IND vs SA: ഏകദിന പൂരം ഇന്ന്, അരങ്ങേറ്റം കാത്ത് നാല് പേര്‍, ആര്‍ക്ക് വിളിയെത്തും?

ലഖ്‌നൗ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ രണ്ടാം നിര ടീമുമായാണ് പോകുന്നത്. ഇന്ത്യയുടെ ഒന്നാം നിര ടീം ടി20 ലോകകപ്പ് കളിക്കാന്‍ ഓസ്‌ട്രേലിയയിലേക്ക് പോയതിനാല്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന ബി ടീമാണ് ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. സന്ദര്‍ശകരായ ദക്ഷിണാഫ്രിക്ക കരുത്തരുടെ നിരയായതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്നുറപ്പ്.
മൂന്നാം ടി20യില്‍ ഗംഭീര ജയം നേടി ആത്മവിശ്വാസത്തോടെയാവും സന്ദര്‍ശകര്‍ ഇറങ്ങുക. അതുകൊണ്ട് തന്നെ പരമ്പര പിടിക്കാന്‍ ഇന്ത്യക്ക് ഏറ്റവും മികച്ച പ്ലേയിങ് 11 തന്നെ കളത്തിലിറക്കേണ്ടതായുണ്ട്. ഇന്ത്യ നാല് പേര്‍ക്കാണ് ആദ്യമായി ഏകദിന ടീമിലേക്ക് വിളി നല്‍കിയിരിക്കുന്നത്. ഇതില്‍ നാല് പേരും അരങ്ങേറ്റ പ്രതീക്ഷയിലാണെങ്കിലും മൂന്ന് പേരും ഒരു മത്സരം പോലും കളിക്കാതെ പുറത്തിരിക്കാനാണ് സാധ്യത.

മൂന്നാം നമ്പറില്‍ ആര്?
ധവാനും ശുബ്മാന്‍ ഗില്ലും ഓപ്പണര്‍മാരാവുമ്പോള്‍ മൂന്നാം നമ്പറിനായി ചെറിയൊരു പോരാട്ടം നടന്നേക്കും. റുതുരാജ് ഗെയ്ക്‌വാദ്, രാഹുല്‍ ത്രിപാഠി എന്നിവര്‍ തമ്മിലാവും മത്സരം. ഇതില്‍ അനുഭവസമ്പത്ത് പരിഗണിച്ചാല്‍ റുതുരാജിന് അവസരം ലഭിക്കും. അരങ്ങേറ്റം കാത്തിരിക്കുന്ന രാഹുല്‍ ത്രിപാഠിക്ക് ആദ്യ മത്സരത്തില്‍ത്തന്നെ ഇന്ത്യ അവസരം നല്‍കാനുള്ള സാധ്യത കുറവാണ്.
നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ സഞ്ജു സാംസണും കളിക്കാനാണ് സാധ്യത. മൂന്നാം ടി20യില്‍ ശ്രേയസ് നിരാശപ്പെടുത്തിയിരുന്നു. ടി20 ലോകകപ്പ് ടീമില്‍ ബാക്കപ്പ് താരമായി പരിഗണിച്ചിട്ടുള്ള ശ്രേയസിന് ഏകദിന പരമ്പരയിലൂടെ മികവിലേക്കെത്തേണ്ടതായുണ്ട്. സഞ്ജു സാംസണ്‍ സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം തിളങ്ങിയിരുന്നു. ഇന്ത്യ എ ടീമിനെ നയിക്കുകയും ന്യൂസീലന്‍ഡിനെതിരായ മൂന്ന് മത്സര പരമ്പര തൂത്തുവാരുകയും ചെയ്താണ് അദ്ദേഹം ഇറങ്ങുന്നത്.

ഫിനിഷറില്‍ ആശയക്കുഴപ്പം
ആറാം നമ്പറിലും ആശയക്കുഴപ്പം. രജത് പാട്ടീധാര്‍, രാഹുല്‍ ത്രിപാഠി എന്നിവരില്‍ ആരെന്നതാണ് പ്രശ്‌നം. ഫിനിഷിങ്ങില്‍ കൂടുതല്‍ മികവും അനുഭവസമ്പത്ത് കൂടുതലും രാഹുലിനായതിനാല്‍ ഇന്ത്യ താരത്തില്‍ത്തന്നെ ഉറച്ച് നിന്നേക്കും. രജത് പാട്ടീധാറിന് അവസരം ലഭിക്കാന്‍ സാധ്യത കുറവ്. ഏഴാം നമ്പറില്‍ ഇന്ത്യക്ക് ഇടം കൈയനെ അത്യാവശ്യമാണ്. സ്പിന്‍ ഓള്‍റൗണ്ടറായി യുവതാരം ഷഹബാസ് അഹമ്മദ് ടീമിനൊപ്പമുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കും.
മുകേഷ് കുമാറിന് ഇന്ത്യയുടെ പേസ് നിരയില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ന്യൂസീലന്‍ഡ് എ ടീമിനെതിരേ 5 മത്സരത്തില്‍ നിന്ന് 9 വിക്കറ്റാണ് പേസര്‍ വീഴ്ത്തിയത്. രഞ്ജി ട്രോഫിയില്‍ 9 ഇന്നിങ്‌സില്‍ നിന്ന് 20 വിക്കറ്റും നേടിയിരുന്നു. ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കഴിവുള്ള താരമാണെങ്കിലും അവസരത്തിനായി അദ്ദേഹം കാത്തിരിക്കേണ്ടി വരും. കാരണം മികച്ച ബാറ്റിങ് കരുത്തുള്ള ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ സീനിയര്‍ പേസര്‍മാരെത്തന്നെയാവും വിശ്വസിക്കുക.

ബൗളിങ് നിരയില്‍ സീനിയേഴ്‌സ്
ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് പേസ് നിരയില്‍ അവസരം ലഭിക്കാനാണ് സാധ്യത. സിറാജും ദീപക്കും പരമ്പരക്ക് ശേഷം ഓസ്‌ട്രേലിയയിലേക്ക് പോകും. ദീപക്കിനെ ബാക്കപ്പ് ബൗളറായി പരിഗണിച്ചപ്പോള്‍ സിറാജ് നെറ്റ്‌സ് ബൗളറായാണ് ഇന്ത്യകൊണ്ടുപോകുന്നത്. അതുകൊണ്ട് തന്നെ രണ്ട് പേര്‍ക്കും ഇന്ത്യ കൂടുതല്‍ അവസരം നല്‍കും. ഇന്ത്യ എ ടീമിനൊപ്പം തിളങ്ങിയ ശര്‍ദുല്‍ ഠാക്കൂറിനും സീറ്റുറപ്പ്.
സീനിയര്‍ സ്പിന്നറെന്ന നിലയില്‍ കുല്‍ദീപ് യാദവിനെയും ഇന്ത്യ പരിഗണിച്ചേക്കും. നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ അരങ്ങേറ്റം കാത്തിരിക്കുന്ന രണ്ട് താരങ്ങള്‍ക്ക് പ്ലേയിങ് 11 ഇടം ലഭിക്കാനാണ് സാധ്യത. രണ്ട് പേര്‍ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications