Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA : ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ഒരു മത്സരം പോലും കളിച്ചേക്കില്ല!, നിര്‍ഭാഗ്യവാന്മാരിതാ

1

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന പരമ്പരക്കുള്ള ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഒന്നാം നിര ടീം ടി20 ലോകകപ്പ് കളിക്കാന്‍ ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനാല്‍ രണ്ടാം നിര ടീമുമായാവും ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുക. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ യുവനിരയിലെ ഒട്ടുമിക്ക പ്രമുഖരുമുണ്ട്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ട്.

രവി ബിഷ്‌നോയ്, ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന കരുത്തുറ്റ ബൗളിങ് നിരയും ഇന്ത്യക്കൊപ്പമുണ്ട്. കരുത്തരായ എതിരാളികളാണ് ദക്ഷിണാഫ്രിക്ക. സൂപ്പര്‍ താരങ്ങള്‍ ഏറെയുള്ള ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതായുണ്ട്. ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടെങ്കിലും പരമ്പരയില്‍ ഒരു മത്സരം പോലും കളിക്കാന്‍ സാധ്യതയില്ലാത്ത ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

റുതുരാജ് ഗെയ്ക്‌വാദ്

റുതുരാജ് ഗെയ്ക്‌വാദ്

ഇന്ത്യയുടെ യുവതാരങ്ങളിലെ ശ്രദ്ധേയനായ താരങ്ങളിലൊരാളാണ് ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ റുതുരാജ് ഗെയ്ക് വാദ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണറെന്ന നിലയില്‍ തിളങ്ങി ശ്രദ്ധ പിടിച്ചുപറ്റിയ റുതുരാജ് ഇന്ത്യക്കായി ഇതിനോടകം കളിച്ചിട്ടുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ റുതുരാജിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.

കാരണം ഓപ്പണിങ്ങില്‍ ശിഖര്‍ ധവാന്‍ - ശുബ്മാന്‍ ഗില്‍ കൂട്ടുകെട്ടില്‍ വിശ്വസിച്ചാവും ഇന്ത്യ മുന്നോട്ട് പോവുക. ഇരുവരും തമ്മിലുള്ള സമീപകാല കൂട്ടുകെട്ടുകളെല്ലാം വളരെ മികച്ചതായിരുന്നു. മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യരും ഉള്ളതിനാല്‍ റുതുരാജിനെ മറ്റൊരു ബാറ്റിങ് പൊസിഷനില്‍ കളിപ്പിക്കുക പ്രയാസമാവും. അതുകൊണ്ട് തന്നെ പരിക്ക് പ്രശ്‌നമാവാത്ത പക്ഷം റുതുരാജ് ബെഞ്ചിലിരിക്കാനാണ് സാധ്യത കൂടുതല്‍.

Also Read : രോഹിത് ശര്‍മയേക്കാള്‍ ചെറുപ്പം, പക്ഷെ ഇതിനോടകം വിരമിച്ചു!, അഞ്ച് താരങ്ങളിതാ

മുകേഷ് കുമാര്‍

മുകേഷ് കുമാര്‍

അപ്രതീക്ഷിതമായി ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം പിടിച്ച താരമാണ് ബംഗാള്‍ പേസര്‍ മുകേഷ് കുമാര്‍. ഭേദപ്പെട്ട റെക്കോഡുകള്‍ ആഭ്യന്തര ക്രിക്കറ്റിലുള്ള താരത്തെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചെങ്കിലും ഒരു മത്സരം പോലും കളിപ്പിക്കാന്‍ സാധ്യതയില്ല. 30 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 109 വിക്കറ്റും 18 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 17 വിക്കറ്റും 17 ടി20യില്‍ നിന്ന് 19 വിക്കറ്റും യുവ താരത്തിന്റെ പേരിലുണ്ട്. എന്നാല്‍ ആവേശ് ഖാന്‍, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍ എന്നിവരെയെല്ലാം മറികടന്ന് മുകേഷിന് അവസരം ലഭിക്കുക പ്രയാസമാവും. ദക്ഷിണാഫ്രിക്ക മികച്ച ടീം കരുത്ത് ഉള്ളവരായതിനാല്‍ത്തന്നെ ഇന്ത്യ പരീക്ഷണത്തിന് മുതിരാതെ ബെസ്റ്റ് 11മായി മുന്നോട്ട് പോയേക്കും.

Also Read : 'ഇന്ത്യ സഹീര്‍ ഖാന്റെ പകരക്കാരനെ കണ്ടെത്തി', അവന്‍ ബെസ്റ്റ്, പ്രശംസിച്ച് കമ്രാന്‍ അക്മല്‍

ഷഹബാസ് അഹമ്മദ്

ഷഹബാസ് അഹമ്മദ്

ടീമിലെ ഏക ഇടം കൈയന്‍ സ്പിന്നറായി യുവതാരം ഷഹബാസ് അഹമ്മദിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ആര്‍സിബിക്കായി കളിച്ച് മികവ് കാട്ടിയ താരത്തെ നേരത്തെ ഇന്ത്യ ടി20 പരമ്പരയിലേക്കും പരിഗണിച്ചിരുന്നു. ഏകദിന പരമ്പരയില്‍ ഷഹബാസിന് ഇന്ത്യ അവസരം നല്‍കാന്‍ സാധ്യത വളരെ കുറവാണ്. സ്പിന്നര്‍മാരായി രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ് എന്നിവരെ ഇന്ത്യ പരിഗണിച്ചേക്കും. ബിഷ്‌നോയ് ടി20 ലോകകപ്പിലെ ബാക്കപ്പ് താരമായതിനാല്‍ പ്ലേയിങ് 11 അവസരം ഉറപ്പാണ്. സീനിയര്‍ സ്പിന്നറെന്ന നിലയില്‍ കുല്‍ദീപ് യാദവിനെയും പരിഗണിക്കും. അതുകൊണ്ട് തന്നെ ഷഹബാസിന് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം.

Story first published: Monday, October 3, 2022, 16:02 [IST]
Other articles published on Oct 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+