For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ആറു ബോളില്‍ 3 റണ്‍സ്, ബാറ്റിങിലും ആവേശ് ദുരന്തം! നിസ്സഹായനായി സഞ്ജു

19ാം ഓവറാണ് കളിയിലെ വഴിത്തിരിവായത്

സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ഒമ്പതു റണ്‍സിനു പൊരുതിത്തോറ്റ ആദ്യ ഏകദിനത്തില്‍ പേസര്‍ ആവേശ് ഖാന്റെ ബാറ്റിങ് സമീപനത്തിനെതിരേ വന്‍ വിമര്‍ശനം. കളിയുടെ നിര്‍ണായക ഘട്ടത്തില്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ ആവേശ് സിംഗിളെടുത്ത് മികച്ച ഫോമിലുള്ള സഞ്ജു സാംസണിനു സ്‌ട്രൈക്ക് നല്‍കാന്‍ ശ്രമിക്കാതെ എല്ലാ ബോളിലും ആഞ്ഞു വീശുകയായിരുന്നു. ഇതാണ് ആരാധകരെ ക്ഷുഭിതരാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ താരത്തിനെതിരേ ആഞ്ഞടിക്കുകയും ചെയ്തു.

നേരത്തേ ബൗളിങില്‍ ഏഷ്യാ കപ്പിലടക്കം ഒരുപാട് മല്‍സരങ്ങളില്‍ റണ്‍സ് വാരിക്കോരി നല്‍കി ആവേശ് ഇന്ത്യയുടെ ദുരന്ത നായകനായിട്ടുണ്ട്. ഇപ്പോഴിതാ ബാറ്റിങിലും സ്വാര്‍ഥത കാണിച്ച് പേസര്‍ ഇന്ത്യയെ പരാജയത്തിലേക്കു തള്ളിയിട്ടിരിക്കുകയാണ്.

38ാം ഓവറില്‍ ക്രീസിലെത്തി

38ാം ഓവറില്‍ ക്രീസിലെത്തി

38ാം ഓവറിലായിരുന്നു ആവേശ് ഖാന്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വന്നത്. ലുംഗി എന്‍ഗിഡിയെറിഞ്ഞ ഈ ഓവറില്‍ ഇന്ത്യ തുടര്‍ച്ചയായി രണ്ടു ബോളുകളില്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ (33), കുല്‍ദീപ് യാദവ് (ഗോള്‍ഡന്‍ ഡെക്ക്) എന്നിവരെ നഷ്ടമായി നില്‍ക്കെയാണ് ആവേശിന്റെ വരവ്. ആദ്യബോളില്‍ സിംഗിളെടുത്ത് എന്‍ഗിഡിക്ക് ഹാട്രിക്ക് നിഷേധിച്ചെങ്കിലും പിന്നീട് അങ്ങോട്ട് ആവേശിന്റെ ബാറ്റിങ് ഇന്ത്യന്‍ ആരാധകരുടെ ക്ഷമ പരീക്ഷിക്കുന്നതായിരുന്നു.

സഞ്ജുവിന് സ്ട്രൈക്ക് കൊടുത്തില്ല

സഞ്ജുവിന് സ്ട്രൈക്ക് കൊടുത്തില്ല

പരിചയസമ്പന്നനായ കാഗിയോ റബാഡയെറിഞ്ഞ 39ാം ഓവറിലെ ആദ്യ ബോള്‍ നേരിട്ടത് ആവേശ് ഖാനായിരുന്നു. ക്രീസില്‍ മറുവശത്ത് 57 ബോളില്‍ 67 റണ്‍സുമായി സഞ്ജു സാംസണ്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ സിംഗിളെടുത്ത് എത്രയും വേഗം സഞ്ജുവിന് സ്‌ട്രൈക്ക് കൊടുക്കുകയെന്നതായിരുന്നു ആവേശിനു മുന്നിലുള്ള ഏറ്റവും നല്ല മാര്‍ഗം. പക്ഷെ അതിനു ശ്രമിക്കാതെ ആദ്യ ബോള്‍ മുതല്‍ റബാഡയെ സിക്‌സറടിക്കാന്‍ ആഞ്ഞുവീശി ആവേശ് ദുരന്ത കഥാപാത്രമായി മാറുന്നതാണ് കണ്ടത്.

Also Read: IND vs SA: ഇന്ത്യയുടെ രണ്ടു പേര്‍ 'ടെസ്റ്റ്' കളിച്ചു! ഇല്ലെങ്കില്‍ സഞ്ജു കളി ഫിനിഷ് ചെയ്‌തേനെ

റബാ‍ഡ പുറത്താക്കി

റബാ‍ഡ പുറത്താക്കി

ആദ്യ രണ്ടു ബോളിലും താരത്തിനു റണ്ണെടുക്കാനായില്ല. മൂന്നാമത്തെ ബോളില്‍ സിംഗിള്‍ നേടി സഞ്ജുവിന് സ്‌ട്രൈക്ക് കൊടുക്കാതെ ആവേശ് ഡബിള്‍ നേടി വീണ്ടും സ്‌ട്രൈക്ക് നേരിടാനെത്തി. അടുത്ത ബോളില്‍ റണ്ണൊന്നുമില്ല. അഞ്ചാമത്തെ ബോളില്‍ ആവേശിനെ റബാഡ പുറത്താക്കുകയും ചെയ്തു. മികച്ചൊരു ക്യാച്ചിലൂടെ ടെംബ ബവുമയാണ് ആവേശിനെ പിടികൂടിയത്. ആറു ബോളില്‍ താരം നേടിയത് മൂന്ന് റണ്‍സ് മാത്രം.

Also Read: ക്യാപ്റ്റനായി രോഹിത്തിന്റെ 'ഹണിമൂണ്‍' തീരുന്നു, വലിയ കുഴപ്പത്തിലായേക്കും! ഫാന്‍സ് ക്ഷമിക്കില്ല

ഏഴു റണ്‍സ് മാത്രം

ഏഴു റണ്‍സ് മാത്രം

പിന്നീടെത്തിയ രവി ബിഷ്‌നോയ് ഒരു ബൗണ്ടറിയടിച്ചെങ്കിലും ഏഴു റണ്‍സ് മാത്രമേ ഇന്ത്യക്കു ലഭിച്ചുള്ളൂ. സഞ്ജുവിന് ഓവറില്‍ ഒരു തവണ പോലും സ്‌ട്രൈക്ക് നേരിടാന്‍ അവസരം കിട്ടിയില്ല. തബ്രെയ്‌സ് ഷംസിയെറിഞ്ഞ അവസാന ഓവറില്‍ ഒരു സിക്‌സറും മൂന്നു ബൗണ്ടറിയുമടക്കം സഞ്ജു 20 റണ്‍സ് വാരിക്കൂട്ടി. പക്ഷെ തൊട്ടുമുമ്പത്തെ ഓവറില്‍ ആവേശ് കാണിച്ച മണ്ടത്തരം കാരണം സഞ്ജുവിന് കളി ജയിപ്പിക്കാനുമായില്ല.

വന്‍ വിമര്‍ശനം

വന്‍ വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ആവേശ് ഖാനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ആവേശ് ഖാന്‍ 39ാമത്തെ ഓവര്‍ പാഴാക്കിയെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
മണ്ടത്തരം. ഇന്ത്യയുടെ ടോപ് ഫോര്‍ 102 ബോളില്‍ 56 റണ്‍സാണ് നേടിയത്. പലരും സഞ്ജുവിലാണ് കുറ്റം കാണുന്നത്. ആവേശ് സിംഗിളെടുത്ത് സഞ്ജുവിന സ്‌ട്രൈക്ക് നല്‍കാന്‍ ഒരിക്കലും ശ്രമിച്ചില്ല. എല്ലാ ബോളിലും സിക്‌സറടിക്കാനാണ് അയാള്‍ മുതിര്‍ന്നതെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

ആവേശിനെ എന്തിനെടുത്തു?

ആവേശിനെ എന്തിനെടുത്തു?

ദീപക് ചാഹര്‍ ടീമില്‍ ലഭ്യമായിരിക്കുമ്പോള്‍ എന്ത് നാശത്തിനാണ് ആവേശ് ഖാനെ ടീമിലെടുത്തത്. ബൗള്‍ ചെയ്യാനുമറിയില്ല, ബാറ്റിങുമറിയില്ലെന്നു ഒരു യൂസര്‍ ആഞ്ഞടിച്ചു.
കാഗിസോ റബാഡയ്‌ക്കെതിരേ ഷോട്ടുകള്‍ പായിക്കാന്‍ ആവേശ് ഖാന് ഒരിക്കലുമാവില്ല. സിംഗിളെടുക്കാന്‍ ആവേശിനോടു സഞ്ജു സാംസണിനു പറയാമായിരുന്നു. പകരം അടിക്കാനാണ് സഞ്ജു ആവശ്യപ്പെട്ടതെന്നു ആവേശിനെ അനുകൂലിച്ച് ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Story first published: Friday, October 7, 2022, 13:29 [IST]
Other articles published on Oct 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+