For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: പരിക്കില്‍ വലഞ്ഞ് ഇന്ത്യ, ദീപക് ചഹാര്‍ പുറത്ത്, ടി20 ലോകകപ്പും അനിശ്ചിതത്വത്തില്‍

രണ്ടാം മത്സരത്തില്‍ ദീപക് പ്ലേയിങ് 11 എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകവെയാണ് പരിക്കിന്റെ വാര്‍ത്ത പുറത്തെത്തുന്നത്

1

റാഞ്ചി: ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കെ ഇന്ത്യയെ വലച്ച് പരിക്കിന്റെ കളികള്‍ തുടരുന്നു. ഏറ്റവും ഒടുവിലായി ഇപ്പോഴിതാ ദീപക് ചഹാറാണ് വീണ്ടും പരിക്കിന്റെ പിടിയിലായിരിക്കുന്നത്. പരിക്കിനെത്തുടര്‍ന്ന് വലിയ ഇടവേളക്ക് ശേഷമാണ് ദീപക് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 കളിച്ച താരം ഏകദിന പരമ്പരക്കുള്ള ടീമിലും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ആദ്യ മത്സരം കളിച്ചിരുന്നില്ല. രണ്ടാം മത്സരത്തില്‍ ദീപക് പ്ലേയിങ് 11 എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകവെയാണ് പരിക്കിന്റെ വാര്‍ത്ത പുറത്തെത്തുന്നത്.

നിലവില്‍ ഷമിയോടൊപ്പം ദീപക്കിനോടും ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കെത്താന്‍ ആവിശ്യപ്പെട്ടിട്ടുണ്ട്. 12ാം തീയ്യതിയാണ് ഇരുവരുടേയും ഫിറ്റ്‌നസ് ടെസ്റ്റ്. ഇതിന്റെ അടിസ്ഥാനത്തിലാവും ഇരുവരുടെയും ടി20 ലോകകപ്പിലെ സാധ്യതകളടക്കം വ്യക്തമാവുന്നത്. 'ദീപക്കിന്റെ കാല്‍ക്കുഴക്കല്ല പ്രശ്‌നം. ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകുന്നത് പുറം വേദനയെത്തുടര്‍ന്നാണ്.

ദീപക്കിന് പരിക്ക്

ദീപക്കിന് പരിക്ക്

ഗുരുതരമായ പ്രശ്‌നങ്ങളല്ല. എന്നാല്‍ ലോകകപ്പിന് പ്രാധാന്യം നല്‍കേണ്ടതിനാലാണ് അവനോട് എന്‍സിഎയില്‍ ഹാജരാകാന്‍ ആവിശ്യപ്പെട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ അവനുണ്ടാവില്ല. ഷമിക്കും ദീപക്കിനും ടീമില്‍ ഇടം ലഭിക്കാന്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസാവേണ്ടതായുണ്ട്. രണ്ട് പേരും ഫിറ്റ്‌നസ് ടെസ്റ്റ് പാസായാല്‍ 13ാം തീയ്യതി ഓസ്‌ട്രേലിയയിലേക്ക് പോകും'-ബിസിസിഐ വൃത്തം പറഞ്ഞു.

ഇന്ത്യയുടെ നിര്‍ണ്ണായക ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ദീപക്. ന്യൂബോളില്‍ നന്നായി സ്വിങ് ചെയ്യിക്കാനും വിക്കറ്റ് നേടാനും കഴിവുള്ള താരം അവസാന മത്സരങ്ങളില്‍ ഡെത്ത് ഓവറുകളിലും മികവ് കാട്ടിയിരുന്നു. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യ പരിഗണിക്കുന്ന താരങ്ങളിലൊരാള്‍ ദീപക്കാണ്. നിര്‍ണ്ണായക ബാറ്റിങ്ങുകൊണ്ട് ടീമിനെ വിജയത്തിലെത്തിക്കാനും കഴിവുള്ള ദീപക്കിന്റെ ഫിറ്റ്‌നസ് ഇന്ത്യയുടെ വലിയ ആശങ്കയായി മാറിയിട്ടുണ്ട്.

Also Read : ഇനിയാര്‍ക്കും നേടാനാവില്ല, സച്ചിന്റെ പേരില്‍ അങ്ങനെയൊരു റെക്കോഡുണ്ട്, അറിയാമോ?

ഷമിക്കും ഫിറ്റ്‌നസ് ടെസ്റ്റ്

ഷമിക്കും ഫിറ്റ്‌നസ് ടെസ്റ്റ്

മുഹമ്മദ് ഷമിക്കാണ് ഇന്ത്യ ബുംറയുടെ പകരക്കാരനായി മുഖ്യ പരിഗണന നല്‍കുന്നത്. എന്നാല്‍ ഷമിയും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്നതാണ് വലിയ വെല്ലുവിളി. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടി20 പരമ്പരകള്‍ ഷമി കളിക്കേണ്ടതായിരുന്നെങ്കിലും പനി ബാധിതനായതോടെ അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നു. മികച്ച പേസും സ്വിങ്ങും ബൗണ്‍സുമുള്ള ഷമിക്ക് ഓസീസ് സാഹചര്യത്തില്‍ തിളങ്ങാന്‍ സാധിക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍ വെല്ലുവിളി ഉയര്‍ത്തി അദ്ദേഹത്തിന് ഇപ്പോഴും ഫിറ്റ്‌നസ് പ്രശ്‌നം നേരിടുകയാണ്.

മുഹമ്മദ് സിറാജിനെയടക്കം ഇന്ത്യ ഇപ്പോള്‍ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയാണ്. ഷമിക്കും ദീപക്കിനും പരിക്കേറ്റാല്‍ ഇന്ത്യയുടെ എല്ലാ കണക്കുകൂട്ടലും പാളും. ഇതിനോടകം തന്നെ ഇന്ത്യയുടെ ബൗളിങ് നിര ദുര്‍ബലമാണ്. ഇതോടൊപ്പം പ്രതീക്ഷ നല്‍കുന്ന മറ്റുള്ളവരും പരിക്കിന്റെ പിടിയിലായാല്‍ ലോകകപ്പില്‍ ഇന്ത്യക്ക് അതിവേഗം മടക്ക ടിക്കറ്റ് എടുക്കേണ്ടി വരും.

Also Read : IPL 2023: മുംബൈ ഫാന്‍സ് ഹാപ്പി, ജോഫ്രാ ആര്‍ച്ചര്‍ ഫിറ്റ്, ഈ സീസണില്‍ കളിക്കും

ബൗളിങ് നിര പോരാ

ബൗളിങ് നിര പോരാ


നിലവില്‍ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ് എന്നിവരാണ് നിലവില്‍ ഇന്ത്യയുടെ പേസ് നിരയിലെ പ്രധാനികള്‍. ഇവരിലാരെയും വിശ്വസിക്കാന്‍ സാധിക്കില്ല. അര്‍ഷദീപ് ഡെത്ത് ഓവറില്‍ തിളങ്ങുന്നുണ്ടെങ്കിലും ന്യൂബോളില്‍ വലിയ മികവില്ല. ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരുടെ പരിക്കിന് പിന്നാലെ വീണ്ടും പരിക്കുകളെത്തുന്നത് ഇന്ത്യക്ക് വലിയ തലവേദനയായി മാറുമെന്നുറപ്പ്.

Story first published: Saturday, October 8, 2022, 7:34 [IST]
Other articles published on Oct 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+