IND vs PAK: ഇന്ത്യന്‍ ഫാന്‍സ് തോറ്റാല്‍ ഇങ്ങനെയാണ്, 'വെറുതേ അലറും', ക്ഷമയില്ലെന്ന് അക്തര്‍

ദുബായ്: ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്താനെ ഇന്ത്യ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചത് ഇന്ത്യന്‍ ആരാധകര്‍ വലിയ ആഘോഷമാക്കിയിരുന്നു. ഏറെ നാളത്തെ ഇടവേളക്ക് ശേഷമെത്തിയ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ പാകിസ്താനെ ഇന്ത്യ തകര്‍ത്തത് വലിയ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം സ്വീകരിച്ചത്. എന്നാല്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യയോട് പാകിസ്താന്‍ കണക്കുതീര്‍ത്തിരിക്കുകയാണ്. അഞ്ച് വിക്കറ്റിനാണ് ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചത്.
അവസാന ഓവറിലേക്ക് നീണ്ട ത്രില്ലറിനൊടുവിലാണ് പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള തോല്‍വിയാണിത്. അതുകൊണ്ട് തന്നെ ആരാധകര്‍ വലിയ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്നത്. നിര്‍ണ്ണായക ക്യാച്ച് പാഴാക്കിയ അര്‍ഷദീപ് സിങ്ങിനെതിരേ വ്യാപക സൈബര്‍ ആക്രമണം നടക്കുന്നതും ഈ തോല്‍വി ഇന്ത്യന്‍ ആരാധകരെ അത്രത്തോളം വേദനിപ്പിച്ചുവെന്നതിന്റെ തെളിവാണ്.

ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ആരാധകരെ പരിഹസിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ പേസര്‍ ഷുഹൈബ് അക്തര്‍. ഇന്ത്യന്‍ ആരാധകര്‍ക്ക് ക്ഷമയില്ലെന്നാണ് അക്തര്‍ അഭിപ്രായപ്പെട്ടത്. 'മുഹമ്മദ് നവാസിന് ബാറ്റിങ് പ്രൊമോഷന്‍ നല്‍കാനുള്ള ബാബര്‍ അസമിന്റെ തീരുമാനം മികച്ച നീക്കമാണ്. തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ആരാധകര്‍ ശാന്തരാകണം.
എന്നാല്‍ അതിന് ശേഷവും അവര്‍ അലമുറയിടുകയാണ്. പ്രതീക്ഷ കൈവിടരുത്, പാകിസ്താനികളെന്ന നിലയില്‍ ഇന്ത്യ ഫൈനല്‍ കളിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയും പാകിസ്താനും ടൂര്‍ണമെന്റില്‍ മൂന്ന് തവണ ഏറ്റുമുട്ടുമെന്ന് നേരത്തെ ഞാന്‍ പറഞ്ഞിരുന്നു. ഇന്ത്യ ഫൈനല്‍ കളിക്കും'-അക്തര്‍ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
ASIA CUP: റിഷഭിന് വെല്ലുവിളി ഇഷ്ടമാണ്, അവിടെ കളിപ്പിക്കാം!, നിര്‍ദേശിച്ച് സാബ കരീം

സൂപ്പര്‍ ഫോറില്‍ പാകിസ്താനോട് തോറ്റത് ഇന്ത്യന്‍ ആരാധകരെ വളരെയധികം നിരാശരാക്കിയപ്പോള്‍ ജയം പാക് ആരാധകര്‍ ആഘോഷമാക്കുന്നുണ്ട്. രണ്ട് ടീമിന്റെയും ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റുമുട്ടുകയാണെന്ന് പറയാം. ഇന്ത്യ-പാക് പോരാട്ടം ആരാധകരെ സംബന്ധിച്ച് രണ്ട് രാജ്യങ്ങളുടെയും അഭിമാന പ്രശ്‌നമാണ്. എന്നാല്‍ രണ്ട് രാജ്യത്തിന്റെയും താരങ്ങള്‍ തമ്മില്‍ മികച്ച സൗഹൃദത്തിലാണെന്നും ഇത് കായിക മത്സരം മാത്രമാണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടെന്നതും ആരാധകര്‍ കണക്കിലെടുക്കാറില്ല.

പാകിസ്താനോട് തോറ്റതോടെ ഇന്ത്യയുടെ ഏഷ്യാ കപ്പിലെ ഫൈനലിലേക്കുള്ള യാത്ര കടുപ്പമായിരിക്കുകയാണെന്ന് പറയാം. ശ്രീലങ്കയോടും അഫ്ഗാനിസ്ഥാനോടും ഇന്ത്യക്ക് ജയിക്കാനാവാത്ത പക്ഷം ഫൈനലില്‍ കടക്കാനാവില്ല. ഏതെങ്കിലും ഒരു ടീമിനോട് ജയിച്ചാല്‍ പോലും നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ഫൈനലില്‍ പ്രവേശിക്കാനാവില്ലെന്നുറപ്പ്.

എല്ലാ ആരാധകരും പ്രതീക്ഷിക്കുന്നത് വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടമാണ്. അട്ടിമറികള്‍ സംഭവിക്കാത്ത പക്ഷം ഫൈനലില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടും. അങ്ങനെയാണെങ്കില്‍ വീണ്ടുമൊരു സൂപ്പര്‍ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. രണ്ട് ടീമും താരസമ്പന്നമാണ്. കരുത്തരുടെ പോരാട്ടത്തില്‍ ഭാഗ്യത്തിന് നിര്‍ണ്ണായക പങ്കുണ്ട്.
ദുബായില്‍ ടോസിന് വളരെയധികം പ്രാധാന്യമുണ്ട്. ടോസ് നേടി ആദ്യം പന്തെറിയുന്ന ടീമാണ് കൂടുതല്‍ മത്സരം ജയിച്ചത്. അതുകൊണ്ട് തന്നെ ടോസ് വരുന്ന മത്സരങ്ങളിലും നിര്‍ണ്ണായകമാവും. ആരാധകര്‍ കാത്തിരിക്കുന്നതുപോലെ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടം ഫൈനലില്‍ കാണാനാവുമോയെന്നത് കണ്ടറിയാം. ഫൈനല്‍ പോരാട്ടം ഇന്ത്യ-പാകിസ്താനായാല്‍ ഇന്ത്യക്കാണ് സമ്മര്‍ദ്ദം കൂടുതല്‍.
Asia Cup: ഹര്‍ദിക്കിന്റെ മാറ്റത്തിന് കാരണം മകള്‍!, കൂടുതല്‍ പക്വത വന്നു, ചൂണ്ടിക്കാട്ടി നെഹ്‌റ

ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്ഥിരതയില്ല. ബൗളിങ് നിരയില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം അനുഭവസമ്പത്തുള്ള മറ്റൊരു സീനിയര്‍ പേസറില്ല. ബൗളിങ് നിരയിലെ വിടവ് ബാറ്റിങ്ങില്‍ നികത്താമെന്ന പ്രതീക്ഷയായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. എന്നാല്‍ ബാറ്റ്‌സ്മാന്‍മാരില്‍ വലിയ ഫോമിലും സ്ഥിരതയിലും കളിക്കുന്ന താരങ്ങളാരുമില്ലെന്ന് പറയാം. അതുകൊണ്ട് തന്നെ വീണ്ടുമൊരു സൂപ്പര്‍ പോരാട്ടമെത്തിയാലും ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications