Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഇന്ത്യയുടെ രണ്ടു പേര്‍ 'ടെസ്റ്റ്' കളിച്ചു! ഇല്ലെങ്കില്‍ സഞ്ജു കളി ഫിനിഷ് ചെയ്‌തേനെ

സൗത്താഫ്രിക്കയുമായുള്ള ആദ്യ ഏകദിനത്തില്‍ വിജയത്തിനു അരികില്‍ വരെയെത്തിയ ശേഷം ഇന്ത്യ പൊരുതി വീണെങ്കിലും സഞ്ജു സാംസണിന്റെ വീറുറ്റ പ്രകടനത്തെ ലോകം മുഴുവന്‍ വാഴ്ത്തുകയാണ്. ഇന്ത്യ വെറും ഒമ്പതു റണ്‍സിനു കീഴടങ്ങിയ മല്‍സരത്തില്‍ ആറാം നമ്പറില്‍ ഇറങ്ങിയ സഞ്ജു അവസാന ബോള്‍ വരെ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും വിജയം വഴുതിപ്പോയി. പുറത്താവാതെ 86 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

കരിയര്‍ ബെസ്റ്റ്

കരിയര്‍ ബെസ്റ്റ്

63 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. കരിയറിലെ രണ്ടാം ഏകദിന ഫിഫ്റ്റിയാണ് അദ്ദേഹം ഈ മല്‍സരത്തില്‍ കുറിച്ചത്. മാത്രമല്ല ഏകദിനത്തിലെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍ കൂടിയാണ് സഞ്ജു ഈ കളിയില്‍ നേടിയത്.

തഴഞ്ഞവര്‍ക്കുള്ള മറുപടി

തഴഞ്ഞവര്‍ക്കുള്ള മറുപടി

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ട സഞ്ജു സാംസണ്‍ പിന്നീട് ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിലും ഇടം പിടിച്ചില്ല. തന്നെ തഴഞ്ഞ സെലക്ടര്‍മാര്‍ക്കും ബിസിസിഐയ്ക്കും സൗത്താഫ്രിക്കയുടെ ശക്തമായ ബൗളിങ് നിരയ്‌ക്കെതിരേ കിടിലന്‍ ഇന്നിങ്‌സുമായി സഞ്ജു മറുപടി നല്‍കിയിരിക്കുകയാണ്. ഇനിയും തന്നെ ദേശീയ ടീമില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്ന് കൂടിയാണ് അദ്ദേഹം അടിവരയിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് സഞ്ജുവിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തിയിരിക്കുന്നത്.

ടെസ്റ്റ് ഇന്നിങ്സ് കളിച്ചു

ടെസ്റ്റ് ഇന്നിങ്സ് കളിച്ചു

റുതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനും ഇന്ത്യക്കു വേണ്ടി ഈ മല്‍സരത്തില്‍ ടെസ്റ്റിനു തുല്യമായ ബാറ്റിങാണ് കാഴ്ചവച്ചത്. അല്ലായിരുന്നുവെങ്കില്‍ സഞ്ജു സാംസണ്‍ ഈ കളി ഫിനിഷ് ചെയ്യുമായിരുന്നുവെന്നാണ് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
സഞ്ജു സാംസണ്‍ യു ബ്യൂട്ടി. ഓസ്‌ട്രേലിയയിലേക്കുള്ള ലോകകപ്പ് വിമാനത്തില്‍ നിങ്ങള്‍ ഉണ്ടാവണമായിരുന്നെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഹാര്‍ഡ് ലക്ക് എന്നായിരുന്നു മറ്റൊരു പ്രതികരണം.

Also Read: ക്യാപ്റ്റനായി രോഹിത്തിന്റെ 'ഹണിമൂണ്‍' തീരുന്നു, വലിയ കുഴപ്പത്തിലായേക്കും! ഫാന്‍സ് ക്ഷമിക്കില്ല

ഹേറ്റേഴ്സ് വിലപിക്കുന്നു

ഹേറ്റേഴ്സ് വിലപിക്കുന്നു

സഞ്ജു സാംസണ്‍ 63 ബോളില്‍ 136.53 സ്‌ട്രൈക്ക് റേറ്റില്‍ പുറത്താവാതെ 86 റണ്‍സെടുത്തിരിക്കുകയാണ്. പക്ഷെ ഇയാള്‍ സ്വാര്‍ഥനായ ക്രിക്കറ്ററാണെന്ന് വിലപിക്കുകയാണ് ഹേറ്റേഴ്‌സ്. ഇരുടീമുകളിലും വച്ച് കൂടുതല്‍ റണ്‍സും സ്‌ട്രൈക്ക് റേറ്റുമുള്ളത് സഞ്ജുവിനാണ്. കഠിനമായി കരയൂ ഹേറ്റേഴ്‌സ്, പല മികച്ച കളിക്കാരേക്കാളും കേമനാണ് താനെന്നു അദ്ദേഹം വീണ്ടും തെളിയിക്കുകയാണെന്നും ഒരു യൂസര്‍ കുറിച്ചു.

Also Read: 19ാം ഓവറില്‍ ഇവര്‍ എറിഞ്ഞാല്‍ ഇന്ത്യ തോല്‍ക്കും! മൂന്നു പേരും ലോകകപ്പ് ടീമില്‍

ഇങ്ങനെ പ്രതികരിക്കണം

ഇങ്ങനെ പ്രതികരിക്കണം

ഒരു ക്രിക്കറ്റര്‍ ഇങ്ങനെയായിരിക്കണം പ്രതികരിക്കേണ്ടത്. ടി20 ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ടു. പക്ഷെ ഓസ്‌ട്രേലിയയിലെ ബൗണ്‍സുള്ള വിക്കറ്റുകളില്‍ ഇന്ത്യ എന്താണ് മിസ്സ് ചെയ്തിരിക്കുന്നതെന്നു സഞ്ജു സാംസണ്‍ കാണിച്ചു തന്നിരിക്കുകയാണെന്നു ഒരു യൂസര്‍ പ്രതികരിച്ചു.

Story first published: Friday, October 7, 2022, 0:13 [IST]
Other articles published on Oct 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+