Ind Vs Sa 2022: ഇപ്പോഴും രാഹുലിനെതിരേ വിമര്‍ശനം?, കാരണം മനസിലാകുന്നില്ല! - ആകാശ് ചോപ്ര

തിരുവനന്തപുരം: ടി20 ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര കളിക്കുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ജയം നേടി മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ദക്ഷിണാഫ്രിക്ക മുന്നോട്ട് വെച്ച് 107 റണ്‍സ് വിജയലക്ഷ്യം 20 പന്തുകള്‍ ബാക്കിനിര്‍ത്തി ഇന്ത്യ മറികടന്നു.
കെ എല്‍ രാഹുല്‍ (51*) സൂര്യകുമാര്‍ യാദവ് (50*) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് ബാറ്റുകൊണ്ട് ജയമൊരുക്കിയത്. രണ്ട് പേരും ഗംഭീര പ്രകടനം തന്നെ കാഴ്ചവെച്ചു. എന്നാല്‍ മെല്ലപ്പോക്ക് ബാറ്റിങ്ങെന്ന പേരില്‍ രാഹുലിനെതിരേ വീണ്ടും വിമര്‍ശനം ഉണ്ടായി. 56 പന്തുകള്‍ നേരിട്ട് 2 ഫോറും 4 സിക്‌സുകളും ഉള്‍പ്പെടെയാണ് രാഹുല്‍ അര്‍ധ സെഞ്ച്വറി നേടിയത്. 91.07 സ്‌ട്രൈക്കറേറ്റിലുള്ള മെല്ലപ്പോക്ക് ഇന്നിങ്‌സാണിതെങ്കിലും ആ സാഹചര്യം വിലയിരുത്തുമ്പോള്‍ മികച്ച ഇന്നിങ്‌സെന്ന് തന്നെ വിശേഷിപ്പിക്കാം.

സാഹചര്യത്തിനൊത്ത് കളിച്ചു
എന്നിട്ടും രാഹുല്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇപ്പോഴും രാഹുല്‍ വിമര്‍ശിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നാണ് ആകാശ് പറഞ്ഞത്. 'രാഹുലിന്റെ പ്രകടനത്തെ ആരാധകര്‍ ഇപ്പോഴും വിമര്‍ശിക്കുന്നു. അതിന്റെ കാരണം മനസിലാവുന്നില്ല. സാഹചര്യം പ്രയാസമുള്ളപ്പോള്‍ 107 റണ്‍സ് പിന്തുടരുമ്പോള്‍ ഏതൊരു ബാറ്റ്‌സ്മാനാണ് അടിച്ചുകളിക്കാന്‍ ശ്രമിക്കുക?.
ഭേദപ്പെട്ട റണ്‍സ് നേടണമെങ്കില്‍ത്തന്നെ ധൈര്യവും ആത്മവിശ്വാസവും വേണം. പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കാതെ അടിച്ചുകളിച്ച് വിക്കറ്റ് നടത്തുകയായിരുന്നോ വേണ്ടിയിരുന്നത്. അങ്ങനെ ചെയ്താല്‍ അവന്‍ ഉത്തരവാദിത്തമില്ലാത്തവനാവും. എന്റെ അഭിപ്രായത്തില്‍ അവന്‍ നന്നായി ബാറ്റ് ചെയ്തു. സാഹചര്യം മനസിലാക്കി കളിച്ചു. അതുകൊണ്ട് തന്നെ അനാവശ്യ വിമര്‍ശനങ്ങള്‍ നിര്‍ത്തൂ'-ആകാശ് ചോപ്ര പറഞ്ഞു.

മെല്ലപ്പോക്ക് ബാറ്റിങ്ങിന് വിമര്‍ശനം
പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ രാഹുലിന് വേഗത്തില്‍ റണ്‍സുയര്‍ത്താനാവുന്നില്ല. ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവുന്നില്ല. രാഹുല്‍-രോഹിത് കൂട്ടുകെട്ട് മികച്ച സ്‌കോര്‍ നേടേണ്ടത് ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ഇപ്പോഴും ഇരുവര്‍ക്കും തമ്മില്‍ മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനാവുന്നില്ല.
രാഹുല്‍ പവര്‍പ്ലേ മുതലാക്കാത്ത ബാറ്റ്‌സ്മാനാണെന്നാണ് പൊതുവേയുള്ള ആക്ഷേപം. നിലവില്‍ രോഹിത് ശര്‍മ ആക്രമിക്കുമ്പോള്‍ രാഹുല്‍ നിലയുറപ്പിച്ച് കളിക്കുകയാണ് ചെയ്യുന്നത്. എന്നിട്ടും ഈ കൂട്ടുകെട്ടിന് മികവ് കാട്ടാന്‍ സാധിക്കുന്നില്ല. രാഹുല്‍ നിലയുറപ്പിച്ച് കളിച്ച കാര്യവട്ടത്ത് സൂര്യകുമാര്‍ യാദവ് വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെക്കുന്നത്. 33 പന്തുകള്‍ നേരിട്ട് 5 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 151.51 സ്‌ട്രൈക്കറേറ്റിലാണ് സൂര്യ കളിച്ചത്.

ഫോം തുടരേണ്ടത് നിര്‍ണ്ണായകം
ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ രാഹുലിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. അതിവേഗത്തില്‍ താരം റണ്‍സുയര്‍ത്തേണ്ടതായുണ്ട്. അതിന് രാഹുലിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാം. അതുകൊണ്ട് തന്നെ താരത്തില്‍ പ്രതീക്ഷകളേറെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications