
കരിയര്‍ ബെസ്റ്റ് പ്രകടനം
ഇന്ത്യ ഒമ്പതു റണ്‍സിനു പൊരുതിത്തോറ്റ കളിയില്‍ കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു സഞ്ജു കാഴ്ചവച്ചത്. പുറത്താവാതെ 86 റണ്‍സ് അദ്ദേഹം നേടിയിരുന്നു. 63 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. അദ്ദേഹത്തെക്കൂടാതെ ശ്രേയസ് അയ്യര്‍ (50), ശര്‍ദ്ദുല്‍ ടാക്കൂര്‍ (33) എന്നിവരാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ തിളങ്ങിയ മറ്റു താരങ്ങള്‍. കളിയില്‍ ഇന്ത്യയെ ത്രസിപ്പിക്കുന്ന ജയത്തിനു തൊട്ടരികില്‍ വരെയെത്തിച്ചിട്ടും ഹേറ്റേഴ്‌സ് സഞ്ജുവിന്റെ പ്രകടനത്തില്‍ ഹാപ്പിയല്ല. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പ്രതികരിക്കുകയും ചെയ്തു.

ധാരണ തെറ്റായിരുന്നു
വളരെ സ്വാര്‍ഥതയോടെയുള്ള സമീപനമായിരുന്നു സഞ്ജു സാംസണിന്റേത്. അദ്ദേഹത്തെക്കുറിച്ച് എന്റെ ധാരണ തെറ്റായിരുന്നുവെന്നുമായിരുന്നു ഒരു യൂസറുടെ പ്രതികരണം.
വളരെയധികം സ്വാര്‍ഥയോടെയുള്ള ഇന്നിങ്‌സായിരുന്നു സഞ്ജു സാംസണിന്റേത്. ഗെമിനെക്കുറിച്ച് ഒരു അവബോധവുമില്ലെന്നും ഒരു യൂസര്‍ കുറ്റപ്പെടുത്തി.

സ്ട്രൈക്ക് നേരിടാന്‍ താല്‍പ്പര്യം കാണിച്ചില്ല
സ്‌ട്രൈക്ക് നേരിടാനുള്ള താല്‍പ്പര്യം പോലും പലപ്പോഴും സഞ്ജു സാംസണ്‍ കാണിച്ചില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ സ്വാര്‍ഥനായ താരമെന്നു വിളിക്കുന്നത്. ഫിഫ്റ്റി നേടി, പക്ഷെ ടീമിനെ വിജയിപ്പിക്കാനുള്ള ശ്രമം കണ്ടില്ല. പലപ്പോഴും സ്‌ട്രൈക്ക് ഒഴിവാക്കാനാണ് സഞ്ജു ശ്രമിച്ചത്. എന്തുകൊണ്ടാണ് പ്രധാന മല്‍സരങ്ങളില്‍ പരിഗണിക്കാത്തതെവന്നു ഇതു തെളിയിക്കുകയാണെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

ലോകകപ്പ് ടീമില്‍ ഇല്ലാഞ്ഞത് നന്നായി
ഇന്ത്യയെ കളി തോല്‍പ്പിച്ചത് സഞ്ജു സാംസണാണ്. ഒരു ബൗളറെയും പ്രഹരിക്കാനുള്ള ശ്രമം അദ്ദേഹത്തില്‍ കണ്ടില്ല. വളരെ സ്വാര്‍ഥതോടെയുള്ള ഇന്നിങ്‌സാണ് കളിച്ചത്. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സഞ്ജു ഇല്ലാതിരുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. സൗത്താഫ്രിക്കയ്‌ക്കെതിരേ അല്‍പ്പം പ്രതീക്ഷ നല്‍കിയതില്‍ ശ്രേയസ് അയ്യര്‍ക്കും ശര്‍ദ്ദുല്‍ ടാക്കൂറിനും നന്ദിയെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

സെല്‍ഫിഷ് പ്ലെയര്‍ ഓഫ് ദി മാച്ച്
ഈ കളിയില്‍ സെല്‍ഫിഷ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം വേണമായിരുന്നു. അത് സഞ്ജു സാംസണിനു നല്‍കേണ്ടിയിരുന്നു. എന്തൊരു സ്വാര്‍ഥതയോടെയുള്ള ഇന്നിങ്‌സാണ് അദ്ദേഹം കളിച്ചതെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.
സഞ്ജു സാംസണ്‍ ഒരു ലൂസറാണ്. ഗെയിമിനെക്കുറിച്ച് യാതൊരു സെന്‍സും അയാള്‍ക്കില്ലെന്നും മറ്റൊരു യൂസര്‍ തുറന്നടിച്ചു.

ഇതിഹാസങ്ങളുടെ പ്രശംസ
ഹേറ്റേഴ്‌സ് സഞ്ജു സാംസണിനെതിരേ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനമുന്നയിക്കുമ്പോള്‍ മുന്‍ ഇതിഹാസ താരങ്ങളും ഇന്ത്യന്‍ ആരാധകരുമെല്ലാം ഇന്നിങ്‌സിനെ വാനോളം പ്രശംസിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ഇയാന്‍ ബിഷപ്പ്, സൗത്താഫ്രിക്കന്‍ ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍, ഇന്ത്യയുടെ മുന്‍ ഇതിഹാസങ്ങളായ വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ് തുടങ്ങിയവരെല്ലാം സഞ്ജുവിന്റെ ഇന്നിങ്‌സിനെ പ്രശംസിച്ചിരിക്കുകയാണ്.

വന്‍ തോല്‍വിയില്‍ നിന്നു രക്ഷിച്ചു
ഇന്ത്യ വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ട് നാണം കെടേണ്ടിയിരുന്ന കളിയില്‍ ടീമിനെ അപ്രതീക്ഷിത വിജയത്തിനു തൊട്ടരികിലെത്തിച്ചത് സഞ്ജുവായിരുന്നു. അഞ്ചും ആറും വിക്കറ്റുകളില്‍ ഫിഫ്റ്റി പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ അദ്ദേഹത്തിനു 39ാം ഓവറില്‍ ഒരു തവണ പോലും സ്‌ട്രൈക്ക് നേരിടാന്‍ അവസരം ലഭിച്ചില്ല. ആവേശ് ഖാനായിരുന്നു സഞ്ജുവിന് സ്‌ട്രൈക്ക് നിഷേധിച്ചത്. അല്ലായിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു.


Click it and Unblock the Notifications











