IND vs PAK: ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് പുജാര, സൂപ്പര്‍ താരത്തെ തഴഞ്ഞു, ടീം ഇതാ

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം. ചിരവൈരി പോരാട്ടത്തിനായി രണ്ട് ടീമും അവസാന ഘട്ട തയ്യാറെടുപ്പിലാണ്. രണ്ട് ടീമുകളും ഇന്നലെത്തന്നെ പ്ലേയിങ് 11 പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രണ്ട് ടീമും പ്ലേയിങ് 11 സര്‍പ്രൈസാക്കി വെച്ചിരിക്കുകയാണ്. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നിര്‍ണ്ണായകമാവുമെന്നുറപ്പ്.
ഏഷ്യാ കപ്പിലെ നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. 14 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 8 തവണ ഇന്ത്യയും 5 തവണ പാകിസ്താനും ജയിച്ചു. ഇത്തവണയും ടീം കരുത്തില്‍ ഇന്ത്യക്ക് മുന്‍തൂക്കം അവകാശപ്പെടാം. എന്നാല്‍ പാകിസ്താന്‍ നിസാരക്കാരല്ല. ഇതിനോടകം പ്രവചനങ്ങള്‍ ഒട്ടുമിക്ക പ്രമുഖരും നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ പാകിസ്താനെതിരേ ഇന്ത്യയുടെ ബെസ്റ്റ് പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പുജാര.

ഫിനിഷറും സീനിയര്‍ വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തികിനെ തഴഞ്ഞുകൊണ്ടുള്ള പ്ലേയിങ് 11നാണ് പുജാര നിര്‍ദേശിച്ചിരിക്കുന്നത്. ഓപ്പണര്‍മാരായി ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുലിനെത്തന്നെയാണ് പുജാരയും പരിഗണിക്കുന്നത്. പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്ന രാഹുല്‍ സിംബാബ് വെ പര്യടനത്തില്‍ നിരാശപ്പെടുത്തിയിരുന്നു. എങ്കിലും ഇന്ത്യ രാഹുലിന്റെ മികവില്‍ത്തന്നെ വിശ്വാസം അര്‍പ്പിച്ചേക്കും.

മൂന്നാം നമ്പറില്‍ വിരാട് കോലി തന്നെ. കോലിയുടെ ഗംഭീര തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു മാസത്തെ വിശ്രമത്തിന് ശേഷം കഠിന പരിശീലനം നടത്തിയാണ് കോലി ഇപ്പോള്‍ ഏഷ്യാ കപ്പിനിറങ്ങുന്നത്. അതുകൊണ്ട് തന്നെ കോലിയില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ പരിഗണിക്കുന്നത്. പുജാരയും സൂര്യക്ക് തന്നെയാണ് സ്ഥാനം നല്‍കുന്നത്. മധ്യ ഓവറുകളില്‍ അനായാസം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരം സൂര്യ.
ASIA CUP: ഇന്ത്യ vs പാക്, ചിരവൈരി പോരാട്ടത്തിന് മുമ്പ് അറിയണം ഈ 10 റെക്കോഡുകള്‍

അഞ്ചാം നമ്പറില്‍ റിഷഭ് പന്തിനാണ് അവസരം. ദിനേഷ് കാര്‍ത്തിക് - റിഷഭ് പന്ത് എന്നിവരിലൊരാളെ പ്ലേയിങ് 11 പരിഗണിക്കാനാണ് സാധ്യത. ഫിനിഷറായി മാത്രം ഇന്ത്യ പരിഗണിക്കുന്ന കാര്‍ത്തികിനെ തഴഞ്ഞ് റിഷഭ് കളിക്കണമെന്നാണ് പുജാരയും പറയുന്നത്. ആറാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെത്തും. ഇന്ത്യയുടെ മത്സരഫലം തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവുന്ന താരമാണ് ഹര്‍ദിക്. ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും ഹര്‍ദിക്കില്‍ പ്രതീക്ഷയേറെ.

ഏഴാം നമ്പറില്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കാണ് സ്ഥാനം. ജഡേജ ഫിനിഷര്‍ റോളിലടക്കം ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന താരമാണ്. എട്ടാം നമ്പറില്‍ ഭുവനേശ്വര്‍ കുമാറെത്തും. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ഏക സീനിയര്‍ പേസറാണ് ഭുവി. പരിക്കേറ്റ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ടൂര്‍ണമെന്റിനില്ല. ആര്‍ അശ്വിനെയും പുജാര തഴഞ്ഞു. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അപ്രതീക്ഷിതമായാണ് അശ്വിന്‍ ഇടം പിടിച്ചത്. ഇന്ത്യയുടെ പ്ലേയിങ് 11 അശ്വിന്‍ എത്താന്‍ യാതൊരു സാധ്യതയുമില്ല.
ഇനി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ആര് നയിക്കും?, റിഷഭ് വേണ്ട!, അവന്‍ ബെസ്റ്റ്-സാബ കരീം

ഒമ്പതാമനായി ആവേഷ് ഖാനെയാണ് പുജാര നിര്‍ദേശിക്കുന്നത്. ഐപിഎല്ലിലൂടെ യുഎഇ പിച്ചില്‍ അനുഭവസമ്പത്തുള്ള ആവേഷ് മികച്ച പ്രകടനവും ഇവിടെ കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്താനുള്ള സാധ്യത കുറവാണ്. 10ാം നമ്പറില്‍ ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ്. ഡെത്ത് ഓവറില്‍ റണ്ണൊഴുക്ക് തടയാന്‍ മിടുക്കനാണ് യുവ പേസര്‍. ടീമിലെ അവസാനക്കാരന്‍ യുസ് വേന്ദ്ര ചഹാലാണ്. സീനിയര്‍ സ്പിന്നറുടെ മികവ് ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.
പുജാര തിരഞ്ഞെടുത്ത ഇന്ത്യയുടെ 11- രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷദീപ് സിങ്, യുസ്‌വേന്ദ്ര ചഹാല്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications