IND vs PAK: രാഹുല്‍ പുറത്താവും?, രോഹിത്-സൂര്യ ഓപ്പണിങ്, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം നാളെ നടക്കാന്‍ പോവുകയാണ്. ടൂര്‍ണമെന്റില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് പാകിസ്താനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ രണ്ടാം തവണ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ആദ്യ തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ അവസാന ഓവര്‍ ത്രില്ലറിലാണ് ഇന്ത്യ ജയിച്ചത്. അതുകൊണ്ട് തന്നെ രണ്ടാം തവണയും വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
രവീന്ദ്ര ജഡേജ പുറത്തായതോടെ ഇന്ത്യയുടെ പ്ലേയിങ് 11 മാറ്റം ഉറപ്പാണ്. പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ ജഡേജയെ നാലാം നമ്പറിലിറക്കിയപ്പോള്‍ റിഷഭ് പന്തിനെ പുറത്തിരുത്തി ദിനേഷ് കാര്‍ത്തികിനെ കളിപ്പിച്ചു. ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ ഇന്ത്യ ഹര്‍ദിക് പാണ്ഡ്യക്ക് വിശ്രമം നല്‍കി പകരം റിഷഭിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയിരുന്നു.

പാകിസ്താനെതിരേ ഇന്ത്യ വീണ്ടുമിറങ്ങുമ്പോള്‍ ചില അപ്രതീക്ഷിത മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് നിരാശപ്പെടുത്തുന്നതായിരുന്നു. രോഹിത് ശര്‍മക്കും കെ എല്‍ രാഹുലിനും തിളങ്ങാനായില്ല. രാഹുല്‍ പാകിസ്താനെതിരേ ഗോള്‍ഡന്‍ ഡെക്കായാണ് മടങ്ങിയത്. രണ്ട് പേരും മോശം ഫോമിലായത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നു.
മെല്ലപ്പോക്ക് ബാറ്റിങ് നടത്തുന്ന കെ എല്‍ രാഹുലിനെ ഇന്ത്യ പ്ലേയിങ് 11 പുറത്തിരുത്താനാണ് സാധ്യത. അങ്ങനെ വന്നാല്‍ രോഹിത്തിനൊപ്പം വിരാട് കോലിയോ സൂര്യകുമാര്‍ യാദവോ ഓപ്പണിങ്ങിലേക്കെത്തിയേക്കും. വിരാട് കോലി ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്നു. ഹോങ്കോങ്ങിനെതിരേ സൂര്യ ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്.
IND vs PAK: ഇന്ത്യക്ക് ഈ 11 പോരാ, രണ്ട് മാറ്റങ്ങള്‍ അനിവാര്യം!, ഇവരുടെ സീറ്റ് തെറിക്കും

റിഷഭ് പന്തിനെ പ്ലേയിങ് 11 പുറത്തിരുത്താന്‍ സാധ്യത കുറവാണ്. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ മധ്യനിരയില്‍ കളിക്കാന്‍ ഇന്ത്യക്ക് വിശ്വസ്തനായ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ വേണം. നിലവിലെ ടീമില്‍ റിഷഭ് മാത്രമാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാനായിട്ടുള്ളത്. അതുകൊണ്ട് തന്നെ റിഷഭിനെ ഇന്ത്യ നാലാം നമ്പറില്‍ കളിപ്പിച്ചേക്കും.

അഞ്ചാം നമ്പറില്‍ പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എത്തും. പാകിസ്താനെതിരേ ഓള്‍റൗണ്ട് മികവ് കാട്ടി ഇന്ത്യയുടെ വിജയ ശില്‍പ്പിയായ ഹര്‍ദിക്കിന് ഹോങ്കോങ്ങിനെതിരേ വിശ്രമം നല്‍കിയിരുന്നു. ആറാം നമ്പറില്‍ ഇന്ത്യ ദിനേഷ് കാര്‍ത്തികിനെ കളിപ്പിച്ചേക്കും. കാര്‍ത്തികിനെ ഫിനിഷര്‍ റോളില്‍ ഇന്ത്യ വിശ്വസിക്കുന്നു. ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവം നികത്താന്‍ അക്ഷര്‍ പട്ടേല്‍ എത്തിയേക്കും.

എട്ടാം നമ്പറില്‍ ഭുവനേശ്വര്‍ കുമാറെത്തുമ്പോള്‍ ഒമ്പതാമനായി സീനിയര്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിന് തന്നെയാവും അവസരം. 10ാം നമ്പറില്‍ അര്‍ഷദീപ് സിങ് തുടരും. 11ാമനായി ആവേശ് ഖാന്‍ തുടരുമോയെന്നതാണ് സംശയം. ദീപക് ചഹാറിനെ ഇന്ത്യ ബാക്കപ്പ് താരമായിത്തന്നെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. അതുകൊണ്ട് തന്നെ പേസറായി ആവേശ് ഖാനെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത കൂടുതല്‍. എന്നാല്‍ താരം റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്തത് ഇന്ത്യക്ക് തലവേദനയായി മാറിയിട്ടുണ്ട്.
IND vs AUS: ടീം പ്രഖ്യാപനം അടുത്ത ആഴ്ച, സഞ്ജുവെത്തും!, സാധ്യതാ ടീമിനെ അറിയാം

അതേ സമയം പാകിസ്താന്‍ പ്ലേയിങ് 11 മാറ്റം വരുത്താതെ തന്നെയാവും ഇറങ്ങുക. പാകിസ്താന്റെ പേസ് നിര എല്ലാ എതിരാളികളേയും വിറപ്പിക്കുന്നു. ബാറ്റിങ് നിരയില്‍ ബാബര്‍ അസമിന്റെ ഫോമും പ്രശ്‌നമാണ്. ആദ്യ രണ്ട് കളികളില്‍ ബാബറിന് തിളങ്ങാനായിട്ടില്ല. മുഹമ്മദ് റിസ്വാന്‍ മികവ് കാട്ടുന്നു. എന്നാല്‍ മധ്യനിരയില്‍ സൂപ്പര്‍ താരങ്ങള്‍ ഫോമിലല്ലാത്തതാണ് പാകിസ്താന്റെ പ്രശ്‌നം.
ഇന്ത്യ സാധ്യതാ 11: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍/വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, യുസ് വേന്ദ്ര ചഹാല്‍, ആവേശ് ഖാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications