IND vs NZ: ഓപ്പണിങില്‍ ഗില്ലും മൂന്നാമനായി കോലിയുമല്ല! ഇതാണ് ഇന്ത്യയുടെ ബെസ്റ്റ് 11

ന്യൂസിലാന്‍ഡിനെതിരേ ബുധനാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ശക്തമായ പ്ലെയിങ് ഇലവനെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഹൈദരാബാദില്‍ പകലും രാത്രിയുമായിട്ടാണ് ഇന്ത്യ- കിവീസ് ആദ്യ ഏകദിനം. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര 3-0നു തൂത്തുവാരിയതിന്റെ ആവേശത്തിലാണ് കിവീകള്‍ക്കെതിരേ ഇന്ത്യയുടെ പടയൊരുക്കം. കെയ്ന്‍ വില്ല്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി തുടങ്ങിയ സൂപ്പര്‍ താരങ്ങളില്ലാതെയാണ് കിവികള്‍ വന്നിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ടോം ലാതമാണ് ന്യൂസിലാന്‍ഡ് നായകന്‍.
നേരത്തേ നടന്ന ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയിട്ടുണ്ട്. കെഎല്‍ രാഹുല്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് എന്നിവരൊന്നും ടീമില്‍ ഇല്ല. പകരം കെഎസ് ഭരത്, ഷഹബാസ് അഹമ്മദ്, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരാണ് ടീമിലുള്ളത്. പകരമെത്തിയ മൂന്നു പേര്‍ക്കും ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യത തീരെ കുറവാണ്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഗെയിം പ്ലാനെന്ന ഷോയില്‍ സംസാരിക്കവെയാണ് മഞ്ജരേക്കര്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരേ ഹിറ്റായ ബാറ്റിങ് ലൈനപ്പില്‍ ചില അഴിച്ചുപണികള്‍ അദ്ദേഹം നടത്തിയിട്ടുണ്ടെന്നതാണ് പ്രധാനപ്പെട്ട കാര്യം. വിശദമയി പരിശോധിക്കാം.

ഇഷാന്‍ ഓപ്പണ്‍ ചെയ്യണം
ശ്രീലങ്കയ്‌ക്കെതിരേ നായകന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമായിരുന്നു ഓപ്പണ്‍ ചെയ്തത്. ഈ സഖ്യം വലിയ വിജയമാവുകയും ചെയ്തിരുന്നു. കെഎല്‍ രാഹുല്‍ അഞ്ചാം നമ്പറില്‍ കളിക്കുകയു വിക്കറ്റ് കാക്കുകയും ചെയ്തതോടെ ഇഷാന്‍ കിഷന് പുറത്തിരിക്കേണ്ടി വരികയും ചെയ്തു. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ രാഹുല്‍ ഇല്ലാതത്തിനാല്‍ ഇഷാന് സാധ്യത തെളിഞ്ഞിരിക്കുകയാണ്.
രോഹിത്- ഗില്‍ സഖ്യത്തിനു പകരം ഗില്‍- ഇഷാന്‍ ജോടി ഈ മല്‍സരത്തില്‍ ഓപ്പണ്‍ ചെയ്യണമോയെന്നത് കുഴപ്പം പിടിച്ച ചോദ്യമാണ്. രോഹിത്തിനൊപ്പം ഇഷാന്‍ ഓപ്പിങിലേക്കു വരണം. ഒരു താരം വളരെയധികം അസ്വസ്ഥനായിരിക്കും.
ഇതു പരിഹരിക്കാന്‍ എന്റെ പക്കല്‍ ഒരു ഐഡിയയുണ്ട്. ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യട്ടെ. ഈ പൊസിഷനില്‍ അവനു നന്നായി കളിക്കാനാവുമെന്നു തോന്നുന്നു. വിരാട് കോലി മൂന്നാം നമ്പര്‍ ത്യാഗം ചെയ്ത് നാലാം നമ്പറിലേക്കു ഇറങ്ങട്ടെയെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.
Also Read: IND vs NZ: ഏകദിന പരമ്പര ഇവര്‍ക്കു 'ഡു ഓര്‍ ഡൈ'! ഫ്‌ളോപ്പെങ്കില്‍ ലോകകപ്പ് ടീമിലെത്തില്ല!

കോലി നേരത്തേയും കളിച്ചു
വിരാട് കോലി മുമ്പും തന്റെ മൂന്നാം നമ്പര്‍ പൊസിഷന്‍ മാറിക്കൊടുത്തിരുന്നു. ഒരിക്കല്‍ അമ്പാട്ടി റായുഡുവിനു വേണ്ടിയായിരുന്നു ഇത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീലങ്കയുമായി നടന്ന മല്‍സരത്തിലാണ് കോലി തന്റെ മൂന്നാം നമ്പര്‍ റായുഡുവിന് നല്‍കിയത്. നിലവില്‍ ടീമിലെ പ്രശ്‌നം പരിഹരിക്കാന്‍ ഈ വഴി മാത്രമേയുള്ളൂ.
ഇഷാന്‍ കിഷന്‍ അവസാനമായി കളിച്ച ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ചിന്നു. വലംകൈ-ഇടംകൈ ഓപ്പണിങ് കോമ്പിനേഷന്‍ ഒരു മോശം ഐഡിയയല്ലെന്നും സഞ്ജയ് മഞ്ജരേക്കര്‍ വിലയിരുത്തി.
ഇഷാന്‍ ഇതുവരെ കളിച്ച ഒമ്പതു ഇന്നിങ്‌സുകളില്‍ രണ്ടു തവണ മാത്രമേ ഓപ്പണറായിട്ടുള്ളൂ. മൂന്നാം നമ്പറില്‍ നാലു തവണയും നാലാമനായി മൂന്നു തവണും താരം ബാറ്റ് ചെയ്തിട്ടുണ്ട്.

ഇഷാന്റെ ഫോം
ഇഷാന്‍ കിഷന്റെ നിലവിലെ ഫോം മുതലെടുക്കാന്‍ ഇന്ത്യ ശ്രമിക്കണം. ടീമിനു സ്‌ഫോടനാത്മക തുടക്കം നല്‍കാന്‍ അവനു കഴിയും. 30 ബോളുകളില്‍ 50 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയുന്ന ഒരാള്‍ ഓപ്പണിങിലുണ്ടെങ്കില്‍ അതു പിന്നീട് വരുന്ന ശുഭ്മാന്‍ ഗില്‍, വിരാട് കോലി തുടങ്ങിയവര്‍ക്കു സഹായകരമാവുമെന്നും സഞ്ജയ് മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. സൂര്യകുമാര്‍ യാദവിനു പകരം ശ്രേയസ് അയ്യര്‍ മധ്യനിരയില്‍ സ്ഥാനം നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications