Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: 37ാം വയസില്‍ ടി20 ഫിഫ്റ്റി, 'ഡികെ ദി ഹീറോ', ലോകകപ്പ് ടിക്കറ്റ് ഉറപ്പിക്കാം

1

രാജ്‌കോട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ ഇന്ത്യ ആറ് വിക്കറ്റിന് 169 എന്ന സ്‌കോറിലേക്ക് എത്തിയപ്പോള്‍ ഗ്യാലറികളില്‍ മുഴങ്ങിക്കേട്ടത് ഒരു 37കാരന്റെ പേരായിരുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം അത്ഭുതകരമായി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുകയും നിര്‍ണ്ണായക സമയത്ത് ഇന്ത്യയുടെ രക്ഷകനാവുകയും ചെയ്തിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്. കമന്റേറ്ററായി കരിയര്‍ ആരംഭിച്ചതിന് ശേഷമാണ് അദ്ദേഹം ദേശീയ ജഴ്‌സിയില്‍ മടങ്ങിയെത്തി ഇപ്പോള്‍ മികവ് കാട്ടുന്നത്.

37ാം വയസില്‍ ഇന്ത്യക്കായി ടി20 ഫിഫ്റ്റി നേടുന്ന ആദ്യത്തെ താരമാണ് അദ്ദേഹം. ഇതിന് മുമ്പ് മറ്റാര്‍ക്കും സാധിക്കാത്ത കാര്യം. കൂടാതെ ടി20യിലെ കാര്‍ത്തികിന്റെ ആദ്യത്തെ ഫിഫ്റ്റികൂടിയാണിത്. ടീം തകര്‍ന്നടിഞ്ഞ് നില്‍ക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ഈ ഗംഭീര പ്രകടനമെന്നതാണ് എടുത്തു പറയേണ്ടത്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിച്ച് ദക്ഷിണാഫ്രിക്കയുടെ കരുത്തുറ്റ ബൗളിങ് നിരയെ വിറപ്പിക്കാന്‍ അദ്ദേഹത്തിനായി.

1

നാട്ടിലെ തന്റെ ടി20 ബാറ്റിങ് റെക്കോഡ് വീണ്ടും വീണ്ടും ഡികെ മെച്ചപ്പെടുത്തുകയാണ്. 4*, 5*,18*, 31*, 0*, 1, 8*,1*, 30*, 6, 55 എന്നിങ്ങനെയാണ് ഡികെയുടെ സ്‌കോര്‍. ശരാശരി 53. 11 ഇന്നിങ്‌സില്‍ എട്ട് തവണയും കാര്‍ത്തിക് നോട്ടൗട്ടായിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. കൂടാതെ ആറാം നമ്പറിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും കാര്‍ത്തിക് സ്വന്തം പേരിലാക്കി. എംഎസ് ധോണി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ 52* റണ്‍സിനെയാണ് കാര്‍ത്തിക് മറികടന്നത്. 50* റണ്‍സ് നേടിയ മനീഷ് പാണ്ഡെയാണ് മൂന്നാം സ്ഥാനത്ത്.

പാകിസ്താന്‍ എതിരേ വന്നാല്‍ ഇവര്‍ വിടില്ല, ഗംഭീര റെക്കോഡ്, അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

2

ഇന്ത്യയുടെ പല പ്രമുഖരും നിരാശപ്പെടുത്തിയ മത്സരത്തിലാണ് കാര്‍ത്തികിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം. 27 പന്തില്‍ 9 ഫോറും 2 സിക്‌സുമടക്കം 55 റണ്‍സാണ് കാര്‍ത്തിക് നേടിയത്. സ്‌ട്രൈക്കറേറ്റ് 203.70 ആയിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. 150നുള്ളില്‍ ഒതുങ്ങേണ്ട ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനെ പൊരുതാവുന്ന സ്‌കോറിലേക്കെത്തിച്ചത് കാര്‍ത്തികായിരുന്നു.

'ഗ്രൗണ്ടില്‍ കണ്ണീരണിഞ്ഞു', ശ്രീശാന്ത് മുതല്‍ സിറാജ് വരെ, അഞ്ച് സംഭവങ്ങളിതാ

3

അതേ സമയം നായകന്‍ റിഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി. 23 പന്തില്‍ 17 റണ്‍സാണ് റിഷഭ് കാഴ്ചവെച്ചത്. മെല്ലപ്പോക്ക് ബാറ്റിങ്ങിലൂടെ ടീമിനെയും അദ്ദേഹം സമ്മര്‍ദ്ദത്തിലാക്കി. 73.91 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഇന്ത്യന്‍ നായകന്റെ ടി20യിലെ ഏറ്റവും മോശം സ്‌ട്രൈക്കറേറ്റിലുള്ള അഞ്ചാമത്തെ പ്രകടനമാണിത്. 33.33 സ്‌ട്രൈക്കറേറ്റുള്ള എംഎസ് ധോണിയാണ് തലപ്പത്ത്. കോലിയും ഈ റെക്കോഡില്‍ റിഷഭിന് മുകളിലാണ്.

Story first published: Friday, June 17, 2022, 21:21 [IST]
Other articles published on Jun 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+