IND vs NZ: ടോസ് ജയിച്ചു, 'വായ തുറക്കാതെ' രോഹിത്! അമ്പരന്ന് കാണികള്‍

ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ടോസിനു ശേഷമുള്ള വീഡിയോയെക്കുറിച്ചാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. റായ്പൂരില്‍ നടക്കുന്ന കളിയില്‍ ടോസ് ലഭിച്ച ശേഷം വളരെ വിചിത്രമായ പ്രതികരണമായിരുന്നു അദ്ദേഹത്തിന്റേത്.
ടോസിനു ശേഷം എന്തു ചെയ്യണമെന്നു പോലുമറിയാതെ രോഹിത് അല്‍പ്പസമയം നിന്നപ്പോള്‍ എല്ലാവരും അമ്പരന്നു. മാച്ച് റഫറി ജവഗല്‍ ശ്രീനാഥും ന്യൂസിലാന്‍ഡ് നായകന്‍ ടോം ലാതവും രോഹിത്തിന്റെ മറുപടി കാത്ത് നിന്നെങ്കിലും അദ്ദേഹം ഒന്നും മിണ്ടാതെ അല്‍പ്പസമയം ചിന്തയില്‍ മുഴുകി നില്‍ക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ എല്ലാവരും രോഹിത്തിന്റെ പ്രതികരണത്തിനായി കാത്തുനിന്നു.
ഒടുവില്‍ ബൗളിങ് തിരഞ്ഞെടുക്കുന്നതായി രോഹിത് വ്യക്തമാക്കിയപ്പോള്‍ ലാതവും ശ്രീനാഥും മാത്രമല്ല കണ്ടു കൊണ്ടിരുന്ന കാണികളിലും ചിരി പടര്‍ന്നു. യഥാര്‍ഥത്തില്‍ എന്തായിരുന്നു രോഹിത്തിന്റെ പ്രതികരണം വൈകാന്‍ കാരണം? അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.

എന്തു ചെയ്യണമെന്ന് മറന്നു
എന്തു ചെയ്യണമെന്നു താന്‍ മറന്നുപോയെന്നും അതുകൊണ്ടാണ് മറുപടി പറയാന്‍ താമസിച്ചതെന്നുമായിരുന്നു രോഹിത് ശര്‍മ പറഞ്ഞത്.
ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്നു ഞാന്‍ മറന്നുപോയി. ടോസിലെ തീരുമാനത്തെക്കുറിച്ച് ഞങ്ങള്‍ ഒരുപാട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. വ്യത്യസ്ത സാഹചര്യങ്ങളില്‍ സ്വയം ഞങ്ങളെ തന്നെ വെല്ലുവിളിക്കാനാണ് ആഗ്രഹിച്ചത്. ഞങ്ങള്‍ ബൗള്‍ ചെയ്യും. എന്നായിരുന്നു ചിരിയോടെ രോഹിത് വ്യക്തമാക്കിയത്.
Also Read: ഇന്ത്യയെ കളി ജയിപ്പിച്ചത് സഞ്ജുവിന്റെ തന്ത്രം! ശാസ്ത്രിക്കും കോലിക്കും അത് തോന്നിയില്ല

ആദ്യത്തേത് നല്ല പരീക്ഷണം
ആദ്യ ഏകദിന മല്‍സരം ഞങ്ങളെ സംബന്ധിച്ച് വളരെ നല്ല പരീക്ഷണം തന്നെയായിരുന്നു. കളി പുരോഗമിക്കവെ വിക്കറ്റ് കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുമെന്ന് കഴിഞ്ഞ മല്‍സരത്തില്‍ അറിയാമായിരുന്നു. ബ്രേസ്വെല്‍ വളരെ നന്നായി ബാറ്റ് ചെയ്തു. പക്ഷെ ഞങ്ങള്‍ അവസാനത്തേക്കു നന്നായി ബൗള്‍ ചെയ്യുകയും വിജയിക്കുകയും ചെയ്തു.
പരിശീലനത്തിനിടെ അല്‍പ്പം മഞ്ഞുവീഴ്ചയുണ്ടായിരുന്നു. പക്ഷെ മാച്ച് ദിവസം അതു വലിയ റോള്‍ വഹിക്കില്ലെന്നാണ് ക്യുറേറ്റര്‍ പറഞ്ഞത്. ഹൈദരാബാദില്‍ ഞങ്ങള്‍ ആദ്യം ബാറ്റ് ചെയ്തു.
ഇവിടെ ഞങ്ങള്‍ ആദ്യം ബൗള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതേ ടീമിനെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട് എന്നായിരുന്നു രോഹിത് ശര്‍മ വ്യക്തമാക്കിയത്.
Also Read: IPL 2023: റോയല്‍സ് ഇവരെ പുറത്താക്കില്ല, എല്ലാ കളിയിലും കാണാം- അറിയാം

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ യാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ന്യൂസിലാന്‍ഡ്-ഫിന്‍ അലന്‍, ഡെവന്‍ കോണ്‍വേ, ഹെന്‍ഡ്രി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ലാതം (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍, ഹെന്‍ഡ്രി ഷിപ്ലി, ലോക്കി ഫെര്‍ഗൂസന്‍, ബ്ലെയര്‍ ടിക്ക്‌നര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications