Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: 3 പന്തില്‍ 1, വീണ്ടും ഫ്‌ളോപ്പായി ഇഷാന്‍-സഞ്ജു വരണം!ആരാധക പ്രതികരണം

1

അഹമ്മദാബാദ്: തുടര്‍ച്ചയായി ഫ്‌ളോപ്പായിട്ടും ഇന്ത്യന്‍ ടീം പിന്തുണച്ചിട്ടും നീതികാട്ടാനാവാതെ ഇഷാന്‍ കിഷന്‍. മൂന്നാം ടി20യിലും താരം ഫ്‌ളോപ്പായിരിക്കുകയാണ്. മൂന്ന് പന്തില്‍ 1 റണ്‍സ് മാത്രമാണ് ഇഷാന് നേടിയത്. മിച്ചല്‍ ബ്രേസ്വെല്ലിന്റെ പന്തില്‍ ഇഷാന്‍ കിഷന്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു.

ബംഗ്ലാദേശിനെതിരായ ഇരട്ട സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ കളിച്ച ഇന്നിങ്‌സുകളിലെല്ലാം ഇഷാന്‍ ഫ്‌ളോപ്പായിരുന്നു. ടി20യില്‍ കഴിഞ്ഞ 14 ഇന്നിങ്‌സില്‍ നിന്ന് ഒരു ഫിഫ്റ്റി പോലും ഇഷാന് നേടാനായിട്ടില്ല. ശരാശരി 15ല്‍ താഴെയാണെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

സ്‌ട്രൈക്കറേറ്റും വളരെ മോശം. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ ഏറെയുണ്ടായിട്ടും മോശം ഫ്‌ളോപ്പിലുള്ള ഇഷാനെ വീണ്ടും വീണ്ടും പിന്തുണക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

പൃഥ്വി ഷായ്ക്കായി മുറവിളി

പൃഥ്വി ഷായ്ക്കായി മുറവിളി

ഇന്ത്യ ഓപ്പണിങ്ങില്‍ പൃഥ്വി ഷായെ മൂന്നാം മത്സരത്തിലും പരിഗണിക്കാത്തതിനെതിരേ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. നേരത്തെ ഇഷാന് പകരം പൃഥ്വി ഷായെത്തുമെന്നും വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ ഓപ്പണിങ് കൂട്ടുകെട്ട് മാറാതെയാണ് അഹമ്മദാബാദിലിറങ്ങിയത്.

ഇത് ദുരന്തമായി മാറുന്നതാണ് കണ്ടത്. ആത്മവിശ്വാസമില്ലാതെയാണ് ഇഷാന്‍ കളിക്കുന്നത്. ഭയപ്പെട്ട് ബാറ്റ് ചെയ്യുന്ന താരത്തിന് ബൗളര്‍മാര്‍ക്കെതിരേ ആധിപത്യം സ്ഥാപിക്കാനാവുന്നില്ല. പ്രതിഭയുള്ള പൃഥ്വിയെ പുറത്തിരുത്തി ഇഷാന് വീണ്ടും അവസരം നല്‍കി നീതികേടാണെന്നാണ് ആരാധക പക്ഷം.

Also Read: ഇന്ത്യക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണോ? അതിന് സാധിച്ചില്ലെങ്കില്‍ വേണം-കാര്‍ത്തിക് പറയുന്നു

ഇഷാനെ ഇനി പരിഗണിക്കരുത്

ഇഷാനെ ഇനി പരിഗണിക്കരുത്

ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഇഷാന് റിഷഭ് പന്തിന്റെ അഭാവത്തില്‍ തിളങ്ങാനുള്ള അവസരമാണ് മുന്നിലുള്ളത്. എന്നാല്‍ താരം തുടര്‍ച്ചയായി ഫ്‌ളോപ്പാവുന്നു. അവസാന അഞ്ച് ഇന്നിങ്‌സില്‍ ഒരു തവണപോലും 20ലധികം റണ്‍സ് നേടാന്‍ ഇഷാന് സാധിച്ചിട്ടില്ല. എന്നിട്ടും ഇഷാന്‍ പ്ലേയിങ് 11ലേക്കെത്തുന്നതാണ് കൗതുകം.

ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലും ഇഷാനെ പരിഗണിച്ചിട്ടുണ്ട്. താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ഇഷാന്‍ ഫ്രീ വിക്കറ്റാണെന്നാണ് ആരാധകര്‍ പറയുന്നത്. സമീപകാലത്തെ താരത്തിന്റെ പ്രകടനം അത് ശരിവെക്കുന്ന തരത്തിലാണ്.

ഇഷാന്റെ അവസാന 14 ഇന്നിങ്‌സിലെ സ്‌കോര്‍

ഇഷാന്റെ അവസാന 14 ഇന്നിങ്‌സിലെ സ്‌കോര്‍

ഇഷാന്റെ അവസാന 14 ഇന്നിങ്‌സിലെ സ്‌കോര്‍ പരിശോധിച്ചാല്‍ എത്രത്തോളം ദുരന്തമാണ് ബാറ്റിങ്ങെന്ന് വ്യക്തമാവും. 27, 15, 26, 3, 8, 11, 36, 10, 37, 2, 1, 4, 19, 1 എന്നിങ്ങനെയാണ് സ്‌കോറുകള്‍. ഒരു തവണ പോലും പ്രതീക്ഷ നല്‍കുന്ന പ്രകടനം ഇഷാനില്‍ നിന്ന് ഉണ്ടായിട്ടില്ല.

എന്നിട്ടും ഇന്ത്യ ഇഷാനെ പിന്തുണക്കുന്നതിന് കാരണം മുംബൈ ഇന്ത്യന്‍സില്‍ ഹര്‍ദിക് പാണ്ഡ്യയുമായി ഒന്നിച്ച് കളിച്ച സൗഹൃദമാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഹര്‍ദിക് തന്റെ ഇഷ്ടക്കാരെ പ്ലേയിങ് 11 തിരികി കയറ്റുകയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

Also Read: IND vs NZ: അര്‍ഷദീപിന്റെ പ്രശ്‌നമെന്ത്? ആശങ്കപ്പെടുത്തുന്നത് അതാണ്-ചൂണ്ടിക്കാട്ടി ബാലാജി

സഞ്ജു സാംസണ്‍ വരണം

സഞ്ജു സാംസണ്‍ വരണം

ഇഷാനെ ഇന്ത്യ പുറത്താക്കി സഞ്ജു സാംസണെ ടീമിലേക്ക് തിരികെ വിളിക്കണമെന്നും ആരാധകര്‍ പറയുന്നു. സഞ്ജു നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഇഷാനെ ഇന്ത്യ പുറത്തിരുത്തി സഞ്ജുവിനെ പരിഗണിക്കണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ വീണ്ടും ഇഷാനെ പിന്തുണച്ചാലും അത്ഭുതപ്പെടാനാവില്ല. അങ്ങനെ വന്നാല്‍ സഞ്ജുവിന് ഓസീസ് പരമ്പരയില്‍ ഇടം പ്രതീക്ഷിക്കാനാവില്ല.

ഇന്ത്യ മികച്ച രീതിയില്‍ പന്തെറിച്ച യുസ് വേന്ദ്ര ചഹാലിനെ പുറത്തിരുത്തി ഉമ്രാന്‍ മാലിക്കിനെ മൂന്നാം മത്സരത്തിലേക്ക് തിരികെയെത്തിച്ചതും ആരാധകരെ നിരാശപ്പെടുത്തുന്നു. കുല്‍ദീപ് യാദവ്-ചഹാല്‍ കൂട്ടുകെട്ട് തുടരണമെന്നാണ് കൂടുതല്‍ ആരാധകരും പറയുന്നത്.

Story first published: Wednesday, February 1, 2023, 19:46 [IST]
Other articles published on Feb 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+