For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇനി ഏകദിനപ്പോര്, ധവാനും സഞ്ജുവും ഇറങ്ങുന്നു- പ്രിവ്യു, സാധ്യതാ ടീം

രണ്ടാംനിര ടീമിനെയാണ് ഇന്ത്യ പരീക്ഷിക്കുന്നത്

ലഖ്‌നൗ: സൗത്താഫ്രിക്കയ്‌ക്കെതിരേ ടി20 പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തില്‍ ടീം ഇന്ത്യ അടുത്ത പരമ്പരയ്ക്കിറങ്ങുന്നു. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിന പോരാട്ടം വ്യാഴാഴ്ച ലഖ്‌നൗവില്‍ നടക്കും. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ എല്ലാ കളികളും ഡേ-നൈറ്റാണ്. ഉച്ചയ്ക്ക് 1.30നാണ് മല്‍സരം ആരംഭിക്കുന്നത്. മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും തല്‍സമയം സംപ്രേക്ഷണം ചെയ്യും.

ഇന്ത്യക്കു രണ്ടാംനിര ടീം

ഇന്ത്യക്കു രണ്ടാംനിര ടീം

വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് കീഴില്‍ രണ്ടാംനിര ടീമിനെയാണ് ഇന്ത്യ പരീക്ഷിക്കുന്നതെങ്കില്‍ സൗത്താഫ്രിക്ക ടെംബ ബവുമ നയിക്കുന്ന ശക്തമായ ടീമിനെയാണ് ഇറക്കുന്നത്. ടി20 പരമ്പരയില്‍ കളിച്ചവരെല്ലാം ഏകദിനത്തിലും ടീമിന്റെ ഭാഗമാണ്. ഓപ്പണര്‍ ജന്നെമന്‍ മലാന്‍ മാത്രമാണ് ഏകതിനത്തിലേക്കു പുതുതായി വന്നിരിക്കുന്ന ഏക താരം.

ശ്രേയസും ചാഹറും കളിക്കും

ശ്രേയസും ചാഹറും കളിക്കും

മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര 2-1നായിരുന്നു ഇന്ത്യ വരുതിയിലാക്കിയത്. രോഹിത് ശര്‍മയ്ക്കു കീഴില്‍ ഏറ്റവും മികച്ച ടീമായിരുന്നു ഈ പരമ്പരയില്‍ ഇന്ത്യക്കായി പോരിന് ഇറങ്ങിയത്. എന്നാല്‍ ടി20 ലോകകപ്പിനായി വ്യാഴാഴ്ച രോഹിത്തും സംഘവും ഓസ്‌ട്രേലിയയിലേക്കു തിരിക്കുന്നതിനാല്‍ ഏകദിന പരമ്പരയില്‍ മറ്റൊരു ടീമിനെ ഇന്ത്യ പരീക്ഷിക്കുകയായിരുന്നു.
ലോകകപ്പിന്റെ പ്രധാന സംഘത്തിലുള്ള ആരും തന്നെ ഏകദിനത്തില്‍ കളിക്കുന്നില്ല. എന്നാല്‍ സ്റ്റാന്റ്‌ബൈ ലിസ്റ്റിലുള്ള ശ്രേയസ് അയ്യര്‍, രവി ബിഷ്‌നോയ്, ദീപക് ചാഹര്‍ എന്നിവര്‍ ഏകദിന ടീമിന്റെ ഭാഗമാണ്.

Also Read: 21ാം വയസ്സില്‍ ദേശീയ ടീം ക്യാപ്റ്റനോ? ഇവര്‍ക്ക് അതും സാധിച്ചു! ഇന്ത്യക്കാരില്ല

സൗത്താഫ്രിക്കയ്ക്കു നിര്‍ണായകം

സൗത്താഫ്രിക്കയ്ക്കു നിര്‍ണായകം

ഇന്ത്യയില്‍ ചരിത്രത്തിലാദ്യമാണ് സൗത്താഫ്രിക്കന്‍ ടീം ഇത്തവണ ടി20 പരമ്പര കൈവിട്ടത്. അതുകൊണ്ടു തന്നെ ഏകദിന പരമ്പര സ്വന്തമാക്കി ഇതിനു കണക്കുതീര്‍ക്കാനായാരിക്കും ടെംബ ബവുമയുടെയും സംഘത്തിന്റെയും ലക്ഷ്യം. കടലാസില്‍ ഇന്ത്യയേക്കാള്‍ കരുത്തരാണ് സൗത്താഫ്രിക്കയെങ്കിലും ശിഖര്‍ ധവാനും പൊരുതാനുറച്ച് തന്നൊണ് ഇറങ്ങുക.
സൗത്താഫ്രിക്കയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പരമ്പര കൂടിയാണിത്. ഐസിസി സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ 11ാം സ്ഥാനത്താണ് അവര്‍. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിനു യോഗ്യത നേടണമെങ്കില്‍ അവര്‍ക്ക് ഈ പരമ്പരയുടെ ഫലം വളരെ നിര്‍ണായകമാണ്.

സഞ്ജുവും ഗില്ലും ടീമില്‍

സഞ്ജുവും ഗില്ലും ടീമില്‍

ഏകദിന ഫോര്‍മാറ്റില്‍ നിലവില്‍ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനമായി ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ എന്നിവര്‍ക്കെതിരായ ഏകദിന പരമ്പരകള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു. ഈ പരമ്പരകളില്‍ സഞ്ജു സാംസണ്‍, ശുഭ്മാന്‍ ഗില്‍ എന്നിവരടക്കമുള്ള പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരെല്ലാം സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ടീമിന്റെ ഭാഗമാണ്.
അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയാണ് ഇന്ത്യയെ സംബന്ധിച്ച് ഓരോ പരമ്പരകളും. മാത്രമല്ല ലോകകപ്പ് ടീമിന്റെ ഭാഗമാവാന്‍ പല താരങ്ങള്‍ക്കും ഈ പരമ്പരകള്‍ നിര്‍ണായകവുമാണ്.

Also Read: T20 World Cup 2022: ഇവരാണ് ഇന്ത്യയുടെ 'ഫൈവ് സ്റ്റാറുകള്‍', കസറിയാല്‍ കപ്പുമായി മടങ്ങാം!

ബാറ്റിങ് പിച്ച്

ബാറ്റിങ് പിച്ച്

മൂന്നാം ടി20 നടന്ന ഇന്‍ഡോറിലെ പിച്ച് പോലെ ബാറ്റിങിന് വളരെയധികം യോജിച്ചതാണ് ആദ്യ ഏകദിനം നടക്കുന്ന ലഖ്‌നൗവിലെ പിച്ച്. ഈ വേദിയില്‍ നേരത്തേ മൂന്ന് ഏകദിനങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ. വെസ്റ്റ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കെതിരേയാണ നേരത്തേ ഇന്ത്യ ഇവിടെ ഏകദിനങ്ങള്‍ കളിച്ചിട്ടുള്ളത്. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള കന്നി ഏകദിനം കൂടിയാണ് വ്യാഴാഴ്ചത്തേത്.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, രജത് പാട്ടിധര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്/ രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ജന്നെമന്‍ മലാന്‍, ടെംബ ബവുമ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, ഡേവിഡ മില്ലര്‍, ആന്‍ഡില്‍ ഫെലുക്വായോ, ഡ്വയ്ന്‍ പ്രെട്ടോറിയസ്, വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, തബ്രെയ്‌സ് ഷാംസി.

Story first published: Wednesday, October 5, 2022, 12:29 [IST]
Other articles published on Oct 5, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+