Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: മങ്കാദ് ചെയ്യുമെന്ന് ചാഹറിന്റെ 'ഭീഷണി', അടുത്ത ബോളില്‍ അടിയും കിട്ടി, സിക്സ്!

സൗത്താഫ്രിക്കയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ നോണ്‍ സ്‌ടൈക്കര്‍ക്ക് മങ്കാദ് റണ്ണൗട്ട് നടത്തുമെന്നു മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ പേസര്‍ ദീപക് ചാഹര്‍. യുവതാരം ട്രിസ്റ്റണ്‍ സ്റ്റബ്‌സിനായിരുന്നു ചാഹര്‍ മുന്നറിയിപ്പ് കൊടുത്തത്. പക്ഷെ അടുത്ത ബോളില്‍ തന്നെ ചാഹറിനു തല്ലു കിട്ടുകയും ചെയ്തു.

അതേസമയം, 228 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യക്കു സൗത്താഫ്രിക്ക നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ സൗത്താഫ്രിക്ക മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 227 റണ്‍സ് വാരിക്കൂട്ടുകയായിരുന്നു.

16ാമത്തെ ഓവറില്‍

16ാമത്തെ ഓവറില്‍

സൗത്താഫ്രിക്കന്‍ ഇന്നിങ്‌സിലെ 16ാം ഓവറിലായിരുന്നു ദീപക് ചാഹറിന്റെ റണ്ണൗട്ട് മുന്നറിയിപ്പ്. ആദ്യ ബോള്‍ എറിയാനെത്തിയപ്പോള്‍ സ്‌ട്രൈക്ക് നേരിട്ടത് റൈലി റൂസ്സോ. നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുള്ളത് ട്രിസ്റ്റണ്‍ സ്റ്റബ്‌സ്.
ബൗള്‍ ചെയ്യാനെത്തിയ ചാഹര്‍ നോണ്‍ സ്‌ട്രൈക്കറായ സ്റ്റബ്‌സ് ക്രീസില്‍ നിന്നും നേരത്തേ പുറത്തേക്ക് ഇറങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടതോടെ റണ്ണപ്പ് നിര്‍ത്തുകയായിരുന്നു. സ്റ്റബ്‌സ് അപ്പോള്‍ ചഹറിനെ ശ്രദ്ധിക്കുന്നേയില്ലായിരുന്നു.

സ്റ്റബ്സിന് മുന്നറിയിപ്പ്

സ്റ്റബ്സിന് മുന്നറിയിപ്പ്

എന്നാല്‍ ചാഹര്‍ ബോള്‍ റിലീസ് ചെയ്യാതിരുന്നതായി മനസ്സിലായതോടെ സ്റ്റബ്‌സ് തിരിഞ്ഞുനോക്കുകയായിരുന്നു. ചഹര്‍ റണ്ണൗട്ട് ചെയ്യാതെ സ്റ്റബ്‌സിനെ നോക്കി നില്‍ക്കുകയും റണ്ണൗട്ട് ചെയ്യുമെന്ന് ആംഗ്യം കാണിക്കുകുയം ചെയ്തു. പിന്നാലെ ചിരിച്ചുകൊണ്ട് സ്റ്റബ്‌സ് ക്രീസിലേക്കു തിരിച്ചെത്തിയപ്പോള്‍ ചാഹര്‍ ചിരിയോടെ റണ്ണപ്പിനായി തിരിച്ചു പോവുകയും ചെയ്തു.

Also Read: IND vs SA: ഇവരെ എന്തുകൊണ്ട് ഇന്ത്യന്‍ ടീമിലെടുത്തില്ല? പൃഥ്വിയടക്കം അഞ്ച് പേര്‍

റൂസ്സോയുടെ സിക്സര്‍

റൂസ്സോയുടെ സിക്സര്‍

പക്ഷെ ഈ തമാശയ്ക്കു പിന്നാലെ ദീപക് ചാഹറിന്റെ മുഖം വാടുന്നതാണ് കണ്ടത്. മങ്കാദ് മുന്നറിയിപ്പ് കഴിഞ്ഞ് എറിഞ്ഞ ബോള്‍ റൈലി റൂസ്സോ നിലം തൊടീച്ചില്ല. ലെങ്ത്ത് ബോളായിരുന്നു ചാഹര്‍ പരീക്ഷിച്ചത്. പക്ഷെ റൂസ്സോയുടെ മറുപടി മാരകമായിരുന്നു. ബോള്‍ കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ് മിഡ് വിക്കറ്റിനു മുകളിലൂടെ സിക്‌സറിലേക്കു പറന്നത്.

Also Read: നീ പേടിക്കേണ്ട, ഞാനേറ്റു! ക്രീസിലേക്കു പോകവെ യുവരാജിന്റെ വാക്കുകളെക്കുറിച്ച് മുന്‍ ടീമംഗം

ചാഹറിനു മോശം മല്‍സരം

ചാഹറിനു മോശം മല്‍സരം

ഈ സിക്‌സര്‍ കൂടാതെ ഓവറിലെ അവസാന ബോളില്‍ ഒരു ബൗണ്ടറി കൂടി ചാഹര്‍ വഴങ്ങി. റൂസ്സോയായിരുന്നു ബൗണ്ടറി പറത്തിയത്. ഈ ഓവറില്‍ 15 റണ്‍സ് പേസര്‍ വിട്ടുകൊടുക്കുകയും ചെയ്തു. ചാഹറിനെ സംബന്ധിച്ച് ഒരു മോശം മല്‍സരമായിരുന്നു ഇത്. ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാലോവറില്‍ 48 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തു.

Story first published: Tuesday, October 4, 2022, 21:48 [IST]
Other articles published on Oct 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+