിലൊന്നായി പറയാം.

Also Read : 'ഇന്ത്യ സഹീര്‍ ഖാന്റെ പകരക്കാരനെ കണ്ടെത്തി', അവന്‍ ബെസ്റ്റ്, പ്രശംസിച്ച് കമ്രാന്‍ അക്മല്‍

അലസനായ താരം

അലസനായ താരം

വലിയ ടീം സ്പിരിറ്റോടെ കളിക്കുന്ന താരമെന്ന് പൃഥ്വിയെ വിളിക്കാനാവില്ല. എപ്പോഴും അലസതയോടെയാണ് പൃഥ്വിയെ കാണപ്പെടുന്നത്. കൂടാതെ ഫീല്‍ഡിങ്ങിലും വലിയ മികവ് പൃഥ്വിക്ക് അവകാശപ്പെടാനാവില്ല. നിരവധി ക്യാച്ചുകള്‍ പാഴാക്കുന്ന താരമാണവന്‍. അതിവേഗത്തിലോടി ബൗണ്ടറികള്‍ തടയാന്‍ ഫിറ്റ്‌നസ് അനുവദിക്കുന്നില്ല. ബാറ്റ്‌സ്മാനെന്ന നിലയില്‍ ശരാശരി മാര്‍ക്ക് നല്‍കിയാലും മറ്റ് കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ പൃഥ്വി അല്‍പ്പം പിന്നിലാണ്. അതുകൊണ്ട് തന്നെ പൃഥ്വിയെ തഴഞ്ഞതില്‍ സെലക്ടര്‍മാരെ തെറ്റുപറയാനാവില്ല.

Story first published: Monday, October 3, 2022, 15:03 [IST]
Other articles published on Oct 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+