IND vs SA: 10 ഓവറില്‍ ആറും സ്പിന്നര്‍മാര്‍ക്ക്, റിഷഭ് 'പൊളിയാണ്', ക്യാപ്റ്റന്‍സി ഉഗ്രനെന്നു സഹീര്‍
സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ തന്ത്രങ്ങളെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍. വളരെ വ്യത്യസ്തമായ തന്ത്രങ്ങളാണ് റിഷഭ് ഈ മല്‍സരത്തില്‍ പരീക്ഷിച്ചതെന്നു സഹീര്‍ ചൂണ്ടിക്കാട്ടി.
പരമ്പര കൈവിടാതിരിക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി മൂന്നാം ടി20യില്‍ ഇറങ്ങിയ ഇന്ത്യ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 48 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 1-2 ആക്കുകയും ചെയ്തിരുന്നു. അടുത്ത മല്‍സരം വെള്ളിയാഴ്ച രാജ്‌കോട്ടിലാണ്.

മൂന്നാം ടി20യില്‍ ആദ്യത്തെ പത്തോവറില്‍ ആആറിലും സ്പിന്നര്‍മാരെയാണ് റിഷഭ് പന്ത് ഉപയോഗിച്ചത്. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും കാണാതിരുന്ന, തീര്‍ത്തും വ്യത്യസ്തമായ കാര്യമായിരുന്നു ഇതെന്നു സഹീര്‍ ഖാന്‍ ചൂണ്ടിക്കാട്ടി.
സാഹചര്യങ്ങള്‍ക്കു അനുസരിച്ച് സ്പിന്നര്‍മാര്‍ തങ്ങളുടെ ബൗളിങിലും ചില ക്രമീകരണങ്ങള്‍ വരുത്തിയതായും അതിന്റെ ഫലം അവര്‍ക്കു ലഭിച്ചുവെന്നും സഹീര്‍ വിലയിരുത്തി. ഇന്ത്യക്കു വേണ്ടി സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ഹര്‍ഷല്‍ പട്ടേലിനു നാലു വിക്കറ്റുകളും ലഭിച്ചിരുന്നു.

വ്യത്യസ്തമായ ഗെയിം പ്ലാനോടെയായിരുന്നു ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മൂന്നാം ടി20യില്‍ ബൗള്‍ ചെയ്തത്. കുറേക്കൂടി ഫ്‌ളാറ്റായിട്ടാണ് അവര്‍ ബൗള്‍ ചെയ്തതെന്നു കാണാം. പ്രത്യേകിച്ചും യുസ്വേന്ദ്ര ചാഹലിന്റെ ബൗളിങ് എടുത്തു പറയേണ്ടതാണ്. വായുവില്‍ കുറേക്കൂടി വേഗതയില്‍ അദ്ദേഹം ബൗള്‍ ചെയ്തതായും സഹീര്‍ ഖാന്‍ വിലയിരുത്തി.
നാലോവറില്‍ 20 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ചാഹല്‍ മൂന്നു വിക്കറ്റുകളെടുത്തത്. ഡ്വയ്ന്‍ പ്രെട്ടോറിയസ്, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ഹെന്റിച്ച് ക്ലാസെന്‍ എന്നീ അപകടകാരികളായ താരങ്ങളെയാണ് അദ്ദേഹം പുറത്താക്കിയത്. പ്ലെയര്‍ ഓഫ് ദി മാച്ചായും ചാഹല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
IND vs SA: 4 വര്‍ഷത്തിനിടെ 11 അവസരം, റിഷഭിന്റെ പകുതി അവസരമെങ്കിലും സഞ്ജുവിന് നല്‍കൂ!

വളരെയധികം സമ്മര്‍ദ്ദവുമായി ഇറങ്ങിയിട്ടും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനായതില്‍ ഇന്ത്യന്‍ ടീമിനെ സഹീര്‍ ഖാന്‍ പ്രശംസിച്ചു. കടുത്ത സമ്മര്‍ദ്ദവുമായി ഈ മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ നിന്നും വേണ്ടിയിരുന്നത് മികച്ച പ്രകടനമായിരുന്നു. അതു അവര്‍ക്കു സാധിക്കുകയും ചെയ്തു. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട മല്‍സരമായിരുന്നു ഇത്. പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നു അവര്‍ തെളിയിക്കുകയും ചെയ്തു. പരമ്പരയിലെ ബാക്കിയുള്ള മല്‍സരങ്ങളെ ഇതു കൂടുതല്‍ ആവേശകരമാക്കി മാറ്റിയിരിക്കുകയാണെന്നും സഹീര്‍ ഖാന്‍ അഭിപ്രായപ്പെട്ടു.
ഡ്രൈവര്‍ മുതല്‍ ഗായകന്‍ വരെ!- വിരമിക്കലിനു ശേഷം വഴിമുട്ടിയവരെ അറിയാം

പരമ്പരയിലെ അടുത്ത രണ്ടു മല്‍സരങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത വിരളമാണെന്നു സഹീര്‍ ഖാന്‍ പറയുന്നു. അപ്രതീക്ഷിതമായി പരിക്ക് വില്ലനായെങ്കില്‍ മാത്രമേ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്താനിടയുള്ളൂ. ഇന്ത്യ ടീമില്‍ മാറ്റം വരുത്തേണ്ടിയിരുന്നത് കഴിഞ്ഞ ദിവസത്തെ മൂന്നാം ട20യിലായിരുന്നു. പക്ഷെ പ്ലെയിങ് ഇലവനില്‍ ഇന്ത്യ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. അതിനു പ്രതീക്ഷിച്ച ഫലം ലഭിക്കുകയും ചെയ്തു.
സാഹചര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമല്ലെങ്കില്‍ നിങ്ങള്‍ മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കില്ല. ഇനി അങ്ങനെയാണെങ്കില്‍ പോലും ഇന്ത്യ എന്തെങ്കിലും മാറ്റം വരുത്തുമെന്നു തനിക്കു തോന്നുന്നില്ലെന്നു സഹീര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications