IND vs SA : കാര്യവട്ടത്ത് ജയിക്കാന്‍ ഇന്ത്യ, വിറപ്പിക്കാന്‍ ദക്ഷിണാഫ്രിക്ക, പ്രിവ്യൂ, സാധ്യതാ 11

തിരുവനന്തപുരം: ഓസ്‌ട്രേലിയക്കെതിരായ ടി20 പൂരത്തിന്റെ കൊടിയിറങ്ങിയിരിക്കുന്നു. ഇനി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത പരീക്ഷ. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 28നാണ് ആരംഭിക്കുന്നത്. തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന് തിരുവനന്തപുരത്തെത്തും. ഇന്നലെത്തന്നെ ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്തെത്തിയിരുന്നു.
ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ ടി20 പരമ്പരയാണിത്. ടി20 പരമ്പരക്ക് ശേഷം മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ കളിക്കുന്നുണ്ട്. ടി20 പരമ്പരയിലെ രണ്ടാം മത്സരം ഒക്ടോബര്‍ 2ന് ഗുവാഹത്തിയിലും മൂന്നാം മത്സരം നാലിന് ഇന്‍ഗോറിലും നടക്കും. ആദ്യ മത്സരത്തില്‍ ജയിച്ച് പരമ്പരയില്‍ ലീഡെടുക്കാനാവും ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്‌സ്റ്റാറിലും ജിയോ ടിവിയിലും മത്സരം തത്സമയം കാണാനാവും.

ടി20 ലോകകപ്പ് ഒക്ടോബറില്‍ ആരംഭിക്കാനിരിക്കെ എന്ത് വിലകൊടുത്തും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പരമ്പര നേടുകയാവും ഇന്ത്യയുടെ ലക്ഷ്യം. ഓസീസിനെതിരേ ഇന്ത്യ പരമ്പര നേടിയെങ്കിലും മുന്നില്‍ ഇനിയും പ്രശ്‌നങ്ങളേറെ. ബൗളിങ് നിരയിലും ബാറ്റിങ് നിരയിലും മെച്ചപ്പെടാനുണ്ട്. ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെ പരിഹാരം കണേണ്ടതായുണ്ട്.
ബൗളിങ് നിരയിലാണ് ഇന്ത്യയുടെ പ്രധാന പ്രശ്‌നം. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഭുവനേശ്വര്‍ കുമാറിന് ഇന്ത്യ വിശ്രമം നല്‍കിയിട്ടുണ്ട്. മോശം ഫോമിലുള്ള ഭുവിയെ പുറത്തിരുത്തുന്നതാണ് നല്ലത്. അര്‍ഷദീപ് സിങ്, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹാര്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഇന്ത്യയുടെ പേസ് നിരയിലുണ്ട്.
T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

ഇതില്‍ ഷമി കളിക്കാന്‍ സാധ്യത കുറവാണ്. ഇന്ത്യയുടെ ലോകകപ്പിലെ പേസ് കൂട്ടുകെട്ട് നിര്‍ണ്ണയിക്കുന്നത് ഈ പരമ്പരയാവുമെന്ന് പറയാം. ഡെത്ത് ഓവറില്‍ ഇന്ത്യക്ക് മുന്നില്‍ ആശങ്കകളേറെയാണ്. ബുംറയും ഹര്‍ഷലുമെല്ലാം തള്ളുകൊള്ളികളാവുമ്പോള്‍ ഇനി അര്‍ഷദീപ് സിങ്ങിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഡെത്ത് ഓവറില്‍ അര്‍ഷദീപ് മിടുക്കനാണെങ്കിലും ന്യൂബോളില്‍ വലിയ മികവില്ല.

ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യന്‍ പര്യടനം ഈ വര്‍ഷം തന്നെ നടത്തിയിരുന്നു. റിഷഭ് പന്തിന്റെ കീഴിലിറങ്ങിയ ഇന്ത്യ 5 മത്സര പരമ്പര 2-2 സമനില പിടിച്ചു. ഇത്തവണ ലോകകപ്പിലെ കറുത്ത കുതിരകളാവാന്‍ കെല്‍പ്പുള്ളവരാണ് ദക്ഷിണാഫ്രിക്ക. ടെംബ ബാവുമ നയിക്കുന്ന ടീമില്‍ ക്വിന്റന്‍ ഡീകോക്ക്, ഹെന്‍ റിച്ച് ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍ തുടങ്ങി മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഏറെയാണ്. ബൗളിങ്ങിലേക്ക് വരുമ്പോള്‍ കഗിസോ റബാദ, ലൂങ്കി എന്‍ഗിഡി, ആന്റിച്ച് നോക്കിയേ, വെയ്ന്‍ പാര്‍ണല്‍ എന്നിവരെല്ലാം ദക്ഷിണാഫ്രിക്കന്‍ പേസ് നിരയിലുണ്ട്.

ഇന്ത്യയെ വിറപ്പിക്കാന്‍ കെല്‍പ്പുള്ള അനുഭവസമ്പന്നരായ നിരയാണ് ദക്ഷിണാഫ്രിക്കയുടേത്. നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. 19 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 11 തവണയും ജയം ഇന്ത്യക്കൊപ്പം. എട്ട് തവണയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാനായത്. ഒരു മത്സരം ഫലമില്ലാതെ പോയത്. തട്ടകത്തില്‍ ഇന്ത്യയെ വിറപ്പിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികവുണ്ട്. റിഷഭ് പന്തിന് ഇന്ത്യ അവസരം കൊടുക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അവസരം ലഭിച്ചാല്‍ തിളങ്ങാത്ത പക്ഷം റിഷഭിന് ടി20 ലോകകപ്പ് ബെഞ്ചിലിരുന്ന് കാണേണ്ടി വന്നേക്കും.
T20 World Cup: 'അവന്‍ പ്ലേയിങ് 11 വേണം', ഡികെ-റിഷഭ് എന്നിവരിലെ ബെസ്റ്റ് ആരെന്ന് ഗില്‍ക്രിസ്റ്റ്

സാധ്യതാ 11-ഇന്ത്യ-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ദീപക് ചഹാര്‍, ജസ്പ്രീത് ബുംറ, അര്‍ഷദീപ് സിങ്, യുസ് വേന്ദ്ര ചഹാല്‍.
ദക്ഷിണാഫ്രിക്ക-ടെംബ ബാവുമ (ക്യാപ്റ്റന്‍), ക്വിന്റന്‍ ഡീകോക്ക്, റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റിയന്‍ സ്റ്റബ്‌സ്, വെയ്ന്‍ പാര്‍ണല്‍, കഗിസോ റബാഡ. ആന്‍ റിച്ച് നോക്കിയോ, തബ്രൈസ് ഷംസി, കേശവ് മഹാരാജ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications