IND vs SA: യുവിക്കു മാത്രമല്ല അത് സഞ്ജുവിനും കഴിയും! ഭയന്നു, വെളിപ്പെടുത്തി സ്റ്റെയ്ന്‍
ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണിന്റെ ഗംഭീര ബാറ്റിങ് പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. റണ്‍ചേസിനൊടുവില്‍ ഇന്ത്യ ഒമ്പതു റണ്‍സിനു പൊരുതി കീഴടങ്ങിയപ്പോള്‍ സഞ്ജു കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സുമായി ക്രീസിലുണ്ടായിരുന്നു. ആറാമനായി ക്രീസിലെത്തിയ അദ്ദേഹം 63 ബോളില്‍ 86 റണ്‍സാണ് അടിച്ചെടുത്തത്. ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറും സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

സഞ്ജുവിനു കഴിയും
ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനോടാണ് സഞ്ജുവിനെ സ്‌റ്റെയ്ന്‍ താരതമ്യം ചെയ്തത്. യുവി മുമ്പ് ഒരോവറില്‍ ആറു സിക്‌സറുകളടിച്ച് റെക്കോര്‍ഡിട്ടതു പോലെ സഞ്ജുവിനും സാധിക്കുമെന്നു സ്‌റ്റെയ്ന്‍ ചൂണ്ടിക്കാട്ടി. മല്‍സരശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റബാഡയുടെ നോ ബോള്‍
ഇന്ത്യന്‍ ഇന്നിങ്‌സിലെ 39ാം ഓവറിലെ അവസാന ബോളില്‍ കാഗിസോ റബാഡ നോ ബോള്‍ എറിഞ്ഞപ്പോള്‍ താന്‍ അല്‍പ്പം പരിഭ്രമിച്ചു പോയതായി ഡെയ്ല്‍ സ്‌റ്റെയ്ന്‍ വെളിപ്പെടുത്തി. കാഗിസോ റബാഡ ആ നോ ബോള്‍ എറിഞ്ഞപ്പോള്‍ പ്ലീസ് ഇതു സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നായിരുന്നു ഞാന്‍ മനസ്സില്‍ പറഞ്ഞത്. കാരണം നിങ്ങള്‍ക്കറിയില്ല സഞ്ജു സാംസണിനെപ്പോലെ ഒരാള്‍ക്കു എന്തും സാധിക്കും. അത്രയും മികച്ച ഫോമിലാണ് അദ്ദേഹം, വളരെയധികം ആത്മവിശ്വാസവുമുണ്ട്.

ഐപിഎല്ലില്‍ കണ്ടിട്ടുണ്ട്
ഐപിഎല്ലില്‍ ഞാന്‍ സഞ്ജുവിന്റെ പ്രകടനങ്ങള്‍ കണ്ടിട്ടുണ്ട്. ബൗളര്‍മാരെ നേരിടാനും ആഗ്രഹിക്കുന്നതു പോലെ ബൗണ്ടറികളും സിക്‌സറുമടിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്. പ്രത്യേകിച്ചും കളിയുടെ അവസാന രണ്ടോവറില്‍ സഞ്ജു വളരെ അപകടകാരിയാണെന്നും സ്റ്റെയ്ന്‍ വിലയിരുത്തി.

ഷംസിക്കു മോശം ദിവസം
യുവരാജ് സിങിനെപ്പോലെ ഓവറിലെ ആറു ബോളുകളിലും സിക്‌സറുകളടിക്കാനുള്ള ശേഷി സഞ്ജു സാംസണിനുണ്ട്. തബ്രെയ്‌സ് ഷംസിയായിരിക്കും അവസാന ഓവര്‍ ബൗള്‍ ചെയ്യുകയെന്നു അറിയായിരുന്നു. ഷംസിക്കു മോശം ദിവസമായിരുന്നു ഇതെന്നു സഞ്ജുവിനും ബോധ്യമുണ്ടായിരുന്നു. കാഗിസോ റബാഡ ആ നോ ബോള്‍ എറിഞ്ഞപ്പോള്‍ ഞാന്‍ പരിഭ്രമിച്ചിരുന്നു. കാരണം യുവിയെപ്പോലെയുള്ള പ്ലെയറാണ് സഞ്ജു. ജയിക്കാന്‍ 30 പ്ലസ് റണ്‍സ് ആവശ്യമെങ്കില്‍ ഓവറിലെ ആറു ബോളിലും സിക്‌സറുകളടിച്ച് സഞ്ജുവിനു ടീമിനെ വിജയിപ്പിക്കാന്‍ കഴിയുമെന്നും ഡെയ്ല്‍ സ്റ്റെയ്ന്‍ നിരീക്ഷിച്ചു.
Also Read: ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടി20 ടീമില്‍ അഴിച്ചുപണി വരും! അഞ്ചു പേര്‍ ടീമിലേക്ക്

നോ ബോള്‍ ബിഷ്നോയ്ക്കെതിരേ
39ാം ഓവറിലെ അവസാന ബോളില്‍ പുതുതായി ക്രീസിലെത്തിയ യുവ സ്പിന്നര്‍ രവി ബിഷ്‌നോയ്‌ക്കെതിരേയായിരുന്നു കാഗിസോ റബാഡ നോ ബോളെറിഞ്ഞത്. ഈ ബോളില്‍ ആഞ്ഞു വീശിയ ബിഷ്‌നോയിയെ കവേഴ്‌സില്‍ ക്യാപ്റ്റന്‍ ടെംബ ബവുമ പിടികൂടുകയും ചെയ്തു. പുറത്തായെന്നു കരുതി ബിഷ്‌നോയ് ക്രീസ് വിടവെയായിരുന്നു അതു ബോളാണെന്നു വ്യക്തമായത്. റബാഡ ഓവര്‍ സ്‌റ്റെപ്പ് ചെയ്തതായി റീപ്ലേയില്‍ തെളിയുകയായിരുന്നു. തുടര്‍ന്നു ലഭിച്ച ഫ്രീഹിറ്റില്‍ ബിഷ്‌നോയ് ബൗണ്ടറിയടിക്കുകുയും ചെയ്തു. പക്ഷെ ഈ ഓവറില്‍ ഏഴു റണ്‍സ് മാത്രമേ റബാഡ വഴങ്ങിയുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications