Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: മൂന്നാം നമ്പര്‍ പ്രയാസം, പുജാര വലിയ സ്‌കോര്‍ നേടിയാല്‍ ഇന്ത്യക്ക് ജയിക്കാനാവും; ദ്രാവിഡ്

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്ന് ജോഹന്നാസ്ബര്‍ഗില്‍ ആരംഭിക്കുകയാണ്. സെഞ്ച്വൂറിയനില്‍ ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തുകയും ചെയ്തു. രണ്ടാം മത്സരത്തില്‍ ജയിക്കാനായാല്‍ ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയെന്ന നേട്ടത്തിലെത്താന്‍ ഇന്ത്യന്‍ ടീമിനാവും. ഇന്ത്യയുടെ പേസ് നിര എതിരാളികളെ വിറപ്പിക്കുമ്പോഴും ബാറ്റിങ്ങില്‍ ആശങ്കകളേറെ. വിരാട് കോലി,അജിന്‍ക്യ രഹാനെ,ചേതേശ്വര്‍ പുജാര എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് നിര്‍ണ്ണായകമാവുക.

1

പുജാരക്കും കോലിക്കും ജോഹന്നാസ്ബര്‍ഗില്‍ മികച്ച ബാറ്റിങ് റെക്കോഡുണ്ടെങ്കിലും സമീപകാലത്തെ ഫോം പ്രതീക്ഷ നല്‍കുന്നതല്ല. ഇപ്പോഴിതാ രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ വിജയ സാധ്യതകളെക്കുറിച്ചും ടീമിന്റെ പ്രകടനത്തെക്കുറിച്ചുമെല്ലാം തന്റെ പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ്. ചേതേശ്വര്‍ പുജാരക്ക് തിളങ്ങാനായാല്‍ ഇന്ത്യക്ക് ജയിക്കാനാവുമെന്നാണ് ദ്രാവിഡ് പറഞ്ഞത്. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദ്രാവിഡ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

Also Read: 2021ലെ പാകിസ്താന്റെ അഭിമാന നിമിഷം ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിച്ചത്; ബാബര്‍ ആസം

2

'ചെയ്യാന്‍ സാധിക്കുന്നതിന്റെ പരമാവധി പുജാര ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അവന് മികച്ച സ്‌കോര്‍ നേടാനാവും. അതിനെക്കുറിച്ചോര്‍ത്ത് ആശങ്കകളില്ല. അവന്‍ ഇറങ്ങുന്ന ബാറ്റിങ് പൊസിഷന്‍ അല്‍പ്പം പ്രയാസമുള്ളതാണ്. പുജാരക്ക് വലിയ സ്‌കോര്‍ നേടാനായാല്‍ ഇന്ത്യക്ക് ജയിക്കാനാവും. നിങ്ങള്‍ നന്നായി ബാറ്റുചെയ്യുന്നുണ്ടെന്ന് വിശ്വസിക്കുകയും എന്നാല്‍ വലിയ സ്‌കോറിലേക്കെത്താന്‍ സാധിക്കാത്ത സാഹചര്യവും എല്ലാവര്‍ക്കും സംഭവിക്കുന്നതാണ്. മികച്ച തുടക്കത്തെ വലിയ സ്‌കോറിലേക്ക് മാറ്റേണ്ടതായുണ്ട്. അത് സമയത്തിന്റെ പ്രശ്‌നം മാത്രമാണ്. അത് മാറിക്കോളും'-ദ്രാവിഡ് പറഞ്ഞു.

Also Read: IND vs SA: രണ്ടാം ടെസ്റ്റ് നാളെ, ജോഹന്നാസ്ബര്‍ഗ് വേദി, പിച്ച് റിപ്പോര്‍ട്ട്, കളിക്കണക്ക്, എല്ലാമറിയാം

3

ഇന്ത്യയെ സംബന്ധിച്ച് പുജാരയുടെ ബാറ്റിങ് പ്രകടനം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. കാരണം മൂന്നാം നമ്പറില്‍ ഇറങ്ങി നിലയുറപ്പിച്ച് വലിയ ഇന്നിങ്‌സ് സൃഷ്ടിക്കുകയെന്നതാണ് പുജാരയുടെ ഉത്തരവാദിത്തം. ഒരു കാലത്ത് രാഹുല്‍ ദ്രാവിഡ് ചെയ്തിരുന്നതാണ് ഇന്ന് പുജാര ചെയ്യുന്നത്. മൂന്നാം നമ്പറിലെ വിശ്വസ്തനാണ് പുജാരയെങ്കിലും സമീപകാല പ്രകടനം മോശമാണ്. ജോഹന്നാസ്ബര്‍ഗില്‍ സെഞ്ച്വറിയടക്കം നേടാന്‍ പുജാരക്കായിട്ടുണ്ട്.

4

വിരാട് കോലിക്ക് മികച്ച ബാറ്റിങ് റെക്കോഡുള്ള വേദിയാണ് ജോഹന്നാസ്ബര്‍ഗ്. രണ്ട് മത്സരത്തില്‍ നിന്ന് 310 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല. സെഞ്ച്വറിയോടെ കോലിയുടെ തിരിച്ചുവരവാണ് 2022ല്‍ ഏവരും പ്രതീക്ഷിക്കുന്നത്. അതിന് കോലിക്ക് സാധിക്കുമോയെന്നത് കണ്ടറിയാം.

Also Read: IND vs SA: അശ്വിന്‍ 'ബിടെക്', കോലി 'പ്ലസ് ടു', ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വിദ്യാഭാസ യോഗ്യത അറിയാം

5

ഇന്ത്യയെ സംബന്ധിച്ച് മാനസികമായി മുന്‍തൂക്കമുണ്ട്. ആദ്യ മത്സരത്തിലെ ജയത്തില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസം കരുത്ത് പകരുമെന്നുറപ്പ്. ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത കുറവാണ്. ആദ്യ മത്സരത്തിലെ ടീമിനെ ഇന്ത്യ നിലനിര്‍ത്തിയേക്കും. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ക്വിന്റന്‍ ഡീകോക്കിന്റെ അഭാവമാണ് പ്രധാന പ്രശ്‌നം. ആദ്യ മത്സരത്തിന് പിന്നാലെ അപ്രതീക്ഷിതമായി ഡീകോക്ക് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

6

ഇന്ത്യയുടെ ബൗളിങ് നിര അതിശക്തമാണ്. മുഹമ്മദ് സിറാജ്,ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി എന്നിവര്‍ ചേരുമ്പോള്‍ ദക്ഷിണാഫ്രിക്ക ഭയക്കും. ജോഹന്നാസ്ബര്‍ഗിലേത് പേസിനെയും ബൗണ്‍സിനെയും തുണക്കുന്ന പിച്ചാണെങ്കിലും ബാറ്റ്‌സ്മാനും തിളങ്ങാനാവും. വലിയ സ്‌കോര്‍ പിറന്നിട്ടുള്ള ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഫോമിലേക്ക് വരാനുള്ള സുവര്‍ണ്ണാവസരമാണുള്ളത്.

Also Read: 'ധോണിക്ക് വലിയ പിന്തുണ ലഭിച്ചു, എന്നെ ഒതുക്കാന്‍ ശ്രമിച്ചു', തുറന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിങ്

7

രാഹുല്‍ ദ്രാവിഡിനും മികച്ച റെക്കോഡുള്ള പിച്ചാണിത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഉപദേശം താരങ്ങള്‍ക്ക് ഫോമിലേക്കെത്താന്‍ കരുത്ത് പകരും. വിരാട് കോലി കുറച്ചുമത്സരങ്ങളായി മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നില്ല. കോലിയുടെ 99ാം ടെസ്റ്റാണ് ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്നത്. 100ാം ടെസ്റ്റിന് മുന്നോടിയായി കോലി മാധ്യമങ്ങളെ കാണുമെന്നും ദ്രാവിഡ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. ഇന്ത്യ ഇതുവരെ തോല്‍ക്കാത്ത ജോഹന്നാസ്ബര്‍ഗില്‍ ഇത്തവണ എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം.

Story first published: Monday, January 3, 2022, 12:37 [IST]
Other articles published on Jan 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+