IND vs NZ: ഏകദിനത്തില്‍ എന്താണ് സൂര്യയുടെ പ്രശ്‌നം? ഒരു കുറവ് മാത്രം! ചൂണ്ടിക്കാട്ടി മുന്‍ താരം

ടി20 ക്രിക്കറ്റില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററായിട്ടും ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന് ഏകദിനത്തില്‍ ക്ലിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും അവസാനമായി ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും അത് വലിയ സ്‌കോറാക്കി മാറ്റിയെടുക്കുന്നതില്‍ താരം പരാജയപ്പെട്ടു. 31 റണ്‍സാണ് സൂര്യക്കു നേടാനായത്. 26 ബോളുകള്‍ നേരിട്ട താരം നാലു ബൗണ്ടറികളടിച്ചിരുന്നു. എന്നാല്‍ ഡാരില്‍ മിച്ചെലിന്റെ ബൗളിങില്‍ മിച്ചെല്‍ സാന്റ്‌നര്‍ക്കു അനായാസ ക്യാച്ച് സമ്മാനിക്കുകയായിരുന്നു.
നേരത്തേ ഏകദിന ടീമിലെ സ്ഥിരാംഗമല്ലായിരുന്നു സൂര്യ. ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ അവസാന കളിയില്‍ മാത്രമേ അദ്ദേഹത്തെ കളിപ്പിച്ചുള്ളൂ. ആദ്യ രണ്ടു മല്‍സരങ്ങളിലും സ്‌കൈ പുറത്തിരിക്കുകയായിരുന്നു. ഏകദിനത്തില്‍ നാലാം നമ്പറില്‍ സൂര്യയേക്കാള്‍ ഇന്ത്യ പരിഗണന നല്‍കുന്നത് ശ്രേയസ് അയ്യര്‍ക്കാണ്. ഏകദിനത്തില്‍ അദ്ദേഹത്തിന്റെ മികച്ച റെക്കോര്‍ഡാണ് ഇതിനു കാരണം.
ന്യൂസിലാന്‍ഡിനെതിരേയും സൂര്യക്കു പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ആദ്യ ഏകദിനത്തിന്റെ തലേ ദിവസം പുറംഭാഗത്തിനേറ്റ പരിക്കു കാരണം ശ്രേയസ് അയ്യര്‍ പരമ്പരയില്‍ നിന്നും പിന്‍മാറിയത്. ഇതോടെ സൂര്യക്കു പ്ലെയിങ് ഇലവനിലേക്കു നറുക്കുവീഴുകയും ചെയ്തു.
പക്ഷെ തനിക്കു ലഭിച്ച ആദ്യ അവസരം വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനായില്ല. തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഫ്‌ളോപ്പായാല്‍ ശ്രേയസ് മടങ്ങിയെത്തിയാല്‍ സൂര്യക്കു ടീമിനു പുറത്തു പോവേണ്ടി വരും.

ഏകദിനത്തില്‍ അനുഭവസമ്പത്ത് കുറവ്
ഏകദിന ക്രിക്കറ്റില്‍ അനുഭവസമ്പത്ത് കുറവാണെന്നതാണ് സൂര്യകുമാര്‍ യാദവിന്റെ പ്രധാന പോരായ്മയായി വസീം ജാഫര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കുന്നതിലൂടെ താരം ഇതു മറികടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എനിക്കു തോന്നുന്നത് സൂര്യ സ്ഥിരമായി ടി20യില്‍ തന്നെ കളിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രശ്‌നമാണ് ഇതെന്നാണ്. ടി20 ക്രിക്കറ്റില്‍ ക്രീസിലെത്തിയാല്‍ തനിക്കു അധികം സമയമില്ലെന്നു അദ്ദേഹത്തനറിയാം. പക്ഷെ ഏകദിനത്തില്‍ നിങ്ങള്‍ക്കു 50 ഓവറുകള്‍ ലഭിക്കുന്നു. ഇക്കാര്യം സൂര്യ മനസ്സിലാക്കേണ്ടത് ആവശ്യമാണ്.
ഏകദിനത്തില്‍ അദ്ദേഹം ഒരുപാട് കളിച്ചിട്ടില്ല. പക്ഷെ കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കുന്നതോടെ സൂര്യ ഇതുമായി പൊരുത്തപ്പെടുമെന്നും ജാഫര്‍ വിലയിരുത്തി.
Also Read: IPL 2023: റോയല്‍സ് ഇവരെ പുറത്താക്കില്ല, എല്ലാ കളിയിലും കാണാം- അറിയാം

സൂര്യക്കു ബെസ്റ്റ് ഓപ്ഷന്‍
ഒരു മില്ല്യണ്‍ ഡോളര്‍ പ്ലെയറെപ്പോലെയാണ് ന്യൂസിലാന്‍ഡുമായുള്ള ആദ്യ മല്‍സരത്തില്‍ സൂര്യകുമാര്‍ യാദവ് കാണപ്പെട്ടത്. നല്ലൊരു തുടക്കം അദ്ദേഹത്തിനു ലഭിച്ചെങ്കിലും വളരെ സോഫ്റ്റായ പുറത്താവലാണ് സംഭവിച്ചത്.
30 ഓവറിനോടു അടുപ്പിച്ച് സൂര്യ തന്റെ ഇന്നിങ്‌സ് ആരംഭിക്കുന്നതാവും നല്ലത്.
അതു അദ്ദേഹത്തിനു 35-40 ഓവറുകള്‍ വരെ കളിക്കാനുള്ള സമയം നല്‍കുകയും ചെയ്യും. അതിനു ശേഷം ടി20യില്‍ താന്‍ കളിക്കുന്നതു പോലെയുള്ള ഇന്നിങ്‌സുകള്‍ സൂര്യക്കു കളിക്കാനാവുമെന്നും വസീം ജാഫര്‍ നിരീക്ഷിച്ചു.

നാലാം നമ്പര്‍
ചില സമയങ്ങളില്‍ കളിക്കാര്‍ക്കു കൂടുതല്‍ ഓവറുകള്‍ ബാറ്റ് ചെയ്യേണ്ടതായി വരുമ്പോള്‍ ആശയക്കുഴപ്പമുണ്ടാവും. പക്ഷെ സൂര്യകുമാര്‍ യാദന് വളരെ കഴിവുറ്റ ക്രിക്കറ്റര്‍ തന്നെയാണ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി നാലാം നമ്പറിലാണ് അദ്ദേഹം കളിക്കാറുള്ളത്. അതുകൊണ്ടു തന്നെ എങ്ങനെയാണ് ഇന്നിങ്‌സ് പടുത്തുയര്‍ത്തേണ്ടതെന്നു സൂര്യക്കു അറിയാം. ഈ റോള്‍ അദ്ദേഹത്തിനു പുതിയ കാര്യമല്ല.
പക്ഷെ എനിക്കു തോന്നുന്നത് ഒരുപാട് ടി20കളില്‍ കളിച്ചതിന്റെ പ്രശ്‌നമാണ് ഇപ്പോള്‍ സൂര്യയുടെ ബാറ്റിങില്‍ കാണുന്നതെന്നാണ്. അതുകൊണ്ടു തന്നെ ഏകദിനവുമായി പൊരുത്തപ്പെടാന്‍ കുറച്ചു സമയമെടുക്കും. അതിനു കഴിയുന്നതോടെ മികച്ച ഇന്നിങ്‌സുകള്‍ സൂര്യയില്‍ നിന്നും കാണാന്‍ സാധിക്കമെന്നും വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications