Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs PAK: ഇന്ത്യ മണ്ടത്തരം കാട്ടരുത്!, ഹര്‍ദിക്കിന് ആ സ്ഥാനം നല്‍കരുത്, ചൂണ്ടിക്കാട്ടി ആകാശ്

1

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന്റെ ആവേശത്തിന്റെ പരകോടിയിലാണ് ആരാധകര്‍. വൈകീട്ട് 7.30ന് ദുബായിലാണ് ഇന്ത്യ-പാക് മത്സരം. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചതിന് പകരം വീട്ടാനുറച്ചാവും രോഹിത് ശര്‍മയും സംഘവും ഇറങ്ങുക. അതേ സമയം ജയം തുടരാനാവും പാകിസ്താന്‍ ശ്രമിക്കുക. രണ്ട് ടീമും ശക്തമായതിനാല്‍ പോരാട്ടം കടുക്കും.

ഇന്ത്യയുടെ പ്ലേയിങ് 11 സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും നല്‍കിയിട്ടില്ല. പാകിസ്താന്റെ പദ്ധതികളും വ്യക്തമല്ല. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യ ബൗളിങ് നിരയില്‍ ആരെയൊക്കെ പരീക്ഷിക്കുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഭുവനേശ്വര്‍ കുമാറിനൊപ്പം അര്‍ഷദീപ് സിങ് സ്ഥാനം പിടിച്ചാല്‍ മൂന്നാം പേസറായി ഹര്‍ദിക് പാണ്ഡ്യയെ പരിഗണിക്കണം. ഇന്ത്യ മൂന്ന് പേസര്‍മാരെയാണോ അതോ മൂന്ന് സ്പിന്നര്‍മാരെയാണോ പരിഗണിക്കുകയെന്നതാണ് കണ്ടറിയേണ്ടത്.

1

ഇപ്പോഴിതാ ഇന്ത്യ മൂന്നാം പേസറായി ഹര്‍ദിക്കിനെ പരിഗണിക്കരുതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. ഹര്‍ദിക്കിനെ മൂന്നാം പേസറായി പരിഗണിക്കുന്നത് മണ്ടത്തരമായിരിക്കുമെന്നാണ് ആകാശ് ചൂണ്ടിക്കാട്ടുന്നത്. ' ഇന്ത്യ മൂന്ന് പേസര്‍മാരുമായി കളിക്കാനാണ് സാധ്യത. കാരണം സ്പിന്‍ ആക്രമണത്തിന് മുതിരുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല.

ഹര്‍ദിക് പാണ്ഡ്യയെ മൂന്നാം പേസറായി പരിഗണിക്കുന്നതിനോട് യോജിപ്പില്ല. കാരണം 160-180 റണ്‍സ് അടിക്കാന്‍ കഴിയുന്ന പിച്ചല്ല ദുബായിലേത്. അര്‍ഷദീപ് സിങ്ങും ഭുവനേശ്വര്‍ കുമാറും ന്യൂബോളില്‍ ഇറങ്ങുമ്പോള്‍ ആവേഷ് ഖാന്‍ മധ്യ ഓവറുകളിലുമെത്തണം. മധ്യനിരയിലെ ജോലിഭാരം ഹര്‍ദിക്കുമായി ആവേഷ് പങ്കിടണം. യുസ്‌വേന്ദ്ര ചഹാലും രവീന്ദ്ര ജഡേജയും നാല് ഓവര്‍ വീതവും പന്തെറിയണം'-ആകാശ് ചോപ്ര പറഞ്ഞു.

ASIA CUP: ഇന്ത്യ vs പാക്, ചിരവൈരി പോരാട്ടത്തിന് മുമ്പ് അറിയണം ഈ 10 റെക്കോഡുകള്‍

2

ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. ജഡേജയും ചഹാലും തന്നെ എത്തുമ്പോള്‍ ആര്‍ അശ്വിന്‍ പ്ലേയിങ് 11ന് പുറത്താകാനാണ് സാധ്യത. ഇന്ത്യ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ് എന്നിവരെ പേസ് നിരയിലേക്ക് പരിഗണിച്ച് ഹര്‍ദിക്കിനെ മൂന്നാം പേസറാക്കാനാണ് സാധ്യത. ഹര്‍ദിക് യുഎഇയില്‍ ഐപിഎല്‍ കളിച്ച് മികവ് കാട്ടിയിട്ടുള്ള താരമാണ്. ബൗണ്‍സും നല്ല വേഗവും പിച്ചിലുണ്ട്. ഇതിനെ മുതലാക്കാന്‍ ഹര്‍ദിക്കിന് സാധിക്കേണ്ടതായുണ്ട്.

3

വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ ബൗളറാണ് ഹര്‍ദിക്കെങ്കിലും ചില സമയങ്ങളില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മടികാട്ടുന്നില്ല. പാകിസ്താനെപ്പോലെ കരുത്തുറ്റ ബാറ്റിങ് നിരയുള്ള ടീമിനെതിരേ ഹര്‍ദിക്കിന്റെ ബൗളിങ്ങിനെ ഇന്ത്യക്ക് വിശ്വസിക്കാനാവുമോയെന്നത് പലരും ആശങ്കയായി ഉയര്‍ത്തുന്ന കാര്യമാണ്. ഇതേ ആശങ്കയാണ് ആകാശ് ചോപ്രയും ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യ പേസ് നിരയിലേക്ക് ദീപക് ചഹാറിനെയും പരിഗണിക്കണമായിരുന്നുവെന്ന് ആകാശ് പറഞ്ഞു. 'പിച്ചിലെ ഇന്ത്യയുടെ മുന്നൊരുക്കം കൃത്യമായിരുന്നുവെന്ന് കരുതുന്നില്ല. പേസര്‍മാരെ പരിഗണിച്ചതില്‍ പ്രശ്‌നമുണ്ട്. ദുബായില്‍ പന്ത് ടേണ്‍ ചെയ്യില്ല. എന്നാല്‍ പേസ് ബൗളിങ് ക്ലിക്കാവും. വേഗവും സ്വിങ്ങും ലഭിക്കും. എന്നാല്‍ ഇന്ത്യക്കൊപ്പം മൂന്ന് പേസ് ബൗളര്‍മാര്‍ മാത്രമാണുള്ളത്.

ഇനി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ആര് നയിക്കും?, റിഷഭ് വേണ്ട!, അവന്‍ ബെസ്റ്റ്-സാബ കരീം

4

ഇന്ത്യ ദീപക് ചഹാറിനെയും കൂടി ടീമിലേക്ക് ഉള്‍പ്പെടുത്തണം. നിലവില്‍ അവന്‍ ബാക്കപ്പ് താരമാണ്. അവന്‍ ഫിറ്റാണ്. നെറ്റിലും മികവ് കാട്ടുന്നുണ്ട്. അവസരം അര്‍ഹിക്കുന്നു. 15 അംഗ ടീമിനെ പ്രഖ്യാപിക്കാതെ 17-20 അംഗ ടീമിനെ പ്രഖ്യാപിക്കാമായിരുന്നു. ചഹാര്‍ തിളങ്ങാന്‍ കഴിവുള്ള പേസറാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അവന്‍ ഇന്ന് ടീമിനൊപ്പം കളിക്കില്ലെന്ന് പറയേണ്ടിവരുന്നു'-ആകാശ് കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്ക-അഫ്ഗാന്‍ മത്സരത്തില്‍ നിന്ന് ആദ്യം ബാറ്റ് ചെയ്യുന്ന ടീം പ്രയാസപ്പെടുമെന്ന കാര്യം ഏറെക്കുറെ വ്യക്തം. അതുകൊണ്ട് തന്നെ ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമായി മാറും. ടോസ് നേടുന്ന ടീം ആദ്യം പന്തെറിയാനാണ് സാധ്യത.

Story first published: Sunday, August 28, 2022, 12:27 [IST]
Other articles published on Aug 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+