Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂര്യയെ എങ്ങനെ സംരക്ഷിക്കാം? വഴിയുണ്ട്, പക്ഷെ നടക്കില്ലെന്നു രോഹിത്!

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ടി20 ഫോര്‍മാറ്റിലെ നിലവിലെ ഏറ്റവും മൂല്യമേറിയ താരം ആരെന്ന ചോദ്യത്തിന് ഒരുത്തരം മാത്രമേ ഉണ്ടാവൂ. സൂര്യകുമാര്‍ യാദവ് എന്നായിരിക്കും അത്. സൗത്താഫ്രിക്കയ്‌ക്കെതിരേ കഴിഞ്ഞ ദിവസം ഗുവാഹത്തിയില്‍ നടന്ന രണ്ടാം ടി20യിലെ മാജിക്കല്‍ ഇന്നിങ്‌സിലൂടെ സ്‌കൈ ഇതു വീണ്ടും തെളിയിക്കുകയും ചെയ്തിരുന്നു. 22 ബോളില്‍ 61 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. അഞ്ചു വീതം ബൗണ്ടറികളും സിക്‌സറുമടക്കമായിരുന്നു ഇത്.

തുടരെ മൂന്നാമത്തെ ഫിഫ്റ്റി

തുടരെ മൂന്നാമത്തെ ഫിഫ്റ്റി

തുടരെ മൂന്നാമത്തെ കളിയിലാണ് സൂര്യ ഫിഫ്റ്റി കുറിച്ചത്. നേരത്തേ ആദ്യ ടി20യിലും ഓസ്‌ട്രേലിയക്കെതിരായ അവസാന ടി20യിലും താരം ഫിഫ്റ്റി കുറിച്ചിരുന്നു. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന സൂര്യയെ എങ്ങനെയാണ് സംരക്ഷിക്കുകയെന്ന ചോദ്യത്തിനു രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മല്‍സരശേഷമുളള സമ്മാനദാനച്ചടങ്ങില്‍ ഹര്‍ഷ ഭോഗലെയുടെ ചോദ്യത്തിനുമറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സൂര്യയെ എങ്ങനെ സംരക്ഷിക്കും?

സൂര്യയെ എങ്ങനെ സംരക്ഷിക്കും?

സൂര്യകുമാര്‍ യാദവിന്റെ ഫോമിനെ എങ്ങനെയാണ് നിങ്ങള്‍ നിലനിര്‍ത്താന്‍ പോവുന്നത്? ഇപ്പോഴുള്ള അദ്ദേഹത്തിന്റെ ഫോമിനെ കാത്തുസൂക്ഷിച്ചാല്‍ മാത്രം മതി. നിങ്ങള്‍ക്കു എങ്ങനെയാണ് എല്ലാം ഒരുമിച്ച് കൊണ്ടു പോവാന്‍ സാധിക്കുകയെന്നായിരുന്നു രോഹിത് ശര്‍മയോടു ഹര്‍ഷ ഭോഗലെയുടെ ചോദ്യം. ചിരിച്ചുകൊണ്ടായിരുന്നു ഈ ചോദ്യത്തോടു ഇന്ത്യന്‍ നായകന്റെ മറുപടി.

Also Read: മിഷന്‍ ഇംപോസിബിള്‍! റിസ്വാന്‍ സൂപ്പര്‍, പക്ഷെ, ധോണിയുടെ ഈ റെക്കോര്‍ഡുകള്‍ കിട്ടില്ല

ലോകകപ്പില്‍ കളിപ്പിക്കാം

ലോകകപ്പില്‍ കളിപ്പിക്കാം

സൂര്യയെ ഇനി കളിപ്പിക്കാതിരുന്നാലോയെന്നു ആലോചിക്കുകയാണ്. അവനെ ഇനി 23ാം തിയ്യതി (ലോകകപ്പില്‍ പാകിസ്താനുമായുള്ള ആദ്യ പോരാട്ടം) കളിപ്പിച്ചാല്‍ മതിയെന്നു ആഗ്രഹമുണ്ട്. പക്ഷെ അതു നടക്കില്ല. ഓരോ മല്‍സരത്തിലും കളിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് സൂര്യകുമാര്‍ യാദവ്. ഗ്രൗണ്ടിലെത്തി എല്ലായ്‌പ്പോഴും നന്നായി പെര്‍ഫോം ചെയ്യണമെന്നതു മാത്രമാണ് അവന്റെ ലക്ഷ്യം. സൂര്യക്കു സന്തോഷം നല്‍കുന്നതും ഈ കാര്യം തന്നയാണ്. അവനെ സന്തോഷവാനാക്കി നിര്‍ത്താനാണ് ഞങ്ങളുടെയും ആഗ്രഹമെന്നു രോഹിത് ശര്‍മ പ്രതികരിച്ചു.

Also Read: T20 World Cup 2022: ടൂര്‍ണമെന്റില്‍ ആരൊക്കെ വിലസും? പ്രവചിച്ച് ഐസിസി

താളം കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചു

താളം കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചു

രണ്ടാം ടി20യില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ എന്തായിരുന്നു തന്റെ മനസ്സിലെന്നു സൂര്യകുമാര്‍ യാദവ് മല്‍സരശേഷം തുറന്നു പറഞ്ഞിരുന്നു. ഞങ്ങള്‍ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നതിനാല്‍ തന്നെ രാഹുലും രോഹിത്തും സെറ്റ് ചെയ്ത താളം എനിക്കു കാത്തുസൂക്ഷിക്കേണ്ടിയിരുന്നു.

മില്ലറുടെ ഇന്നിങ്സ് ആസ്വദിച്ചു

മില്ലറുടെ ഇന്നിങ്സ് ആസ്വദിച്ചു

ഞാന്‍ ക്രീസിലെത്തി ആസ്വദിച്ച് കളിക്കുക മാത്രമായിരുന്നു ചെയ്തത്. ഡേവിഡ് മില്ലര്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടി മനോഹരമായിട്ടാണ് ബാറ്റ് ചെയ്തത്. ഞാന്‍ അതു നന്നായി ആസ്വദിച്ചു. പരിശീലന സെഷനുകളലില്‍ ബാറ്റ് ചെയ്യുമ്പോള്‍ വളരെ നന്നായി പ്ലാന്‍ ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ഒരു സ്‌കോര്‍ മുന്‍കൂട്ടി നിശ്ചയിക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല. കഴിയാവുന്ന അത്രയും ആഴത്തില്‍ ബാറ്റ് ചെയ്ത്, പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്യാനാവണം ശ്രമിക്കേണ്ടതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, October 3, 2022, 9:56 [IST]
Other articles published on Oct 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+