Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയിച്ച ടീം മാറ്റാന്‍ ഇന്ത്യ, തെറിക്കുക യുവതാരം? പകരം കോള്‍ സഞ്ജുവിനല്ല!! നാലാമങ്കത്തിലെ 11

ലഖ്‌നൗ: സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു പിന്നാലെ ടി20 പരമ്പരയും സ്വന്തമാക്കാനുറച്ചായിരിക്കും ഇന്ത്യ നാലാമങ്കത്തിന് കച്ചമുറുക്കുക. ബുധനാഴ്ച രാത്രി ഏഴു മണിക്ക് ലഖ്‌നൗവിലെ എകാന സ്റ്റേഡിയത്തിലാണ് പോരാട്ടം. നിലവില്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലായിനാല്‍ അടുത്ത കളി ജയിച്ചാല്‍ സൂര്യകുമാര്‍ യാദവിനും സംഘത്തിനും 3-1ന്റെ അഭേദ്യമായ ലീഡ് കൈക്കലാക്കാം.

വിജയം തന്നെ ലക്ഷ്യമിട്ടാവും ഇന്ത്യന്‍ ടീം ലഖ്‌നൗവിലൈത്തുന്നത്. ധരംശാലയില്‍ നടന്ന മൂന്നാം ടി20യില്‍ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം കൊയ്യാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ഇതേ വിന്നിങ് കോമ്പിനേഷനെ അടുത്ത കളിയിലും ഇന്ത്യ നിലനിര്‍ത്തിയേക്കില്ല. സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.

GILL ABHISHEK

ടീമിലെ മാറ്റമെന്ത്?

മൂന്നാം ടി20യില്‍ ജയിച്ച അതേ ടീമിനെ തന്നെ അടുത്ത കളിയിലും ഇന്ത്യ നിലനിര്‍ത്താനുള്ള സാധ്യത കുറവാണ്. എന്നാല്‍ ടീം കോമ്പിനേഷനില്‍ വലിയ അഴിച്ചുപണികള്‍ പ്രതീക്ഷിക്കുകയും വേണ്ട. ഒരു മാറ്റം മാത്രമ പ്ലെയിങ് ഇലവനില്‍ ഇന്ത്യ വരുത്താനിടയുള്ളൂ. അതാവട്ടെ ബൗളിങ് ലൈനപ്പിലുമായിരിക്കും.

കുടുംബപരമായ ഒരു ആവശ്യത്തെ തുടര്‍ന്ന് മൂന്നാം ടി20ക്കു മുമ്പ് ടീം വിട്ട സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ അടുത്ത മല്‍സരത്തില്‍ തിരിച്ചെത്തിയേക്കും. അങ്ങനെയെങ്കില്‍ സ്ഥാനം നഷ്ടമാവുക മറ്റൊരു പേസര്‍ ഹര്‍ഷിത് റാണയ്ക്കായിരിക്കും. ഐസിസി ടി20 ലോകകപ്പ് തൊട്ടരികില്‍ നില്‍ക്കെ ബുംറ പരമാവധി മല്‍സരങ്ങളില്‍ കളിക്കേണ്ടത് പ്രധാനമാണ്.

അതിനാല്‍ അദ്ദേഹം തിരിച്ചെത്തിയാല്‍ തീര്‍ച്ചയായും അടുത്ത മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ പ്രതീക്ഷിക്കുകയും ചെയ്യാം. പഞ്ചാബിലെ മുള്ളന്‍പൂരില്‍ ഇന്ത്യ പരാജയപ്പെട്ട രണ്ടാം ടി20യില്‍ ബുംറ മോശം ബൗളിങായിരുന്നു കാഴ്ചവച്ചത്.

നാലോവറില്‍ 11.20 ഇക്കോണമി റേറ്റില്‍ 45 റണ്‍സ് അദ്ദേഹം വാരിക്കോരി നല്‍കിയിരുന്നു. വിക്കറ്റുകളൊന്നും ലഭിച്ചതുമില്ല. അതിനാല്‍ മികച്ചൊരു സ്‌പെല്ലുമായി ബുംറയ്ക്കു ശക്തമായൊരു തിരിച്ചുവരവ് ആവശ്യമാണ്. നാലാം ടി20 ഇതിനു നല്ല അവസരവും കൂടിയാവും.

ഹര്‍ഷിത്തിനു പകരം ബുംറ മടങ്ങിയെത്തുന്നതൊഴിച്ചാല്‍ നാലാമങ്കത്തില്‍ ഇന്ത്യന്‍ ഇലവനില്‍ മറ്റു മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ കഴിഞ്ഞ മൂന്നു കളിയിലും അവസരമില്ലാതെ ബെഞ്ചിലാണെങ്കിലും അടുത്തതിലും കോള്‍ പ്രതീക്ഷിക്കേണ്ടതില്ല. കാരണം ഇപ്പോഴത്തെ ടീം കോമ്പിനേഷനില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുക അസാധ്യമായി മാറിയിരിക്കുകയാണ്.

ഓപ്പണിങില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കാന്‍ ടീം മാനേജ്‌മെന്റിനു യാതൊരു പ്ലാനുമില്ല. ഈ വര്‍ഷം ഫിഫ്റ്റികളില്ലെങ്കിലും അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ തന്നെയാണ് കോച്ച് ഗൗതം ഗംഭീറിന്റെ ഉറച്ച തീരുമാനം.

അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഗില്‍ തന്നെ ഓപ്പണിങില്‍ തുടരും. മൂന്ന്, നാല് നമ്പറുകളില്‍ തിലക് വര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തന്നെ തുടരും. ഈ പൊസിഷനില്‍ ഇരുവരും വച്ചു മാറാനും സാധ്യതയുണ്ട്. അഞ്ച്, ആറ് സ്ഥാനങ്ങളില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെയും ഹാര്‍ദിക് പാണ്ഡ്യയുമാണ് കളിക്കുക.

JASPRIT BUMRAH

ഏഴാമന്‍ വിക്കറ്റ് കീപ്പറും ഫിനിഷറുമായ ജിതേഷ് ശര്‍മയുമാവും. ഈ പൊസിഷനില്‍ ബാറ്റ് ചെയ്യാന്‍ മിടുക്കനും അദ്ദേഹമാണ്. സഞ്ജുവിനു മേല്‍ ജിതേഷിനു മുന്‍തൂക്കം നല്‍കുന്നതും ഇതാണ്.

തുടര്‍ന്നു ബൗളര്‍മാരുടെ ഊഴമാണ്. എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ സ്റ്റാര്‍ സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും കളിക്കും. അതിനു ശേഷം അവസാനത്തെ രണ്ടു പേര്‍ പേസ് ജോടികളായ അര്‍ഷ്ദീപ് സിങും ബുംറയുമായിരിക്കും..

നാലാം ടി20യിലെ ഇന്ത്യന്‍ 11

ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Story first published: Monday, December 15, 2025, 16:31 [IST]
Other articles published on Dec 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+