IND vs SA: 'കഠിനാധ്വാനം ചെയ്തു, റണ്‍സ് നേടി', പക്ഷെ അവസരമില്ല, ഇന്ത്യന്‍ താരം പറയുന്നു

റാഞ്ചി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര പുരോഗമിക്കുകയാണ്. ഇന്ത്യയുടെ ഒന്നാം നിര ടീം ടി20 ലോകകപ്പ് കളിക്കാന്‍ ഓസ്‌ട്രേലിയയിലേക്ക് പോയതിനാല്‍ രണ്ടാം നിര ടീമുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പര കളിക്കുന്നത്. ഇന്ത്യന്‍ യുവനിരയിലെ ഒട്ടുമിക്ക താരങ്ങളും ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. നാല് പേര്‍ക്ക് ഇന്ത്യ ആദ്യമായി ഏകദിനത്തിലേക്ക് വിളി നല്‍കുകയും ചെയ്തു.
എന്നാല്‍ ചില താരങ്ങളെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പരമ്പരയില്‍ നിന്ന് തഴഞ്ഞിരുന്നു. അതിലെ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് പൃഥ്വി ഷാ. വെടിക്കെട്ട് ഓപ്പണര്‍ സമീപകാലത്തായി നടത്തുന്നത് ഗംഭീര പ്രകടനമാണെങ്കിലും അദ്ദേഹത്തിന് അവസരം നല്‍കിയില്ല. ഇന്ത്യ എ ടീമിനൊപ്പവും മികച്ച പ്രകടനം നടത്തിയ പൃഥ്വി തഴയപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു.

നിരാശ തുറന്ന് പറഞ്ഞു
ടീമിലേക്ക് പരിഗണിക്കാത്തതിന്റെ നിരാശ നേരത്തെ തന്നെ പൃഥ്വി ഷാ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ മിഡ് ഡേയോട് സംസാരിക്കവെ തന്നെ തഴഞ്ഞതിന്റെ നിരാശ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വി. 'ഞാന്‍ ശരിക്കും നിരാശനാണ്. റണ്‍സ് നേടി. വളരെയധികം കഠിനാധ്വാനം ചെയ്തു. എന്നിട്ടും അവസരമില്ല. പക്ഷെ പ്രശ്‌നമില്ല. സെലക്ടര്‍മാര്‍ക്ക് ഞാന്‍ എപ്പോഴാണ് തയ്യാറെന്ന് തോന്നുന്നത് അപ്പോള്‍ ഞാന്‍ കളിച്ചോളാം. എന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ എന്നാല്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കുന്നു'-പൃഥ്വി പറയുന്നു.
ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് ചാമ്പ്യന്മാരാക്കിയ നായകനാണ് പൃഥ്വി ഷാ. അതിവേഗം റണ്‍സുയര്‍ത്തുന്ന പൃഥ്വിക്ക് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് ഒരു വര്‍ഷം പുറത്തിരിക്കേണ്ടി വന്നിരുന്നു. ഇത് അദ്ദേഹത്തിന് തിരിച്ചടിയായി മാറി. ഫിറ്റ്‌നസ് മോശമായി തടി കൂടി. കൂടാതെ നിരവധി സാങ്കേതിക പിഴവും പൃഥ്വിക്ക് സംഭവിച്ചു. ഇന്ത്യക്കൊപ്പം അവസാന ടെസ്റ്റിലടക്കം ക്ലീന്‍ബൗള്‍ഡായാണ് പുറത്തായത്. പൃഥ്വിയുടെ ഫുട് വര്‍ക്കില്‍ പ്രശ്‌നങ്ങളുണ്ടെന്ന് തന്നെ പറയാം.
Also Read : ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

ഫിറ്റ്‌നസ് മെച്ചപ്പെടുത്തി
അദ്ദേഹത്തിന് ഫിറ്റ്‌നസ് നഷ്ടമായതാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്താന്‍ വൈകുന്നതിന്റെ പ്രധാന കാരണം. എന്നാല്‍ താന്‍ ശരീര ഭാരം കുറച്ചെന്നും പൃഥ്വി വെളിപ്പെടുത്തി. 'എന്റെ ബാറ്റിങ്ങില്‍ വലിയ വ്യത്യാസം വരുത്തിയിട്ടില്ല. എന്നാല്‍ ഫിറ്റ്‌നസില്‍ മാറ്റം വരുത്തി. ശരീര ഭാരം കുറക്കാന്‍ പ്രയത്‌നിക്കുകയും ഏഴ് എട്ട് കിലോ കുറക്കുകയും ചെയ്തു. ജിമ്മില്‍ കൂടുതല്‍ സമയം ചിലവിട്ടു. മധുര പലഹാരങ്ങളോ തണുത്ത പാനീയങ്ങളോ ഇപ്പോള്‍ ഉപയോഗിക്കാറില്ല. ചൈനീസ് ഭക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കി'-പൃഥ്വി ഷാ പറഞ്ഞു.
ഇനി സയ്യിദ് മുഷ്താഖ് അലി ട്രോഫിയാണ് പൃഥ്വിക്ക് മുന്നിലുള്ളത്. അതില്‍ മികവ് കാട്ടി ദേശീയ ടീമിലേക്ക് തിരിച്ചെത്താമെന്ന കണക്കുകൂട്ടലിലാവും ഷാ. 'അഹമ്മദാബാദില്‍ നേരത്തെ പരിശീലന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എല്ലാ താരങ്ങളും മികച്ച ഫോമിലാണ്. മികച്ച ബാറ്റ്‌സ്മാനും ബൗളര്‍മാരും ഓള്‍റൗണ്ടര്‍മാരുമുണ്ട്. മുന്നൊരുക്കം ഒത്തൊരുമയോടെ മുന്നോട്ട് പോകുന്നുണ്ട്. ടീമിലെ മിക്ക താരങ്ങളും ഇതിനോടകം മികവ് കാട്ടിയവരും അനുഭവസമ്പന്നരുമാണ്'- പൃഥ്വി ഷാ പറഞ്ഞു.
Also Read : IPL 2023: മുംബൈ ഫാന്‍സ് ഹാപ്പി, ജോഫ്രാ ആര്‍ച്ചര്‍ ഫിറ്റ്, ഈ സീസണില്‍ കളിക്കും

വലിയ ഇംപാക്ട് സൃഷ്ടിക്കും
ഇന്ത്യക്ക് പൃഥ്വിയെപ്പോലൊരു മികച്ച വെടിക്കെട്ട് ഓപ്പണറെ ഇപ്പോള്‍ അത്യാവശ്യമാണെന്ന് പറയാം. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന പൃഥ്വി എതിര്‍ ബൗളര്‍മാരുടെ മനോവീര്യം കെടുത്തും. ടി20 ഫോര്‍മാറ്റില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് അദ്ദേഹം. എന്നാല്‍ സ്ഥിരത പരിഗണിക്കുമ്പോള്‍ വിശ്വസ്തനെന്ന് വിളിക്കാനാവില്ല. എന്തായാലും അധികം വൈകാതെ പൃഥ്വിക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനാവുമെന്ന് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications