For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND Vs SA: ധവാന്‍ - ഗില്‍ ഓപ്പണിങ്, സഞ്ജു അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

നാല് പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ ഏകദിന ടീമിന് കരുത്തരായ ദക്ഷിണാഫ്രിക്കയെ വീഴ്ത്തുക പ്രയാസമായിരിക്കും.

1

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന പരമ്പര 6ന് ആരംഭിക്കാന്‍ പോവുകയാണ്. ഇന്ത്യയുടെ ഒന്നാം നിര ടീം ടി20 ലോകകപ്പ് കളിക്കാന്‍ ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനാല്‍ രണ്ടാം നിര ടീമുമായാവും ഇന്ത്യ ഏകദിന പരമ്പരക്കിറങ്ങുക. ശിഖര്‍ ധവാന്‍ ക്യാപ്റ്റനും ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനുമായുള്ള ടീമിനെ ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. നാല് പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യയുടെ ഏകദിന ടീമിന് കരുത്തരായ ദക്ഷിണാഫ്രിക്കയെ വീഴ്ത്തുക പ്രയാസമായിരിക്കും.

ഏറ്റവും മികച്ച പ്ലേയിങ് 11ത്തന്നെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്. ടി20 പരമ്പര ഇന്ത്യ നേടിയതിനാല്‍ ഏകദിന പരമ്പരയിലൂടെ തിരിച്ചുവരേണ്ടത് ദക്ഷിണാഫ്രിക്കയ്ക്കും അഭിമാന പ്രശ്‌നമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് കളത്തിലിറക്കാന്‍ സാധിക്കുന്ന ഏറ്റവും ബെസ്റ്റ് പ്ലേയിങ് 11 പരിശോധിക്കാം.

ശിഖര്‍ ധവാന്‍ - ശുബ്മാന്‍ ഗില്‍

ശിഖര്‍ ധവാന്‍ - ശുബ്മാന്‍ ഗില്‍

നായകന്‍ ശിഖര്‍ ധവാനൊപ്പം ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലിനെത്തന്നെയാവും പരിഗണിക്കുക. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലും സിംബാബ് വെക്കെതിരായ പരമ്പരയിലുമെല്ലാം ഇരുവരും ഓപ്പണര്‍മാരായി എത്തിയപ്പോള്‍ മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനായിരുന്നു. 2023ലെ ഏകദിന ലോകകപ്പില്‍ ബാക്കപ്പ് ഓപ്പണറായെങ്കിലും ഗില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ട്. അതിവേഗം റണ്‍സുയര്‍ത്തുന്ന താരം എന്നതിലുപരിയായി ക്ലാസിക് ബാറ്റിങ് ശൈലിയില്‍ കളിക്കുന്ന താരമാണ് ഗില്‍. രണ്ട് പേരുടെയും പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Also Read : രോഹിത് ശര്‍മയേക്കാള്‍ ചെറുപ്പം, പക്ഷെ ഇതിനോടകം വിരമിച്ചു!, അഞ്ച് താരങ്ങളിതാ

ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍

ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍

മൂന്നാം നമ്പറില്‍ ഇന്ത്യ ശ്രേയസ് അയ്യരെയാവും പരിഗണിക്കുക. ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ശ്രേയസ്. കൂടാതെ ടി20 ലോകകപ്പില്‍ ഇന്ത്യ ബാക്കപ്പ് താരമായും ശ്രേയസിനെ പരിഗണിച്ചിട്ടുണ്ട്. താരത്തിനെ ഫോമില്‍ നിലനിര്‍ത്തേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. മൂന്നാം നമ്പറില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ശ്രേയസ്.

നാലാം നമ്പറില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനാണ് സാധ്യത. സമീപകാലത്തെ പ്രകടനങ്ങള്‍ മോശമാണെങ്കിലും ഇന്ത്യ ഇപ്പോഴും വലിയ പ്രതീക്ഷ വെക്കുന്ന താരമാണ് ഇഷാന്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിയുന്ന ഇഷാന് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. ടീമില്‍ തുടരാന്‍ ഇഷാന്‍ മികച്ച പ്രകടനം തുടരേണ്ടതായുണ്ട്.

അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണുണ്ടാവും. ഇന്ത്യ എ ടീമിനെ ന്യൂസീലന്‍ഡിനെതിരേ നയിച്ച് മൂന്ന് മത്സര പരമ്പര തൂത്തുവാരാന്‍ സഞ്ജുവിനായിരുന്നു. പരമ്പരയിലെ ടോപ് സ്‌കോററും സഞ്ജുവായിരുന്നു. ടി20 ലോകകപ്പില്‍ നിന്ന് തഴയപ്പെട്ട സഞ്ജുവിന് നിലവിലെ മികച്ച ഫോം തുടരേണ്ടത് അത്യാവശ്യമാണ്.

രാഹുല്‍ ത്രിപാഠി, ഷഹബാസ് അഹമ്മദ്, ശര്‍ദുല്‍ ഠാക്കൂര്‍

രാഹുല്‍ ത്രിപാഠി, ഷഹബാസ് അഹമ്മദ്, ശര്‍ദുല്‍ ഠാക്കൂര്‍

ആറാം നമ്പറില്‍ ഫിനിഷര്‍ റോളില്‍ ഇന്ത്യക്ക് രാഹുല്‍ ത്രിപാഠിയെ പരിഗണിക്കാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരങ്ങളിലൊരാളാണ് രാഹുല്‍ ത്രിപാഠി. ഏത് പൊസിഷനിലും തിളങ്ങാന്‍ കെല്‍പ്പുള്ള താരത്തെ നേരത്തെ ടി20 ടീമിലേക്ക് ഇന്ത്യ പരിഗണിച്ചിരുന്നെങ്കിലും അരങ്ങേറ്റത്തിന് അവസരം നല്‍കിയിരുന്നില്ല. ഷഹബാസ് അഹമ്മദ് ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ്. ഇടം കൈയന്‍ സ്പിന്നറെ പ്ലേയിങ് 11 ഇന്ത്യക്ക് അത്യാവശ്യമാണെന്ന് പറയാം. എട്ടാം നമ്പറില്‍ പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറിനെയും കളിപ്പിക്കാം.

Also Read : 'ഇന്ത്യ സഹീര്‍ ഖാന്റെ പകരക്കാരനെ കണ്ടെത്തി', അവന്‍ ബെസ്റ്റ്, പ്രശംസിച്ച് കമ്രാന്‍ അക്മല്‍

ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്

ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്

ഒമ്പതാം നമ്പറില്‍ ദീപക് ചഹാറിനെ കളിപ്പിക്കാം. ന്യൂബോളില്‍ സ്വിങ് കണ്ടെത്താനും വിക്കറ്റ് വീഴ്ത്താനും അദ്ദേഹം മിടുക്കനാണ്. നന്നായി ബാറ്റ് ചെയ്യാനും കഴിവുള്ള താരത്തെ ഇന്ത്യക്ക് സാഹചര്യത്തിനനുസരിച്ച് ബാറ്റിങ്ങില്‍ പ്രമോഷന്‍ നല്‍കാം. കുല്‍ദീപ് യാദവ് 10ാം നമ്പറില്‍ ഉണ്ടാവും. ചൈനാമാന്‍ സ്പിന്നറുടെ സമീപകാല പ്രകടനങ്ങള്‍ മോശമില്ല. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ് കുല്‍ദീപ്. 11ാം നമ്പറില്‍ പേസര്‍ മുഹമ്മദ് സിറാജിനാണ് അവസരം. ന്യൂബോളില്‍ മിടുക്കുകാട്ടാന്‍ സിറാജിന് സാധിക്കും.

Story first published: Monday, October 3, 2022, 14:00 [IST]
Other articles published on Oct 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+